അനിൽ അംബാനി ജയിൽ ശിക്ഷയിൽ നിന്ന് രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്; രക്ഷകനായത് ചേട്ടൻ മുകേഷ് അംബാനി

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

സ്വീഡിഷ് ടെലികോം കമ്പനിയായ എറിക്സണ് നൽകേണ്ട 462 കോടി രൂപ നല്‍കി അനിൽ അംബാനി ജയിൽ ശിക്ഷയിൽ നിന്ന് രക്ഷപ്പെട്ടു. അനിൽ അംബാനിയുടെ റിലയൻസ് കമ്മ്യൂണിക്കേഷൻസിൻറെ നടത്തിപ്പിന് എറിക്സണുമായി ഉണ്ടാക്കിയ കരാർ പ്രകാരമുള്ള കുടിശ്ശിക പണം കൊടുത്തു തീർക്കാൻ റിലയൻസിന് സുപ്രീം കോടതി നൽകിയ സമയപരിധി ഇന്ന് അവസാനിക്കാനിരിക്കെയാണ് ഇന്നലെ അനിൽ അംബാനി 462 കോടി രൂപ നൽകിയത്.

കോടതിയുടെ മുന്നറിയിപ്പ്
 

കോടതിയുടെ മുന്നറിയിപ്പ്

കുടിശ്ശിക നല്കണമെന്ന ഉത്തരവ് ലംഘിച്ചാൽ അനിൽ അംബാനിയെ കോടതിയലക്ഷ്യത്തിന് ജയിലിൽ അടയ്ക്കുമെന്ന് സുപ്രീം കോടതി മുന്നറിയിപ്പ് നല്‍കിയിരുന്നു. 46000 കോടി രൂപയാണ് അനിൽ അംബാനിയുടെ കമ്പനിയുടെ ആകെ ബാധ്യത.

പണം എവിടുന്ന്?

പണം എവിടുന്ന്?

കുടിശ്ശിക തുക അടയ്ക്കാൻ പണമില്ലെന്ന് പറഞ്ഞ് പാപ്പർ ഹർജി നൽകിയ അനിൽ അംബാനിയ്ക്ക് ഇത്ര വേ​ഗം പണം ലഭിച്ചത് എങ്ങനെയെന്ന് അറിയണ്ടേ? അനില്‍ അംബാനിയെ പണം കൊടുത്ത് സഹായിച്ചത് സഹോദരനും ഇപ്പോള്‍ ഇന്ത്യയിലെ ഏറ്റവും വലിയ സമ്പന്നനും റിലയന്‍സ് ഇന്‍ട്രസ്ട്രീസ് ഉടമയുമായ മുകേഷ് അംബാനിയാണ്. സമയോചിതമായ പിന്തുണയ്ക്ക് നന്ദി എന്നു പറഞ്ഞ് അനിൽ അംബാനി പുറത്തിറക്കിയ വാർത്താ കുറിപ്പിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.

മുകേഷിനും നിതയ്ക്കും നന്ദി

മുകേഷിനും നിതയ്ക്കും നന്ദി

എന്‍റെ ആത്മാര്‍ത്ഥവും, ഹൃദയം നിറഞ്ഞതുമായ നന്ദി എന്‍റെ സഹോദരന്‍ മുകേഷ്, നിത എന്നിവരെ അറിയിക്കുന്നു, അവര്‍ ഈ മോശം അവസ്ഥയില്‍ എന്നോടൊപ്പം നിന്നു. മാത്രവുമല്ല സമയോചിതമായ പിന്തുണയിലൂടെ എങ്ങനെയാണ് ദൃഢമായ കുടുംബ മൂല്യങ്ങള്‍ പ്രകടിപ്പിക്കേണ്ടത് എന്നും അവർ കാണിച്ചുതന്നു. ഞാനും എന്‍റെ കുടുംബവും എന്നും ഇതിന് കടപ്പാട് ഉള്ളവരായിരിക്കും. നിങ്ങള്‍ ഈ നീക്കത്തിലൂടെ ഞങ്ങളുടെ മനസില്‍ ആഴത്തില്‍ സ്പര്‍ശിച്ചിരിക്കുന്നുവെന്നാണ് അനിലിൽ അംബാനിയുടെ വാര്‍ത്ത കുറിപ്പില്‍ പറയുന്നത്.

പാപ്പരാക്കിയതും ചേട്ടൻ

പാപ്പരാക്കിയതും ചേട്ടൻ

ജേഷ്ഠൻ മുകേഷ് അംബാനിയുടെ ഉടമസ്ഥതയിലുള്ള ജിയോയുടെ കടന്നു വരവോടെയാണ് ടെലികോം രംഗത്ത് അനിൽ അംബാനിയുടെ തകർച്ച പൂർണമായത്. റിലയൻസ് കമ്മ്യൂണിക്കേഷന് മാത്രമല്ല മറ്റ് ടെലികോം കമ്പനികൾക്കും ഇത് തിരിച്ചടിയായി. 46000 കോടി രൂപയാണ് അനിൽ അംബാനിയുടെ കമ്പനിയുടെ ആകെ ബാധ്യത.

എറിക്സണിന്റെ ആരോപണം

എറിക്സണിന്റെ ആരോപണം

റി​ല​യ​ൻ​സിന്റെ ദേ​ശീ​യ നെ​റ്റ്​​വ​ർക്കിന്റെ ന​ട​ത്തി​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട​താ​ണ്​ സ്വീഡിഷ്​ ടെലകോം കമ്പനിയായ എ​റി​ക്​​സ​ണു​മാ​യു​ള്ള കേ​സ്. ഏ​ഴു വ​ർ​ഷ​ത്തെ ക​രാ​ർ ല​ഭി​ച്ച കമ്പനിക്ക് ​ അ​തു​പ്ര​കാ​ര​മു​ള്ള പ​ണം ന​ൽ​കി​യി​ല്ലെ​ന്നായിരുന്നു എറിക്​സൺ ആരോപിച്ചത് . കു​ടി​ശ്ശി​ക തീ​ർ​ക്കാ​ൻ ര​ണ്ടു ത​വ​ണ റി​ല​യ​ൻ​സി​ന്​ കോ​ട​തി സ​മ​യം അ​നു​വ​ദി​ച്ചി​രു​ന്നു. എന്നാൽ കുടിശ്ശിക അടക്കാൻ അനിൽ അംബാനിക്ക് സാധിച്ചില്ല. റിലയൻസിന്​ റഫാൽ വിമാനക്കരാറിൽ നിക്ഷേപിക്കാൻ പണമുണ്ടെന്നും എന്നാൽ തങ്ങൾക്ക്​ നൽകാനുള്ള 550 കോടിയുടെ കുടിശ്ശിക ഇതുവരെ തീർത്തിട്ടില്ലെന്നും എറിക്​സൺ ആരോപണം ഉന്നയിച്ചിരുന്നു.

malayalam.goodreturns.in

English summary

Anil Ambani thanks elder brother Mukesh Ambani for paying Ericsson dues

Making a dramatic intervention, Mukesh Ambani saved his younger brother Anil from imprisonment by paying money owed by him to Ericsson on Monday. The bailout from the world’s 13th richest man, as per Forbes ranking, came literally at the eleventh hour — Tuesday was the deadline for Anil’s Reliance Communications to clear Rs 580 crore due to the Swedish equipment maker.
Story first published: Tuesday, March 19, 2019, 7:58 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Goodreturns sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Goodreturns website. However, you can change your cookie settings at any time. Learn more
X