നോട്ടു നിരോധനം കൊണ്ട് കാര്യമില്ലെന്ന് ആര്‍ബിഐ മുന്നറിയിപ്പ് നല്‍കിയിരുന്നു; മോദിയുടെ പ്രഖ്യാപനത്തിന് രണ്ടര മണിക്കൂര്‍ മുമ്പ്!

By
Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

മുംബൈ: പൊതു തെരഞ്ഞെടുപ്പ് പടിവാതിലില്‍ എത്തിനില്‍ക്കുന്ന വേളയില്‍ നരേന്ദ്രമോദി സര്‍ക്കാരിന് തിരിച്ചടിയായി പുതിയ വെളിപ്പെടുത്തല്‍. കള്ളപ്പണം തടയാന്‍ നോട്ടുനിരോധനം കൊണ്ട് സാധിക്കില്ലെന്ന് നരേന്ദ്രമോദി സര്‍ക്കാരിന് ആര്‍ബിഐ മുന്നറിയിപ്പ് നല്‍കിയിരുന്നുവെന്നാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്ന രേഖകള്‍ വ്യക്തമാക്കുന്നത്.

 

ഹെൽത്ത് ഇൻഷുറൻസ്: ഉയർന്ന തുകയാണോ വില്ലൻ? മാസ തവണയിൽ പ്രീമിയം അടയ്ക്കാനുള്ള സൗകര്യം വരുന്നു


ആര്‍ടിഐ അപേക്ഷയില്‍ മറുപടി

ആര്‍ടിഐ അപേക്ഷയില്‍ മറുപടി

നോട്ടു നിരോധനവുമായി ബന്ധപ്പെട്ട് ആര്‍ബിഐ മുമ്പാകെയെത്തിയ വിവരാവകാശ അപേക്ഷയിലെ മറുപടിയിലാണ് ഈ സുപ്രധാന വെളിപ്പെടുത്തല്‍. ആര്‍ടിഐ ആക്ടിവിസ്റ്റായ വെങ്കടേശ് നായക് ആണ് കോമണ്‍വെല്‍ത്ത് ഹ്യൂമണ്‍ റൈറ്റ്‌സ് ഇനീഷ്യേറ്റീവിന്റെ വെബ്‌സൈറ്റില്‍ ഇതുമായി ബന്ധപ്പെട്ട രേഖകള്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്.

ആര്‍ബിഐ യോഗത്തിന്റെ മിനുട്ട്‌സ്

ആര്‍ബിഐ യോഗത്തിന്റെ മിനുട്ട്‌സ്

ആര്‍ടിഐ അപേക്ഷയിലൂടെ പുറത്തുവന്ന ആര്‍ബിഐ ഡയരക്ടര്‍മാരുടെ യോഗത്തിന്റെ മിനുട്ട്‌സിലാണ് ഈ വെളിപ്പെടുത്തല്‍. നോട്ടു നിരോധനത്തിന് അംഗീകാരം നല്‍കുന്നതിനായി ചേര്‍ന്ന ആര്‍ബിഐ യോഗത്തില്‍ പങ്കെടുത്ത ഡയരക്ടര്‍മാരില്‍ ചിലരാണ് നോട്ട് നിരോധനം കള്ളപ്പണം തടയാന്‍ സഹായകമല്ലെന്നും രാജ്യത്തിന്റെ സാമ്പത്തിക വളര്‍ച്ചയെ ദോഷകരമായി ബാധിക്കുമെന്നും മുന്നറിയിപ്പു നല്‍കിയത്.

മോദിയുടെ പ്രഖ്യാപനത്തിന് 2.30 മണിക്കൂര്‍ മുമ്പ്

മോദിയുടെ പ്രഖ്യാപനത്തിന് 2.30 മണിക്കൂര്‍ മുമ്പ്

2016 നവംബര്‍ എട്ടിന് 500, 1000 രൂപയുടെ നോട്ടുകള്‍ നിരോധിച്ച് കൊണ്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപനം നടത്തുന്നതിന് രണ്ടര മണിക്കൂര്‍ മുമ്പായിരുന്നു ആര്‍ബിഐ ഡയരക്ടര്‍മാരില്‍ ചിലര്‍ നിര്‍ണായകമായ ഈ മുന്നറിയിപ്പുകള്‍ നല്‍കിയത്. എന്നാല്‍ അത് മുഖവിലയ്‌ക്കെടുക്കാതെ നോട്ടുനിരോധനത്തിനുള്ള അംഗീകാരം ആര്‍ബിഐയില്‍ നിന്ന് മോദി സര്‍ക്കാര്‍ നേടിയെടുക്കുകയായിരുന്നുവെന്നാണ് പുതിയ വെളിപ്പെടുത്തല്‍ വ്യക്തമാക്കുന്നത്.

കള്ളപ്പണം തടയാനാവില്ല

കള്ളപ്പണം തടയാനാവില്ല

കള്ളപ്പണത്തില്‍ ഭൂരിഭാഗവും നോട്ടിന്റെ രൂപത്തിലല്ല സൂക്ഷിച്ചിരിക്കുന്നതെന്നും റിയല്‍ എസ്റ്റേറ്റ് മേഖലയിലും സ്വര്‍ണ്ണത്തിന്റെ രൂപത്തിലുമായി സൂക്ഷിച്ചിരിക്കുന്ന കള്ളപ്പണം പിടികൂടാന്‍ നോട്ട് നിരോധനം കൊണ്ട് കഴിയില്ലെന്നും യോഗത്തില്‍ പങ്കെടുത്തവര്‍ മുന്നറിയിപ്പ് നല്‍കുകയുണ്ടായി. രാജ്യത്ത് 400 കോടി രൂപ മൂല്യമുള്ള കള്ളനോട്ടുകള്‍ ഉണ്ടെന്നത് മൊത്തം കറന്‍സി നോട്ടുകളുടെ മൂല്യവുമായി തട്ടിച്ചു നോക്കുമ്പോള്‍ അത്ര വലുതല്ലെന്നും ആര്‍ബിഐ ഡയറക്ടര്‍മാര്‍ ചൂണ്ടിക്കാട്ടി. എന്നാല്‍ കള്ളപ്പണം തടയുകയും അതുവഴി ഭീകരവാദത്തിനുള്ള സാമ്പത്തിക സ്രോതസ്സ് ഇല്ലാതാക്കുകയുമാണ് നോട്ട് നിരോധനത്തിന്റെ ലക്ഷ്യമെന്നായിരുന്നു പ്രധാനമന്ത്രിയുടെ വാദം.

സാമ്പത്തിക വളര്‍ച്ച മന്ദഗതിയിലാക്കും

സാമ്പത്തിക വളര്‍ച്ച മന്ദഗതിയിലാക്കും

നോട്ടു നിരോധനം കള്ളപ്പണം തടയാന്‍ സഹായകമാവില്ല എന്നതിലുപരി രാജ്യത്തിന്റെ സാമ്പത്തിക വളര്‍ച്ചയെ അത് മന്ദഗതിയിലാക്കുമെന്നും യോഗത്തില്‍ വിമര്‍ശനമുയര്‍ന്നതായി മിനുട്ട്‌സ് വ്യക്തമാക്കുന്നുണ്ട്. ഉയര്‍ന്ന മൂല്യമുള്ള നോട്ടുകളുടെ വര്‍ദ്ധന സാമ്പത്തിക വളര്‍ച്ചയുമായി താരതമ്യം ചെയ്താല്‍ വളരെ കൂടുതലാണെന്ന സര്‍ക്കാര്‍ വാദത്തെയും ചില ഡയറക്ടര്‍മാര്‍ എതിര്‍ത്തു. പണപ്പെരുപ്പം തടയാനായുള്ള നടപടികളുടെ ഭാഗമായി സംഭവിക്കുന്നതാണ് ഇതെന്നും എന്നാല്‍ ഈ വ്യത്യാസം അത്ര കാര്യമാക്കേണ്ടതില്ലെന്നും ഡയറക്ടര്‍മാര്‍ പറഞ്ഞിരുന്നു.

യോഗത്തില്‍ നിലവിലെ ഗവര്‍ണറും

യോഗത്തില്‍ നിലവിലെ ഗവര്‍ണറും

അന്നത്തെ ആര്‍ബിഐ ഗവര്‍ണര്‍ ഊര്‍ജിത് പട്ടേല്‍, ഇപ്പോഴത്തെ ഗവര്‍ണറും അന്നത്തെ സാമ്പത്തികകാര്യ സെക്രട്ടറിയുമായ ശക്തികന്ത ദാസ് ഉള്‍പ്പെടെയുള്ളവരുടെ സാന്നിധ്യത്തിലായിരുന്നു നോട്ട് നിരോധനത്തിന് അംഗീകാരം നല്‍കിയ യോഗം ചേര്‍ന്നത്. ഫിനാന്‍ഷ്യല്‍ സര്‍വീസസ് സെക്രട്ടറി അഞ്ചുലി ചിബ് ദുഗ്ഗല്‍, ഡെപ്യൂട്ടി ഗവര്‍ണര്‍മാരായ ആര്‍ ഗാന്ധി, എസ്എസ് മുണ്‍ദ്ര എന്നിവരും യോഗത്തിലുണ്ടായിരുന്നു.

ട്രെയിൻ ടിക്കറ്റ് ക്യാൻസൽ ചെയ്യാൻ വരട്ടെ; വലിയ പിഴ നൽകേണ്ടി വരും

English summary

rbi board had warned against note ban

rbi board had warned against note ban
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X