രണ്ട് വർഷം കൊണ്ട് 76 ലക്ഷം തൊഴിലവസരങ്ങൾ; ഇപിഎഫ്ഒ റിപ്പോർട്ട് പുറത്ത്

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഔദ്യോഗിക മേഖലയിലെ തൊഴിലവസരങ്ങൾ ജനുവരിയിൽ 17 മാസത്തെ ഏറ്റവും ഉയർന്ന നിരക്കായ 8.96 ലക്ഷത്തിൽ എത്തിയെന്ന് ഇപിഎഫ്ഒയുടെ കണക്കുകൾ വ്യക്തമാക്കുന്നു. 2017 സെപ്തംബർ മുതലുള്ള ഇപിഎഫ്ഒയുടെ പേ റോൾ ഡേറ്റയിലാണ് ഇക്കാര്യങ്ങൾ വ്യക്തമാക്കിയിരിക്കുന്നത്.

2017 സെപ്തംബർ മുതൽ 2019 ജനുവരി വരെ എംപ്ലോയീസ് പ്രൊവിഡൻറ് ഫണ്ട് ഓർഗനൈസേഷന്റെ സാമൂഹ്യ സുരക്ഷാ പദ്ധതികളിൽ 76.48 ലക്ഷം പുതിയ ഉപഭോക്താക്കളെയാണ് കൂട്ടിച്ചേർത്തിരിക്കുന്നത്. അതായത് കഴിഞ്ഞ 17 മാസക്കാലയളവിൽ ഏകദേശം 76 ലക്ഷത്തിലധികം പേ‍ർക്കാണ് ഔപചാരിക മേഖലയിൽ ജോലിയിൽ ലഭിച്ചത്.

രണ്ട് വർഷം കൊണ്ട് 76 ലക്ഷം തൊഴിലവസരങ്ങൾ; ഇപിഎഫ്ഒ റിപ്പോർട്ട് പുറത്ത്

 

2019 ജനുവരിയിലെ ഇപിഎഫ്ഒ ​​എൻറോൾമെന്റ് 8,96,516 ആണ്. 2017 സെപ്തംബറിനു ശേഷമുള്ള ഏറ്റവും ഉയർന്ന നിരക്കാണ് ഇത്. എന്നാൽ 2018 ഡിസംബറിൽ 7.03 ലക്ഷമായിരുന്നു എൻറോൾമെന്റ്. പ്രതീക്ഷിച്ചതിനേക്കാൾ എണ്ണത്തിൽ 1.8 ശതമാനം കുറവാണ് രേഖപ്പെടുത്തിയത്.

2018 മാർച്ചിൽ ഇപിഎഫ്ഒയിൽ നിന്ന് 29,023 പേർ പുറത്തു പോയിരുന്നു. സാമ്പത്തിക വർഷത്തിന്റെ അവസാനമായതിനാലാണ് ഈ കുറവുണ്ടായതെന്ന് സാമ്പത്തിക വിദ​ഗ്ധർ പറയുന്നു. 2019 ജനുവരിയിൽ 22നും 25നും വയസ്സിനിടയിൽ പ്രായമുള്ള 2.44 ലക്ഷം പേർക്കാണ് തൊഴിൽ ലഭിച്ചിരിക്കുന്നത്. 18നും 21നും ഇടയിൽ പ്രായമുള്ള 2.24 ലക്ഷം പേർക്കും ജോലി ലഭിച്ചിട്ടുണ്ട്.

malayalam.goodreturns.in

English summary

EPFO data says 76.48 lakh jobs created since September 2017

Around 76.48 lakh new subscribers were added to social security schemes of the Employees' Provident Fund Organisation (EPFO) from September 2017 to January 2019, the data showed.
Story first published: Saturday, March 23, 2019, 11:27 [IST]
Company Search
Enter the first few characters of the company's name or the NSE symbol or BSE code and click 'Go'
Thousands of Goodreturn readers receive our evening newsletter.
Have you subscribed?

Find IFSC

We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Goodreturns sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Goodreturns website. However, you can change your cookie settings at any time. Learn more