നോട്ട് നിരോധനത്തെ തുടര്‍ന്ന് 14 ലക്ഷം സംശയാസ്പദമായ പണമിടപാടുകള്‍ നടന്നു; ഞെട്ടിക്കുന്ന റിപ്പോര്‍ട്ട്

By
Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ദില്ലി: 2016ല്‍ 1000, 500 രൂപ നോട്ടുകള്‍ പിന്‍വലിച്ചതിനെ തുടര്‍ന്നുണ്ടായ കാലയളവില്‍ ധനകാര്യ സ്ഥാപനങ്ങള്‍ വഴിയുള്ള സംശയാസ്പദമായ പണമിടപാടുകള്‍ പതിന്‍മടങ്ങ് വര്‍ധിച്ചതായി കണ്ടെത്തല്‍. കേന്ദ്ര ധനകാര്യ മന്ത്രാലയത്തിനു കീഴിലുള്ള ഫിനാന്‍ഷ്യല്‍ ഇന്റലിജന്‍സ് യൂനിറ്റാണ് സസ്പീഷ്യസ് ട്രാന്‍സാക്ഷന്‍ റിപ്പോര്‍ട്ടുകളില്‍ (എസ്ടിആര്‍) വന്‍ വര്‍ധവ് ഉണ്ടായതായി കണ്ടെത്തിയിരിക്കുന്നത്.

 

ആധാറും പാനും ബന്ധിപ്പിക്കല്‍- സമയം വീണ്ടും നീട്ടി; ഇത്തവണ ആറു മാസത്തേക്ക്

1400 ശതമാനത്തിന്റെ വര്‍ധന

1400 ശതമാനത്തിന്റെ വര്‍ധന

1400 ശതമാനമാണ് വര്‍ധനയുടെ നിരക്കെന്ന് റിപ്പോര്‍ട്ട് പറയുന്നു. നോട്ടുനിരോധനത്തിനു ശേഷമുള്ള 2017-18 സാമ്പത്തിക വര്‍ഷത്തെ സാമ്പത്തിക രഹസ്യാന്വേഷണ യൂനിറ്റിന്റെ റിപ്പോര്‍ട്ടിലാണ് ഇക്കാര്യമുള്ളത്. ഈ കാലയളവില്‍ 14 ലക്ഷത്തിലേറെ ഇത്തരം പണമിടപാടുകള്‍ ധനകാര്യ സ്ഥാപനങ്ങള്‍ വഴി നടന്നതായാണ് കണ്ടെത്തല്‍. റിപ്പോര്‍ട്ട് കേന്ദ്ര സര്‍ക്കാരിന് സമര്‍പ്പിച്ചിരിക്കുകായണ് അധികൃതര്‍.

ഇത്രയേറെ കേസുകള്‍ ചരിത്രത്തിലാദ്യം

ഇത്രയേറെ കേസുകള്‍ ചരിത്രത്തിലാദ്യം

10 വര്‍ഷം മുമ്പ് ധനകാര്യമന്ത്രാലയത്തിനു കീഴില്‍ ഫിനാന്‍ഷ്യല്‍ ഇന്റലിജന്‍സ് യൂനിറ്റ് രൂപീകൃതമായതിനു ശേഷം ഇതാദ്യമായാണ് ഇത്രയേറെ സംശയാസ്പദ പണമിടപാടുകള്‍ നടന്നതായി കണ്ടെത്തിയിരിക്കുന്നത്. നോട്ടുനിരോധനവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ മറികടക്കുന്നതിനായാണ് ആളുകള്‍ വളഞ്ഞ വഴികള്‍ സ്വീകരിച്ചതെന്നാണ് വിലയിരുത്തപ്പെടുന്നത്.

സാമ്പത്തിക കുറ്റകൃത്യങ്ങള്‍

സാമ്പത്തിക കുറ്റകൃത്യങ്ങള്‍

കള്ളപ്പണം, ഭീകരപ്രവര്‍ത്തനങ്ങള്‍ക്കായുള്ള പണമിടപാടുകള്‍, വന്‍ നികുതിവെട്ടിപ്പുകള്‍ തുടങ്ങിയ സാമ്പത്തിക കുറ്റകൃത്യങ്ങള്‍ കണ്ടെത്തുന്ന ഏജന്‍സിയാണ് ഫിനാന്‍ഷ്യല്‍ ഇന്റലിജന്‍സ് യൂനിറ്റ്. 2016-17 വര്‍ഷത്തെ സംശയാസ്പദ പണമിടപാടുകളെക്കാള്‍ മൂന്നിരട്ടി വര്‍ധനവ് 2017-18 വര്‍ഷത്തിലുണ്ടായി. നോട്ടുനിരോധനത്തിന്റെ മുമ്പുള്ള വര്‍ഷങ്ങളുടെ 14 ഇരട്ടി വര്‍ധനവാണിതെന്നും ഫിനാന്‍ഷ്യല്‍ ഇന്റലിജന്‍സ് യൂനിറ്റ് ഡയരക്ടര്‍ പങ്കജ് കുമാര്‍ മിശ്ര അറിയിച്ചു.

നോട്ടുനിരോധനത്തെ തുടര്‍ന്ന്

നോട്ടുനിരോധനത്തെ തുടര്‍ന്ന്

2016-17ല്‍ 4,73,006 കേസുകളായിരുന്നു യൂനിറ്റ് കണ്ടെത്തിയത്. എന്നാല്‍ 17-18ല്‍ അത് 14 ലക്ഷമായി ഉയര്‍ന്നു. നോട്ട് നിരോധനത്തിന് മുമ്പുള്ള വര്‍ഷങ്ങളില്‍ 2013-14ല്‍ 61,953, 2014-15ല്‍ 58,646, 2015-16ല്‍ 1,05,973 എന്നിങ്ങനെയാണ് സംശയാസ്പദ പണമിടപാടുകളുടെ കണക്കുകള്‍. 2016 നവംബര്‍ എട്ടിനായിരുന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി 1000, 500 രൂപ നോട്ടുകള്‍ പിന്‍വലിക്കുന്നതായി പ്രഖ്യാപിച്ചത്. അതിനെ തുടര്‍ന്നുള്ള വര്‍ഷങ്ങളില്‍ സാമ്പത്തിക തട്ടിപ്പുകള്‍ക്കുള്ള ശ്രമങ്ങള്‍ വര്‍ധിച്ചതായും റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു.

ബാങ്കുകള്‍ നല്‍കിയ റിപ്പോര്‍ട്ടുകള്‍

ബാങ്കുകള്‍ നല്‍കിയ റിപ്പോര്‍ട്ടുകള്‍

കള്ളപ്പണം തടല്‍ നിയമത്തിന്റെ അടിസ്ഥാനത്തില്‍ വന്‍ സാമ്പത്തിക ഇടപാടുകള്‍, കള്ളനോട്ട് നിക്ഷേപം, സംസ്ശയാസ്പദമായ പണമിടപാടുകള്‍ തുടങ്ങിയ കാര്യങ്ങളെ കുറിച്ച് ബാങ്കില്‍ നിന്ന് റിപ്പോര്‍ട്ടുകള്‍ ആവശ്യപ്പെടാന്‍ അധികാരമുള്ള ഏക ഏജന്‍സിയാണ് ഫിനാന്‍ഷ്യല്‍ ഇന്റലിജന്‍സ് യൂനിറ്റ്. ഓരോ മാസവും ബാങ്കുകളും ധനകാര്യ സ്ഥാപനങ്ങളും നല്‍കുന്ന റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തിലാണ് ഏജന്‍സി കണക്കുകള്‍ പുറത്തിറക്കുന്നത്.

19627 കോടിയുടെ കള്ളപ്പണം കണ്ടെത്തി

19627 കോടിയുടെ കള്ളപ്പണം കണ്ടെത്തി

തങ്ങള്‍ക്ക് ബാങ്കുകളില്‍ നിന്ന് ലഭിച്ച റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തില്‍ വിവിധ ഏജന്‍സികള്‍ നടത്തിയ അന്വേഷണങ്ങളുടെ ഫലമായി ഇതിനകം 19627 കോടി രൂപയുടെ കള്ളപ്പണം പിടികൂടിയതായി റിപ്പോര്‍ട്ട് വ്യക്തമാക്കി. ഇതിനു പുറമെ, 984 കോടി രൂപയുടെ കണക്കില്‍ പെടാത്ത സമ്പത്തും കണ്ടെത്തി. തങ്ങള്‍ക്കു ലഭിച്ച വിവരങ്ങള്‍ ആദായ നികുതി വകുപ്പ്, എന്‍ഫോഴ്‌സ്‌മെന്റ് ഡയരക്ടറേറ്റ്, സിബിഐ, ഇന്റലിജന്‍സ് ബ്യൂറോ, ഡയരക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജന്‍സ് തുടങ്ങിയ ഏജന്‍സികള്‍ക്കാണ് കൈമാറുക. ഇവര്‍ നടത്തിയ അന്വേഷണത്തിലാണ് ഇത്രയും പണം പിടിച്ചത്.

English summary

14 lakh suspicious transaction reports in demonetisation

14 lakh suspicious transaction reports in demonetisation
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X