മാർച്ച് 31 ഞായറാഴ്ച്ച, ബാങ്കുകൾക്ക് അവധി ഇല്ല

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

സാമ്പത്തിക വർഷത്തിന്റെ അവസാന ദിനമായ മാർച്ച് 31 ഞായറാഴ്ച്ച ആണെങ്കിലും ബാങ്കുകൾ തുറന്നു പ്രവർത്തിക്കണമെന്ന് റിസർവ് ബാങ്ക് ആവശ്യപ്പെട്ടു. സർക്കാർ ഇടപാടുകൾ നടത്തുന്ന ബാങ്കുകൾ, അക്കൗണ്ട് ഓഫീസുകൾ തുടങ്ങിയ സ്ഥാപനങ്ങൾ തുറന്നു പ്രവർത്തിക്കണമെന്നാണ് ആർബിഐയുടെ സർക്കുലറിൽ വ്യക്തമാക്കിയിരിക്കുന്നത്.

സാമ്പത്തിക വർഷ ക്ലോസിങിനോട് അനുബന്ധിച്ച് സർക്കാറിന്റെ രസീത്, പേയ്മെന്റ് ഇടപാടുകൾ സുഗമമാക്കുന്നതിന് വേണ്ടിയാണ് ബാങ്കുകൾ തുറന്നു പ്രവർത്തിക്കുന്നത്.

മാർച്ച് 31 ഞായറാഴ്ച്ച, ബാങ്കുകൾക്ക് അവധി ഇല്ല

 

അതേസമയം സർക്കാരിന് അയച്ച പ്രത്യേക നിർദ്ദേശത്തിൽ 2018-19 സാമ്പത്തിക വർഷത്തെ എല്ലാ സാമ്പത്തിക ഇടപാടുകളും ക്ലോസിങ് ദിനമായ മാർച്ച് 31ന് തന്നെ അവസാനിപ്പിക്കണമെന്നും ആർബിഐ ആവശ്യപ്പെട്ടിട്ടുണ്ട്. മാർച്ച് 31 ഞായറാഴ്ച്ചയായതിനാൽ പ്രവർത്തനം സു​ഗമമായി നടക്കാൻ പ്രത്യേക ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ടെന്നും ആർബിഐ സർക്കാരിനെ അറിയിച്ചു.

സർക്കാർ ഇടപാടുകൾ നടക്കുന്ന എല്ലാ ബാങ്ക് ശാഖകളും മാർച്ച് 31ന് രാവിലെ 8 മുതൽ വൈകിട്ട് 6 വരെ പ്രവർത്തിക്കും. ആർടിജിഎസ്, എൻഇഎഫ്ടി ഉൾപ്പെടെയുള്ള ഇലക്ട്രോണിക് ഇടപാടുകളും 2019 മാർച്ച് 30, 31 തീയതികളിലേയ്ക്ക് കൂടി ദീർഘിപ്പിച്ചേക്കും. ഇത് സംബന്ധിച്ച നിർദേശങ്ങളും ആർബിഐ ഉടൻ പുറത്തിറക്കുമെന്നാണ് വിവരം.

malayalam.goodreturns.in

English summary

Bank branches dealing with govt business to remain open this Sunday: RBI

The Reserve Bank of India (RBI) directed banks to keep open their branches dealing with government business on the last day of the financial year (March 31), which happens to be Sunday.
Story first published: Wednesday, March 27, 2019, 14:12 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Goodreturns sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Goodreturns website. However, you can change your cookie settings at any time. Learn more
X