ലോകമെമ്പാടും ഫേസ്ബുക്ക്, ഇന്‍സ്റ്റഗ്രാം സേവനങ്ങളില്‍ തടസ്സം; ഉടന്‍ പരിഹരിക്കുമെന്ന് ട്വീറ്റ്

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

നിങ്ങളുടെ ഫേസ്ബുക്കും ഇൻസ്റ്റ​ഗ്രാമും പ്രവർത്തിക്കുന്നുണ്ടോ? ബുധനാഴ്ച മുതൽ ലോകമെമ്പാടുമുള്ള ചില ഉപയോക്താക്കൾക്ക് ഫേസ്ബുക്ക്, മെസഞ്ചർ, ഇൻസ്റ്റഗ്രാം എന്നിവ മണിക്കൂറുകളോളം പ്രവർത്തനരഹിതമായി. ചിലയിടങ്ങളിൽ പ്രശ്നം ഇപ്പോഴും തുടരുന്നു. എന്നാൽ ഫേസ്ബുക്ക് നേരിടുന്ന സാങ്കേതിക തടസം ഉടൻ പരിഹരിക്കുമെന്ന് അധിക‍തർ ട്വിറ്ററിലൂടെ അറിയിച്ചു.

 

വെബ്സൈറ്റുകൾ നിരീക്ഷിക്കുന്ന Downdetector.com ന്റെ റിപ്പോ‍ർട്ട് അനുസരിച്ച് അമേരിക്ക, യൂറോപ്പ്, തെക്കേ അമേരിക്ക, ഏഷ്യ എന്നിവിടങ്ങളിലെ ഭൂരിഭാഗം പ്രദേശങ്ങളിലുമാണ് ഇന്നലെ മുതൽ ഫേസ്ബുക്ക് പണിമുടക്കിയിരിക്കുന്നത്.

ലോകമെമ്പാടും ഫേസ്ബുക്ക്, ഇന്‍സ്റ്റഗ്രാം സേവനങ്ങളില്‍ തടസം; ഉടന്‍ പരിഹരിക്കുമെന്ന് ട്വീറ്റ്

ട്വിറ്ററിൽ ഉപഭോക്താക്കൾ ഫേസ്ബുക്ക് പ്രവർത്തനരഹിതമായി എന്നറിയിക്കാനായി #facebookdown ഹാഷ്ടാഗ് ഉപയോ​ഗിക്കാൻ തുടങ്ങിയതോടെ അമേരിക്കയിലെ ഇന്നലത്തെ ഏറ്റവും മികച്ച ട്രെൻഡിംഗ് ടോപ്പിക്കായി മാറി ഇത്. ഇന്ത്യയിൽ രാത്രി 11.30 മുതലാണ് ഫേസ്ബുക്ക് പ്രവർത്തനം തടസ്സപ്പെട്ടത്. എന്നാൽ ഇൻസ്റ്റഗ്രാം പ്രവർത്തിക്കുന്നുണ്ട്.

ഫേസ്ബുക്കിന്റെ ഉടമസ്ഥതയിലുള്ളതാണ് ഇൻസ്റ്റാഗ്രാമും. ഫേസ്ബുക്കിന്റെ പ്രവർത്തനം തടസ്സപ്പെട്ടതിൽ ഖേ​ദിക്കുന്നതായും പ്രശ്നം എത്രയും വേ​ഗത്തിൽ പരിഹരിക്കുമെന്നും ഒരു ഫേസ്ബുക്ക് വക്താവ് വ്യക്തമാക്കി.

malayalam.goodreturns.in

English summary

Facebook and Instagram down in worldwide outage, users get error message

Facebook, Messenger and Instagram were inaccessible to some users worldwide for several hours on Wednesday.
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X