യാത്രക്കാരുടെ ശ്രദ്ധയ്ക്ക് : ചുറ്റിക്കറങ്ങാന്‍ ഐആര്‍സിടിസിയുടെ പുതിയ ട്രെയിനുകള്‍

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

അവധിക്കാലം അടുക്കാറായാല്‍ പലരും യാത്രകളെക്കുറിച്ച് കൂടുതല്‍ ചിന്തിച്ചുതുടങ്ങും. കൂറഞ്ഞ ചെലവില്‍ പ്രകൃതിഭംഗിയും ആസ്വദിച്ച് സുന്ദരമായൊരു യാത്ര മനസ്സിലുണ്ടോ? എന്നാല്‍ ദീര്‍ഘദൂരയാത്രയാണെങ്കില്‍ ട്രെയിനെന്നു കേള്‍ക്കുമ്പോഴേ പലരും നെറ്റിചുളിക്കും.എങ്കിലിതാ അത്തരം യാത്രകള്‍ ഇഷ്ടപ്പെടുന്നവര്‍ക്ക് ഒരു സന്തോഷവാര്‍ത്ത. വിനോദസഞ്ചാരം മാത്രം ലക്ഷ്യമിട്ട് ഐആര്‍സിടിയുടെ അഞ്ച് പുതിയ ട്രെയിനുകളെത്തുന്നു. അവധിക്കാലം ആസ്വാദ്യകരമാക്കാനുതകുന്ന പ്രത്യേക ടൂറിസ്റ്റ് പാക്കേജുകളായിരിക്കും ഇതിന്റെ പ്രധാന ആകര്‍ഷണം.

 

ഫെയ്‌സ്ബുക്കിനിത് കഷ്ടകാലം; ഉന്നതരുടെ രാജിക്കു കാരണം പുതിയ നയംമാറ്റമോ?

സ്‌പെ്ഷ്യല്‍ ടൂറിസ്റ്റ് ട്രെയിനുകളുടെ ഗണത്തില്‍പ്പെടുത്താവുന്ന നവീനസൗകര്യങ്ങളോടുകൂടിയ റാക്കുകള്‍ ഇതിനായി ഒരുക്കും. ആഭ്യന്തര വിനോദസഞ്ചാര സര്‍വ്വീസുകള്‍ക്കായി ഈ ട്രെയിനുകള്‍ ഉപയോഗിക്കും. ഇതിനായി പുതിയ പാതകളൊരുക്കാനും പദ്ധതിയുണ്ട്. ഇന്ത്യന്‍ റെയില്‍വെയുടെ ഭോപ്പാലിലെ കോച്ച് റീഹാബിലിറ്റേഷന്‍ വര്‍ക് ഷോപ്പില്‍ നിന്നായിരിക്കും റാക്കുകളെത്തിക്കുക. ആകെയുളള 19 കോച്ചുകളിലായി 14 സ്ലീപ്പര്‍ ക്ലാസ് കോച്ചുകള്‍, ഒരു ത്രീ ടയര്‍ എ.സി കോച്ച്, രണ്ട് പാന്‍ട്രി, രണ്ട് സീറ്റിങ് കം ലഗേജ് റേക്കുകള്‍ എന്നിവയുണ്ടാകും. ദീര്‍ഘദൂരയാത്രകള്‍ സുഗമമാക്കുന്ന തരത്തിലുളള ആധുനിക സൗകര്യങ്ങള്‍ കോച്ചുകളില്‍ ഏര്‍പ്പെടുത്തും. അടുത്ത മൂന്ന് വര്‍ഷത്തിനുളളില്‍ വിവിധ ഘട്ടങ്ങളിലായി പദ്ധതി പൂര്‍ത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്.

യാത്രക്കാരുടെ ശ്രദ്ധയ്ക്ക് : ചുറ്റിക്കറങ്ങാന്‍ ഐആര്‍സിടിസിയുടെ പുതിയ ട്രെയിനുകള്‍

റെയില്‍ ടൂറിസത്തിന്റെ പ്രചരണാര്‍ത്ഥം തുടങ്ങിയ ഭാരത് ദര്‍ശന്‍ ടൂറിസ്റ്റ് ട്രെയിന്‍, സ്റ്റേറ്റ് പില്‍ഗ്രിം സ്‌പെഷ്യല്‍ ട്രെയിന്‍, ആസ്ത സ്‌പെഷ്യല്‍ ടൂറിസ്്റ്റ് ട്രെയിന്‍ എന്നിവയ്ക്ക് കിട്ടിയ വമ്പിച്ച സ്വീകാര്യതയാണ് ഐആര്‍സിടിസിയുടെ പുതിയ നീക്കത്തിന് പിന്നില്‍. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നായി 15 ലക്ഷത്തോളം സഞ്ചാരികള്‍ ഇതിനകം ഈ ട്രെയിനുകളില്‍ യാത്രചെയ്തുകഴിഞ്ഞു. ആഭ്യന്തര ടൂറിസം പ്രോത്സാഹിപ്പിക്കുന്നതില്‍ ഇത്തരം ടൂറിസ്റ്റ് ട്രെയിനുകള്‍ വഹിക്കുന്ന പങ്ക് ചെറുതല്ല. സഞ്ചാരികള്‍ക്ക് കുറഞ്ഞ ചെലവിലുളള പുതിയ ടൂറിസ്്റ്റ് പാക്കേജുകളുമായി ഐആര്‍സിടി മുന്നോട്ടുവരാനുളള കാരണവും ഇതാണ്. രാമായണ യാത്ര, രാംസേതു എക്‌സ്പ്രസ്, സൂഫി സര്‍ക്യൂട്ട്, സാമന്ത

എക്‌സ്പ്രസ്, യൂണിറ്റി എക്‌സ്പ്രസ് എന്നിവ ഏറെ ശ്രദ്ധേയമായ ടൂറിസ്റ്റ് പാക്കേജുകളാണ്. ഐആര്‍സിടിസിയുടെ ഇത്തരം സംരംഭങ്ങളിലൂടെ ആഭ്യന്തര ടൂറിസം രംഗത്തും ചരക്കുകടത്തുമേഖലയിലുമെല്ലാം ഏറെ മുന്‍പന്തിയിലെത്താന്‍ ഇന്ത്യന്‍ റെയില്‍വെയ്ക്ക് സാധിച്ചിട്ടുണ്ട്. മികച്ച ആഭ്യന്തര ടൂര്‍ ഓപ്പറേറ്റര്‍ക്കുളള സൗത്ത് ഏഷ്യ ട്രാവല്‍ ആന്റ് ടൂറിസം എക്‌സ്‌ചേഞ്ചിന്റെ 2019 ലെ അവാര്‍ഡ് ഐആര്‍സിടിസിയ്ക്ക് ലഭിച്ചിട്ടുണ്ട്.


English summary

irctc to get five new trains with upgraded features

irctc to get five new trains with upgraded features
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X