പെട്രോൾ, ഡീസൽ വില ഇനി ഉടൻ കൂടില്ല; തിരഞ്ഞെടുപ്പിനു മുന്നോടിയായുള്ള വിലക്കുറവ് എത്രകാലം തുടരും?

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ലോക്സഭാ തിരഞ്ഞെടുപ്പിനെ തുടർന്ന് രാജ്യത്ത് പെട്രോൾ, ഡീസൽ വിലയിൽ ഇടിവ്. തിരഞ്ഞെടുപ്പ് ലക്ഷ്യം വച്ചുള്ള ഈ വിലക്കുറവ് ഉപഭോക്താക്കൾക്ക് ആശ്വാസകരം തന്നെ. എന്നാൽ എത്ര കാലം വില ഉയരാതെ പിടിച്ചു നിൽക്കും എന്നതാണ് ഇനി കണ്ടറിയേണ്ട കാര്യം.

 

അന്താരാഷ്ട്ര വിപണി

അന്താരാഷ്ട്ര വിപണി

അന്താരാഷ്ട്ര വിപണിയിൽ മാർച്ച് 10 മുതൽ ഏപ്രിൽ 10 വരെയുള്ള കാലയളവിൽ എണ്ണ വില 9 ശതമാനമാണ് വർദ്ധിച്ചത്. ബാരലിന് 71.73 ഡോളറാണ് നിലവിലെ വില. സാധാരണ അന്താരാഷ്ട്ര വിപണിയിലെ വില വർദ്ധനവ് ആഭ്യന്തര വിപണിയെയും ബാധിക്കാറുണ്ട്.

ആഭ്യന്തര വിപണി

ആഭ്യന്തര വിപണി

മാർച്ച് 10 മുതൽ ഏപ്രിൽ 10 വരെയുള്ള കാലയളവിൽ ആഭ്യന്തര വിപണിയിൽ ഇന്ധന വില ഒരു ശതമാനം മാത്രമാണ് വർദ്ധിച്ചിരിക്കുന്നത്. അതായത് അന്താരാഷ്ട്ര വിപണിയിലെ വില വർദ്ധനവ് ആഭ്യന്തര വിപണിയെ ബാധിച്ചിട്ടില്ലെന്നത് വ്യക്തം. ഇതിന് കാരണം തിരഞ്ഞെടുപ്പ് തന്നെയാണെന്നാണ് വിദ​ഗ്ധരുടെ വിലയിരുത്തൽ.

കർണാടക തിരഞ്ഞെടുപ്പ്

കർണാടക തിരഞ്ഞെടുപ്പ്

കഴിഞ്ഞ വർഷം നടന്ന കർണാടക തിരഞ്ഞെടുപ്പ് കാലത്തും പെട്രോൾ വിലയിൽ വൻ ഇടിവ് രേഖപ്പെടുത്തിയിരുന്നു. ആ സമയത്ത് അന്താരാഷ്ട്ര വിപണിയിൽ വില 11% വർദ്ധിച്ചിട്ടും ആഭ്യന്തര വിപണിയിൽ ഒരു ശതമാനം മാത്രമാണ് വില വർദ്ധനവുണ്ടായത്.

എണ്ണക്കമ്പനികളുമായുള്ള ധാരണ

എണ്ണക്കമ്പനികളുമായുള്ള ധാരണ

കർണാടക തിരഞ്ഞെടുപ്പു കാലത്തു വോട്ടെടുപ്പ് തീരുംവരെ ഇന്ധനവില കൂടാതെ പിടിച്ചു നിർത്തിയതിനു സമാനമായ നീക്കമാണ് ഇപ്പോഴും നടക്കുന്നത്. എണ്ണക്കമ്പനികളുമായുള്ള ധാരണയായിരുന്നു കർണാടക തിരഞ്ഞെടുപ്പു സമയത്തു വില പിടിച്ചു നിർത്തിയതെന്നായിരുന്നു പ്രധാന ആരോപണം. ഇതിനു ശേഷം കുതിച്ചുയർന്ന ഇന്ധനവില സർക്കാരിനും ബിജെപിക്കും പിന്നീട് തലേവദനയാകുകയും ചെയ്തു.

ഗുജറാത്ത് തെരഞ്ഞെടുപ്പ്

ഗുജറാത്ത് തെരഞ്ഞെടുപ്പ്

2017 ഡിസംബറിൽ നടന്ന ഗുജറാത്ത് തിരഞ്ഞെടുപ്പ് സമയത്തും രാജ്യത്ത് ഇന്ധന വില പിടിച്ചു നിർത്തിയിരുന്നു. ആ സമയത്ത് അന്താരാഷ്ട്ര എണ്ണ വില 10 ശതമാനം വരെ ഉയർന്നിരുന്നു. എന്നാൽ ആഭ്യന്തര വിപണിയിൽ വില ഒരു ശതമാനം പോലും വർദ്ധിച്ചില്ല. തൊട്ടുപിന്നാലെയാണ് പിന്നീടുള്ള മാസങ്ങളിൽ വർദ്ധനവ് ഉണ്ടായില്ല.

malayalam.goodreturns.in

English summary

Fuel rates stagnate before polls despite global price fluctuations

International oil prices (Brent crude) increased by over 9% from March 10 to April 10 to close at $71.73 per barrel. However, petrol prices increased by less than 1% during this period. This is not normal. With deregulation of petroleum prices, petrol and diesel prices move in tandem with international crude prices in India.
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X