അഞ്ച് വര്‍ഷത്തിനുള്ളില്‍ എയര്‍പോര്‍ട്ടുകളുടെ എണ്ണം ഇരട്ടിയാക്കുമെന്ന് ബിജെപി

By
Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ദില്ലി: ഒരിക്കല്‍ കൂടി അധികാരത്തിലെത്തിയാല്‍ രാജ്യത്തെ വിമാനത്താവളങ്ങളുടെ എണ്ണം ഇരട്ടിയായി വര്‍ധിപ്പിക്കുമെന്ന് ബിജെപി. തെരഞ്ഞെടുപ്പിന് മുന്നോടിയായി കഴിഞ്ഞ ദിവസം പുറത്തിറക്കിയ പ്രകടന പത്രികയിലാണ് ബിജെപിയുടെ ഈ വാഗ്ദാനം. 2024 ആകുമ്പോഴേക്കും രാജ്യത്തെ വിമാനത്താവളങ്ങളുടെ എണ്ണം 200 കടത്താനാണ് ബിജെപി ലക്ഷ്യമിടുന്നത്. നിലവില്‍ 101 വിമാനത്താവളാണ് രാജ്യത്ത് വിമാനസര്‍വീസുകള്‍ നടത്തുന്നത്.

 
അഞ്ച് വര്‍ഷത്തിനുള്ളില്‍ എയര്‍പോര്‍ട്ടുകളുടെ എണ്ണം ഇരട്ടിയാക്കുമെന്ന് ബിജെപി

2014ല്‍ 65 വിമാനത്താവളങ്ങളുണ്ടായിരുന്ന സ്ഥാനത്താണ് 2019 ആകുമ്പോഴേക്ക് 101 ആയി ഉയര്‍ന്നത്. കഴിഞ്ഞ ഒരു വര്‍ഷത്തിനിടയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഒട്ടേറെ വിമാനത്താവളങ്ങളുടെ ഉദ്ഘാടനം നിര്‍വഹിച്ചിരുന്നു. ഏറ്റവും അവസാനമായി പ്രധാനമന്ത്രി നാടിന് സമര്‍പ്പിച്ച വിമാനത്താവളം സിക്കിമിലെ പാക്യോംഗ് ഗ്രീന്‍ഫീല്‍ഡ് എയര്‍പോര്‍ട്ടായിരുന്നു. 201 ഏക്കര്‍ സ്ഥലത്ത് വ്യാപിച്ചു കിടക്കുന്ന ഈ വിമാനത്താവളം തലസ്ഥാന നഗരിയായ ഗാംഗ്‌ടോക്കില്‍ നിന്ന് ഏകദേശം 30 കിലോമീറ്റര്‍ മാത്രം അകലെയാണ്.

ജോലി കിട്ടിയോ? ഉടൻ ഇക്കാര്യങ്ങൾ ചെയ്യുക, പിന്നീട് ഓർത്തിട്ട് കാര്യമില്ല

ഇതിനു പുറമെ, കഴിഞ്ഞ ഫെബ്രുവരിയില്‍ അരുണാചല്‍ പ്രദേശിലെ ഹൊളോംഗി വിമാനത്താവളം ഉദ്ഘാടനം ചെയ്തതും പ്രധാനമന്ത്രിയായിരുന്നു. രാജ്യത്തെ വിനോദസഞ്ചാര രംഗത്തിന് വലിയ ഉണര്‍വേകുന്നതാണ് ഈ വിമാനത്താവളം. ഇതിനു പുറമെ, രാജ്യത്തെ വ്യോമയാന രംഗം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി 2017 മുതല്‍ ഉഡാന്‍ സര്‍വീസുകള്‍ക്കും നരേന്ദ്ര മോദി സര്‍ക്കാര്‍ നടപ്പിലാക്കിയിരുന്നു. ആഭ്യന്തര യാത്രക്കാര്‍ക്ക് കുറഞ്ഞ നിരക്കില്‍ വിമാനയാത്ര സാധ്യമാക്കുകയെന്ന ലക്ഷ്യത്തോടെയാണ് പദ്ധതി നടപ്പിലാക്കുന്നത്.

English summary

bjp promises to double number of airports

bjp promises to double number of airports
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X