ഇനി നെയ്മര്‍ കട്ടും കൊഹ്‌ലിത്താടിയുമെല്ലാം പടിക്കുപുറത്ത്; വിദേശ സ്റ്റൈലില്‍ മുടിവെട്ടിയാല്‍ ബംഗ്ലാദേശില്‍ പിഴ!

By
Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ധാക്ക: ഹോളിവുഡ്, ബോളിവുഡ് താരങ്ങളുടെയും ഫുട്‌ബോള്‍, ക്രിക്കറ്റ് കളിക്കാരുടെയും മാതൃകയിലുള്ള ഹെയര്‍കട്ടുകളും താടിവയ്പ്പുമെല്ലാം എല്ലാ കാലത്തും യുവാക്കളുടെ ഹരമാണ്. എന്നാല്‍ ഇത്തരം വിദേശ ഹെയര്‍ സ്റ്റൈലുകളില്‍ മുടിവെട്ടുന്നത് ബംഗ്ലാദേശ് അധികൃതര്‍ നിരോധിച്ചിരിക്കുകയാണ്. നിരോധനം മറികടന്ന് കോഹ് ലിയുടെയോ നെയ്മറിന്റെയോ മുടിയും താടിയും അനുകരിച്ചാല്‍ ബാര്‍ബര്‍ക്ക് ലഭിക്കുക 40,000 ടാക്ക (33,000 രൂ) പിഴയാണ്.

 
ഇനി നെയ്മര്‍ കട്ടും കൊഹ്‌ലിത്താടിയുമെല്ലാം പടിക്കുപുറത്ത്; വിദേശ സ്റ്റൈലില്‍ മുടിവെട്ടിയാല്‍ ബംഗ്ലാദ

ബംഗ്ലാദേശി പട്ടണമായ ഭുവാപ്പൂരിലും പരിസര പ്രദേശങ്ങളിലുമാണ് കൗതുകകരമായ നിയമം നടപ്പിലാക്കിയിരിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് പ്രദേശത്തെ ബാര്‍ബര്‍ അസോസിയേഷനുകള്‍ തങ്ങളുടെ കീഴിലുള്ള ജീവനക്കാര്‍ക്ക് കര്‍ശന നിര്‍ദ്ദേശം നല്‍കിക്കഴിഞ്ഞു. പ്രദേശത്തെ പോലിസ് അധികാരി റഷീദുല്‍ ഇസ്ലാമിന്റെ കല്‍പ്പന മാനിച്ചാണ് തങ്ങള്‍ ഇത്തരമൊരു നിര്‍ദ്ദേശം നല്‍കിയിരിക്കുന്നതെന്നാണ് അസോസിയേഷന്‍ പ്രസിഡന്റ് ശേഖര്‍ ചന്ദ്ര ഷീല്‍ പറയുന്നത്. ഭൂവാപ്പൂരില്‍ മാത്രമല്ല, സഖിപൂര്‍, ബസൈല്‍ തുടങ്ങിയ പട്ടണങ്ങളിലും ഇത്തരം വിലക്ക് നിലവിലുണ്ടെന്ന് അദ്ദേഹം പറയുന്നു. പാശ്ചാത്യ രീതിയിലുള്ള മുടിവെട്ടുകള്‍ പാടില്ലെന്നാണ് പോലിസിന്റെ തിട്ടൂരം. ഇത്തരം ഹെയര്‍ സ്‌റ്റൈലുകള്‍ യുവതലമുറയെ വഴിതെറ്റിക്കുന്നുവെന്നാണ് അദ്ദേഹത്തിന്റെ കണ്ടെത്തല്‍.

റോഡപകടങ്ങളും സ്പീഡ് കാമറകളും ഇനി ഗൂഗ്ള്‍ മാപ്പ് പറഞ്ഞു തരും; ഒപ്പം ഓട്ടോ ചാര്‍ജും

യുവാക്കളെ വിദേശ ഹെയര്‍സ്റ്റൈലുകള്‍ അനുകരിക്കുന്നതില്‍ നിന്ന് വിലക്കണമെന്നാവശ്യപ്പെട്ട് രക്ഷിതാക്കളും അധ്യാപകരും നിര്‍ദ്ദേശത്തിന്റെ അടിസ്ഥാനത്തിലാണ് ഇത്തരമൊരു തീരുമാനത്തിലെത്തിയതെന്നാണ് പോലിസിന്റെ ഭാഷ്യം.

Read more about: foreign india fine പിഴ
English summary

no entry for foreign hair cuts in bangladesh

no entry for foreign hair cuts in bangladesh
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X