വെറും 600 രൂപയ്ക്ക് ബ്രോഡ്ബാൻഡ്, ലാൻഡ്ലൈൻ, ടിവി കോംമ്പോ ഓഫറുമായി ജിയോ ജി​ഗാഫൈബർ

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ബ്രോഡ്ബാൻഡ്, ലാൻഡ് ഫോൺ, ടിവി റീച്ചാർജ് തുടങ്ങി എല്ലാത്തിനെയും ഒരു കുടക്കീഴിൽ എത്തിക്കുന്ന ജിയോയുടെ ജി​ഗാഫൈബർ ഉടൻ വിപണിയിലെത്തും. പ്രതിമാസം വെറും 600 രൂപ മുടക്കിയാൽ ബ്രോഡ്ബാൻഡ്, ലാൻഡ് ലൈൻ, ടി.വി കോംമ്പോ ഓഫറുകൾ ഒരുമിച്ച് ലഭിക്കുന്ന സംവിധാനമാണ് ജിയോ ജിഗാ ഫൈബറിലൂടെ എത്തിക്കാനൊരുങ്ങുന്നത്.

പൈലറ്റ് ടെസ്റ്റിം​ഗ്
 

പൈലറ്റ് ടെസ്റ്റിം​ഗ്

നിലവിൽ ജി​ഗാ ഫൈബറിന്റെ പൈലറ്റ് ടെസ്റ്റിം​ഗ് നടന്നു കൊണ്ടിരിക്കുകയാണ്. ഡൽഹി, മുംബൈ എന്നിവിടങ്ങളിലാണ് പൈലറ്റ് ടെസ്റ്റിംഗ് നടക്കുന്നത്. കഴിഞ്ഞ വർഷം ഓഗസ്റ്റിൽ ജിഗാഫൈബർ ഇന്ത്യയിൽ ലോഞ്ച് ചെയ്തിരുന്നെങ്കിലും ഉപയോക്താക്കളിലേക്ക് വാണിജ്യാടിസ്ഥാനത്തിൽ എത്തിയിരുന്നില്ല. ടെസ്റ്റിംഗ് പൂർത്തിയാക്കിയാൽ രാജ്യത്തെ 1600 നഗരങ്ങളിൽ സേവനം ലഭ്യമാക്കും.

ആദ്യ വർഷം സൗജന്യം

4500 രൂപയുടെ വൺ ടൈം ഡിപ്പോസിറ്റ് റൂട്ടറിനൊപ്പം അടുത്ത മൂന്ന് മാസത്തിനുള്ളിൽ ടെലിഫോൺ, ടെലിവിഷൻ സേവനങ്ങൾ കൂടി ലഭ്യമാക്കുമെന്നാണ് വിവരം. ജി​ഗൈഫൈബർ വിപണിയിലെത്തിച്ചു കഴിഞ്ഞാൽ മൂന്നു സേവനങ്ങളും ആദ്യത്തെ ഒരു വർഷം സൗജന്യമായാകും ഉപഭോക്താക്കൾക്ക് ലഭിക്കുന്നതെന്നും കമ്പനി അധികൃതർ വ്യക്തമാക്കി.

ഓഫറുകൾ

ജിയോ ആപ്പുകകളും ഇന്റർനെറ്റ് സേവനവും ജിയോ ഡിറ്റിഎച്ച് എന്ന് പേരിട്ടിരിക്കുന്ന ജിയോ ടിവിയും ഒരേ റീചർജിൽ ലഭ്യമാക്കുന്ന പ്ലാൻ ജിയോ കൊണ്ടുവരുന്നതായാണ് ഏറ്റവും പുതിയ റിപ്പോർട്ടുകൾ. 600 രൂപയാണ് ഈ കോമ്പോ ഓഫറിന്റെ നിരക്ക്. ലാൻഡ് ലൈനുകൾ അൺലിമിറ്റഡ് കോൾ സൗകര്യത്തോടെയാകും ലഭിക്കുക. ഇന്റർനെറ്റിനൊപ്പം ടെലിവിഷൻ ചാനലുകളും ഉപഭോക്താക്കൾക്ക് ലഭ്യമാകും.

ഒപ്ടിക്കൽ നെറ്റ്‍വർക്ക് ടെർമിനൽ
 

ഒപ്ടിക്കൽ നെറ്റ്‍വർക്ക് ടെർമിനൽ

40 മുതൽ 45 ‍ഡിവൈസികൾ ഒരുമിച്ച് കണക്ട് ചെയ്യാൻ പറ്റുന്ന ഒപ്ടിക്കൽ നെറ്റ്‍വർക്ക് ടെർമിനൽ വഴിയാണ് ലാൻഡ് ഫോണും ടിവിയുമൊക്കെ റൂട്ടറുമായി ബന്ധിപ്പിക്കുന്നത്. മൊബൈൽ ഫോണുകൾ, സ്മാർട്ട് ടിവികൾ, ലാപ്ടോപ്പുകൾ, ടാബ്ലറ്റുകൾ തുടങ്ങിയവയൊക്കെ ഇവയുമായി ബന്ധിപ്പിക്കാം.

malayalam.goodreturns.in

Read more about: jio offer ജിയോ ഓഫർ
English summary

Reliance Jio GigaFiber to offer broadband, landline and TV combo for ₹600

Reliance Jio GigaFiber will offer a broadband-landline-TV combo service for ₹600 a month, and additional facilities plus the option to connect at least 40 devices to its smart home network for up to ₹1,000, a person aware of the development said.
Story first published: Tuesday, April 23, 2019, 12:54 [IST]
Company Search
Enter the first few characters of the company's name or the NSE symbol or BSE code and click 'Go'
Thousands of Goodreturn readers receive our evening newsletter.
Have you subscribed?

Find IFSC

Get Latest News alerts from Malayalam Goodreturns

Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Goodreturns sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Goodreturns website. However, you can change your cookie settings at any time. Learn more