നിങ്ങളുടെ ഫേസ്ബുക്ക് പാസ്‍വേഡ് ഉടൻ മാറ്റിക്കോളൂ; കോടിക്കണക്കിന് പാസ്‍വേർഡുകൾ പുറത്ത്

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

നിങ്ങളുടെ ഫേസ്ബുക്ക് പാസ്‍വേഡ് വേ​ഗം മാറ്റിക്കോളൂ. സുരക്ഷാ വീഴ്ച്ച ശരിയെന്ന് ഫേസ്ബുക്ക് സമ്മതിച്ചു. ലക്ഷക്കണക്കിന് പാസ്വേഡുകൾ ആന്തരിക സെർവറുകളിൽ പ്ലെയിൻ ടെക്സ്റ്റിലാണ് സൂക്ഷിച്ചിരുന്നതെന്നും സോഷ്യൽ നെറ്റ്വർക്കിങ് ജോലിക്കാർക്ക് എളുപ്പത്തിൽ വായിക്കാൻ കഴിയുന്ന തരത്തിലായിരുന്നു ഇവ രേഖപ്പെടുത്തിയിരുന്നതെന്നും ഫേസ്ബുക്ക് സമ്മതിച്ചു.

പുറത്തുള്ള ആർക്കും ദൃശ്യമാകില്ല
 

പുറത്തുള്ള ആർക്കും ദൃശ്യമാകില്ല

വ്യക്തമായി പറഞ്ഞാൽ, ഈ പാസ്വേഡുകൾ ഫേസ്ബുക്കിന് പുറത്തുള്ള ആർക്കും ഒരിക്കൽ പോലും ദൃശ്യമാകില്ലെന്നും അധികൃതർ അറിയിച്ചു. കമ്പനിയിലെ ജോലിക്കാർ ഈ പാസ്‍വേഡുകൾ ആരെയും ദുരുപയോ​ഗം ചെയ്യുന്നതിന് ഉപയോ​ഗിച്ചിട്ടില്ലെന്നും ഫേസ്ബുക്കിന്റെ സെക്യൂരിറ്റി, പ്രൈവസി, എൻജിനീയറിങ്ങ് വൈസ് പ്രസിഡന്റ്, പെട്രൊ കനാഹുതി വ്യക്തമാക്കി.

2.9 കോടി വ്യക്തിവിവരങ്ങൾ

2.9കോടി ഉപഭോക്താക്കളുടെ വ്യക്തി വിവരങ്ങളാണ് ഇത്തരത്തിൽ ചോർന്നത്. വിവരം കമ്പനി അധികൃതർ തന്നെയാണ് അറിയിച്ചത്.

പാസ്‍വേർഡ് ചോർത്തിയത് ഇങ്ങനെ

ഫേസ്ബുക്കിലെ വ്യൂ ആസ് എന്ന സംവിധാനം ഉപയോഗിച്ചാണ് സെ‌പ്‌തംബറിൽ ഹാക്കർമാർ വ്യക്തിവിവരങ്ങൾ ചോർത്തിയതെന്നും. ഫേസ്ബുക്ക് കോഡിലെ സുരക്ഷാ വീഴ്ച്ചയിലൂടെ സ്‌പെഷ്യൽ ഡിജിറ്റൽ കീ വിവരങ്ങൾ കരസ്ഥമാക്കിയ ഹാക്കർമാർ പാസ്‌വേഡ് വീണ്ടും നൽകാതെ തന്നെ ആളുകളുടെ അക്കൗണ്ടിൽ കയറി വിവരങ്ങൾ ചോർത്തുകയായിരുന്നുവെന്നാണ്‌ കമ്പനി അന്ന് നൽകിയ വിശദീകരണം.

വിവരങ്ങൾ നൽകിയത് ഈ കമ്പനികൾക്ക്
 

വിവരങ്ങൾ നൽകിയത് ഈ കമ്പനികൾക്ക്

ആമസോൺ, നെറ്റ്​ഫ്ലിക്​സ്​, മൈക്രോസോഫ്​റ്റ്​, ബാങ്ക്​ ഓഫ് കാനഡ തുടങ്ങിയ കമ്പനികൾക്ക്​ ഉപയോക്​താക്കളുടെ പ്രൊഫൈൽ വിവരങ്ങളും സ്വകാര്യ സന്ദേശങ്ങളും ഉപയോഗിക്കാനുള്ള അനുവാദം ഫേസ്ബുക്ക് നൽകിയെന്നും വാർത്തകൾ പുറത്തു വന്നിരുന്നു. മൈക്രോസോഫ്​റ്റി​​ന്റെ​ ബിങ്​ ഉപഭോക്​താക്കളുടെ സമ്മതമില്ലാതെ വ്യക്​തിഗത വിവരങ്ങൾ ഉപയോഗിച്ചുവെന്ന് ന്യൂയോർക്ക്​ ടൈംസ്​ റിപ്പോർട്ട്​ ചൂണ്ടിക്കാട്ടുന്നു. വീഡിയോ സ്​ട്രീമിങ്​ പ്ലാറ്റ്​ഫോമായ നെറ്റ്ഫ്ലിക്സ് ഉപയോക്​താക്കളുടെ വ്യക്​തിഗത വിവരങ്ങൾ ഉപയോഗിക്കാനായി അനുവാദം നൽകിയ വിവരം അറിഞ്ഞിട്ടില്ലെന്നാണ് പ്രതികരിച്ചത്.

270 കോടി ഉപഭോക്താക്കൾ

ഇന്ത്യയിൽ മാത്രം ഫേസ്ബുക്കിന് 270 കോടി ഉപയോക്താക്കളുണ്ട്. ആഗോളതലത്തിൽ 2 ബില്യൺ പേരാണ് ഫേസ്ബുക്ക് ഉപയോഗിക്കുന്നത്. പ്രശ്നം ഇപ്പോൾ പരിഹരിക്കപ്പെട്ടിട്ടുണ്ടെന്ന് അറിയിച്ച് കമ്പനി അധികൃതർ രംഗത്തെത്തിയിട്ടുണ്ട്. അതേസമയം ഫേസ്ബുക്ക് ഹാക്കിംഗിന് പഠിപ്പിക്കുന്ന വീഡിയോ ട്യൂട്ടോറിയലുകള്‍ യൂട്യൂബില്‍ സുലഭമാണ്.

ഗൂ​ഗിൾ കഴിഞ്ഞാൽ ഫേസ്ബുക്ക്

ഗൂഗിൾ കഴിഞ്ഞാൽ ലോകത്ത് ഏറ്റവും കൂടുതൽ ആൾക്കാർ ഉപയോഗിക്കുന്ന സൈറ്റ് ആണ് ഫേസ്‌ബുക്ക്. ഇന്ത്യയിൽ ഇതിന് മൂന്നാം' സ്ഥാനമാണുള്ളത്.

malayalam.goodreturns.in

English summary

Facebook admits storing passwords in plain text

Facebook on March 21 admitted that millions of passwords were stored in plain text on its internal servers, a security slip that left them readable by the social networking giant's employees.
Company Search
Enter the first few characters of the company's name or the NSE symbol or BSE code and click 'Go'
Thousands of Goodreturn readers receive our evening newsletter.
Have you subscribed?

Find IFSC

We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Goodreturns sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Goodreturns website. However, you can change your cookie settings at any time. Learn more