ഫേസ്ബുക്കും ഇൻസ്റ്റാഗ്രാമും വാട്സ്ആപ്പും പൂട്ടുമോ? പേടിച്ച് ടെലഗ്രാമിൽ അക്കൗണ്ടെടുത്തത് ലക്ഷങ്ങൾ

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

സോഷ്യൽ നെറ്റ്വ‍ർക്കിം​ഗ് സൈറ്റായ ഫേസ്ബുക്കും ഇൻസ്റ്റ​ഗ്രാമും കഴിഞ്ഞ ദിവസം പണി മുടക്കിയതോടെ എതിരാളികളായ മെസേജിം​ഗ് പ്ലാറ്റ്ഫോം ടെല​ഗ്രാമിൽ ഉപഭോക്താക്കളുടെ എണ്ണം കുതിച്ചുയ‍ർന്നു. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ ടെല​ഗ്രാമിൽ 3 മില്യൺ പുതിയ ഉപഭോക്താക്കൾ എത്തിയെന്നാണ് ടെല​ഗ്രാമിന്റെ സ്ഥാപകൻ പാവേൽ ഡുറോവ് വ്യക്തമാക്കിയിരിക്കുന്നത്.

പുതിയ ഉപഭോക്താക്കളെ സ്വാ​ഗതം ചെയ്തതിനൊപ്പം ടെല​ഗ്രാമിൽ എല്ലാ ഉപഭോക്താക്കളുടെയും സ്വകാര്യത ഉറപ്പു വരുത്തുമെന്നും ഡുറോവ് വ്യക്തമാക്കി.

പ്രശ്നം ബുധനാഴ്ച്ച മുതൽ
 

പ്രശ്നം ബുധനാഴ്ച്ച മുതൽ

ബുധനാഴ്ച മുതലാണ് ലോകമെമ്പാടുമുള്ള ചില ഉപയോക്താക്കൾക്ക് ഫേസ്ബുക്ക്, മെസഞ്ചർ, ഇൻസ്റ്റഗ്രാം എന്നിവ മണിക്കൂറുകളോളം പ്രവർത്തനരഹിതമായത്. ചിലയിടങ്ങളിൽ പ്രശ്നം ഇപ്പോഴും തുടരുന്നുണ്ട്. ഈ സമയത്താണ് കൂടുതൽ ആളുകൾ ടെല​ഗ്രാമിനെ തേടിയെത്തിയത്. എന്നാൽ ഫേസ്ബുക്ക് നേരിടുന്ന സാങ്കേതിക തടസം ഉടൻ പരിഹരിക്കുമെന്ന‌് അധിക‍ൃതർ ട്വിറ്ററിലൂടെ അറിയിച്ചിരുന്നു.

പരസ്യക്കാ‍‍ർക്ക് പണം തിരികെ നൽകും

പരസ്യക്കാ‍‍ർക്ക് പണം തിരികെ നൽകും

48 മണിക്കൂർ കഴിഞ്ഞിട്ടും ഫേസ് ബുക്ക്, ഇൻസ്റ്റാഗ്രാം സർവീസുകൾ പരിപൂർണമായും പുനസ്ഥാപിക്കാൻ സാധിക്കാത്തതിനെ തുടർന്ന് പരസ്യക്കാർക്ക് പണം തിരിച്ചു നൽകാൻ സാധ്യത. പ്രവർത്തനം തടസ്സപ്പെട്ടതിനെ തുടർന്ന് ഫേസ്ബുക്കിൽ പരസ്യങ്ങളും പ്രത്യക്ഷപ്പെട്ടിരുന്നില്ല. ഇത് പരസ്യ വിപണിയെയും കാര്യമായി ബാധിച്ചു. തുട‍ർന്നാണ് കമ്പനികൾക്ക് പണം തിരികെ നൽകാൻ തീരുമാനിച്ചത്.

 പ്രവർത്തനം നിലച്ചത് എവിടെ?

പ്രവർത്തനം നിലച്ചത് എവിടെ?

വെബ്സൈറ്റുകൾ നിരീക്ഷിക്കുന്ന Downdetector.com ന്റെ റിപ്പോ‍ർട്ട് അനുസരിച്ച് അമേരിക്ക, യൂറോപ്പ്, തെക്കേ അമേരിക്ക, ഏഷ്യ എന്നിവിടങ്ങളിലെ ഭൂരിഭാഗം പ്രദേശങ്ങളിലുമാണ് ഫേസ്ബുക്ക് പണിമുടക്കിയത്. ട്വിറ്ററിൽ ഉപഭോക്താക്കൾ ഫേസ്ബുക്ക് പ്രവർത്തനരഹിതമായി എന്നറിയിക്കാനായി #facebookdown ഹാഷ്ടാഗ് ഉപയോ​ഗിക്കാൻ തുടങ്ങിയതോടെ അമേരിക്കയിലെ കഴിഞ്ഞ ദിവസത്തെ ഏറ്റവും മികച്ച ട്രെൻഡിംഗ് ടോപ്പിക്കായി മാറി ഇത്. ഇന്ത്യയിൽ ഫേസ്ബുക്കിന്റെ പ്രവർത്തനമാണ് തടസ്സപ്പെട്ടത്. ഇൻസ്റ്റഗ്രാം പ്രവർത്തിക്കുന്നുണ്ടായിരുന്നു എന്നാണ് റിപ്പോർട്ടുകൾ.

വാട്ട്സ്ആപ്പിന് തകരാറില്ല

വാട്ട്സ്ആപ്പിന് തകരാറില്ല

ഫേസ്ബുക്കും ഇൻസ്റ്റ​ഗ്രാമും നിലച്ചെങ്കിലും വാട്സ്ആപ്പിന് തകരാറൊന്നും സംഭവിച്ചിരുന്നില്ല. ഫെയ്‌സ്ബുക്കില്‍ ലോഗിന്‍ ചെയ്യാന്‍ ശ്രമിച്ചപ്പോള്‍ പരാജയപ്പെട്ടതോടെയാണ് ഫെയ്‌സ്ബുക്ക് പ്രവര്‍ത്തിക്കുന്നില്ലെന്ന കാര്യം പലരും ട്വിറ്ററിലൂടെ പങ്കുവെച്ചത്. ഫേസ്ബുക്കിന്റെയും ഇന്‍സ്റ്റഗ്രാമിന്റെയും ഡെസ്‌ക്ടോപ് സൈറ്റുകള്‍ക്ക് പുറമേ മൊബൈല്‍ ആപ്പുകളും പ്രവര്‍ത്തിച്ചിരുന്നില്ല.

ടെല​ഗ്രാമിന് നല്ലകാലം

ടെല​ഗ്രാമിന് നല്ലകാലം

ഫേസ്ബുക്ക് ഏതാനും മണിക്കൂറുകൾ പണിമുടക്കിയതോ ഏറ്റവും കൂടുതൽ നേട്ടമുണ്ടാക്കിയത് ടെല​ഗ്രാമാണ്. പ്രതിവർഷം 200 മില്യൺ സജീവ ഉപയോക്താക്കളാണ് ടെലിഗ്രാമിനുള്ളത്. എന്നാൽ കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ ടെല​ഗ്രാമിൽ 3 മില്യൺ പുതിയ ഉപഭോക്താക്കൾ കൂടി എത്തിച്ചേർന്നു.

ചില രാജ്യങ്ങളിൽ ടെല​ഗ്രാമിന് നിയന്ത്രണം

ചില രാജ്യങ്ങളിൽ ടെല​ഗ്രാമിന് നിയന്ത്രണം

ചില രാജ്യങ്ങളിൽ ടെല​ഗ്രാമിന് നിയന്ത്രണങ്ങൾ ഏ‍ർപ്പെടുത്തിയിട്ടുണ്ട്. റഷ്യ, ഇറാൻ, ചൈന തുടങ്ങിയ രാജ്യങ്ങളാണ് ടെല​ഗ്രാമിന് നിയന്ത്രണങ്ങൾ ഏ‍ർപ്പെടുത്തിയിരിക്കുന്നത്. ഉപഭോക്താക്കളുടെ വിവരങ്ങൾ നൽകുന്നതിനുള്ള ഗവൺമെന്റിന്റെ അഭ്യർത്ഥന നിരസിച്ചതിനെ തുടർന്നാണ് ടെല​ഗ്രാമിന് ഈ രാജ്യങ്ങളിൽ നിയന്ത്രണങ്ങൾ ഏ‍ർപ്പെടുത്തിയിരിക്കുന്നത്.

പാവേൽ ഡുറോവ്

പാവേൽ ഡുറോവ്

സ്വന്തം രാജ്യമായ റഷ്യയിൽ ടെലഗ്രാം ബ്ലോക്ക് ചെയ്തതിനെ തുട‍ർന്ന് നിയമപരവും സാങ്കേതികപരവുമായ നടപടികളിലൂടെ അത് മറികടക്കാൻ സ്ഥാപകനായ പാവേൽ ഡുറോവ് ശ്രമിച്ചു. എന്നാൽ ഇത് പരാജയപ്പെടുകയും സ്വന്തം നാട് വിട്ട് പോകേണ്ടി വരികയും ചെയ്ത വ്യക്തിയാണ് ഡുറോവ് . 2013ൽ ആണ് ഡുറോവ് ടെലഗ്രാം മെസഞ്ചർ ആരംഭിച്ചത്.

malayalam.goodreturns.in

English summary

Telegram gets 3M new signups during Facebook apps’ outage

Messaging platform Telegram claims to have had a surge in signups during a period of downtime for Facebook’s rival messaging services.
Story first published: Friday, March 15, 2019, 10:10 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Goodreturns sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Goodreturns website. However, you can change your cookie settings at any time. Learn more