ജെറ്റ് എയര്‍വെയ്‌സിനു പിന്നാലെ സര്‍വീസുകള്‍ നിര്‍ത്തി സ്‌പൈസ്‌ജെറ്റും ഇന്‍ഡിഗോയും; വിമാന ടിക്കറ്റ് നിരക്ക് കുതിച്ചുയരും

By
Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ദില്ലി: സാമ്പത്തിക പ്രതിസന്ധി നേരിടുന്ന ജെറ്റ് എയര്‍വെയ്‌സിനു പിന്നാലെ വിമാന സര്‍വീസുകള്‍ നിര്‍ത്തി സ്‌പൈസ് ജെറ്റും ഇന്‍ഡിഗോയും. ജെറ്റ് എയര്‍വെയ്‌സിന് സാമ്പത്തിക പ്രതിസന്ധിയാണ് പ്രശ്‌നമെങ്കില്‍ ഇന്‍ഡിഗോയുടെ പ്രശ്‌നം വിദഗ്ധ പൈലറ്റുമാര്‍ ഇല്ലാത്തതാണ്. അതോടൊപ്പം ബോയിംഗ് 737 മാക്‌സ് വിമാനം എത്യോപ്യയില്‍ തകര്‍വീണതുമായി ബന്ധപ്പെട്ട പ്രതിസന്ധിയെ തുടര്‍ന്ന് സ്‌പൈസ്‌ജെറ്റും വിമാനങ്ങള്‍ നിര്‍ത്തിയതോടെ രാജ്യത്തെ വ്യോമഗതാഗതം വലിയ പ്രതിസന്ധിയിലേക്കാണ് നീങ്ങുന്നതെന്നാണ് സൂചന.

 
ജെറ്റ് എയര്‍വെയ്‌സിനു പിന്നാലെ സര്‍വീസുകള്‍ നിര്‍ത്തി സ്‌പൈസ്‌ജെറ്റും ഇന്‍ഡിഗോയും; വിമാന ടിക്കറ്റ് ന

ഇത് വിമാന ടിക്കറ്റ് നിരക്കുകള്‍ കുത്തനെ ഉയരാന്‍ ഇടവരുത്തുമെന്നും വിലയിരുത്തപ്പെടുന്നുണ്ട്. പല കാരണങ്ങളാല്‍ 50ലേറെ വിമാനങ്ങളാണ് ഈയിടെയായി സര്‍വീസ് നിര്‍ത്തിയത്. ഇതോടെ ആഭ്യന്തര വിമാന സര്‍വീസുകളില്‍ എട്ട് ശതമാനത്തിന്റെ കുറവാണുണ്ടായി. സാമ്പത്തിക പ്രതിസന്ധി രൂക്ഷമായ ജെറ്റ് എയര്‍വെയ്‌സ് അവരുടെ വിമാനങ്ങളുടെ 40 ശതമാനത്തിലേറെയും സര്‍വീസ് നിര്‍ത്തിയിരുന്നു. വിമാനങ്ങള്‍ ലീസിനു നല്‍കിയ കമ്പനികള്‍ക്ക് വാടക നല്‍കാന്‍ പണമില്ലാത്തതിനെ തുടര്‍ന്നായിരുന്നു ഇത്.

ബജറ്റ് എയര്‍ലൈനായ സ്‌പൈസ്‌ജെറ്റ് 12 ബോയിംഗ് 737 മാക്‌സ് വിമാനങ്ങളാണ് നിലത്തിറക്കുന്നത്. അടുത്തിടെയായി ഇത്തരം രണ്ടു വിമാനങ്ങള്‍ തകര്‍ന്നുവീണതിനെ തുടര്‍ന്നാണ് നടപടി. ഏഷ്യയിലെ ഏറ്റവും കൂടുതല്‍ മാര്‍ക്കറ്റ് ഷെയറുള്ള ഇന്‍ഡിഗോയാവട്ടെ, അടുത്ത രണ്ടു മാസത്തിനിടയില്‍ ഓരോ ദിവസവും ഡസന്‍ കണക്കിന് സര്‍വീസുകള്‍ കാന്‍സല്‍ ചെയ്യുമെന്ന് അറിയിച്ചിരിക്കുകയാണ്. കമ്പനിയില്‍ വിമാനങ്ങളുടെ എണ്ണം കൂടുകയും അതിനനുസരിച്ച് പൈലറ്റുമാരെ ലഭിക്കാതിരിക്കുകയും ചെയ്ത സാഹചര്യത്തിലാണ് ഇന്‍ഡിഗോയുടെ ഈ തീരുമാനം.

ലോകമെമ്പാടും ഫേസ്ബുക്ക്, ഇന്‍സ്റ്റഗ്രാം സേവനങ്ങളില്‍ തടസം; ഉടന്‍ പരിഹരിക്കുമെന്ന് ട്വീറ്റ്

ഇങ്ങനെ എയര്‍ലൈന്‍ കമ്പനികള്‍ മല്‍സരിച്ച് വിമാനങ്ങള്‍ കാന്‍സല്‍ ചെയ്യുമ്പോള്‍ ടിക്കറ്റ് നിരക്ക് കുത്തനെ വര്‍ധിക്കുകയാവും ഫലമെന്ന് യാത്ര ഓണ്‍ലൈന്‍ പ്രൈവറ്റ് ലിമിറ്റഡിന്റെ ചീഫ് ഓപ്പറേറ്റിംഗ് ഓഫീസര്‍ ശരത്ത് ദാല്‍ പറഞ്ഞു. അടുത്ത രണ്ടു മാസം സ്‌കൂള്‍ അവധി കൂടി വരുന്നതോടെ ചുരുങ്ങിയത് 20 ശതമാനമെങ്കിലും നിരക്ക് വര്‍ധനയാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

English summary

flight tickets to get costlier

flight tickets to get costlier
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X