നികുതി വെട്ടിപ്പ് തടയാന്‍ പുതിയ നയം; ജിഎസ്ടി റിട്ടേണ്‍ ചെയ്യാത്തവര്‍ക്ക് ഇ വേ ബില്‍ ലഭിക്കില്ല

By
Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ദില്ലി: ചരക്കുസേവന നികുതി (ജിഎസ്ടി) തട്ടിപ്പുകള്‍ തടയാന്‍ പുതിയ തീരുമാനവുമായി കേന്ദ്ര ധനകാര്യ മന്ത്രാലയം. ജിഎസ്ടി റിട്ടേണ്‍ ഫയല്‍ ചെയ്യാത്തവര്‍ക്ക് ചരക്കുഗതാഗതത്തിന് ആവശ്യമായ ഇ വേ ബില്‍ എടുക്കാന്‍ കഴിയില്ലെന്നതാണ് പുതിയ നീക്കം. ഈ വര്‍ഷം ജൂണ്‍ 21 മുതല്‍ പുതിയ നിയമം പ്രാബല്യത്തില്‍ വരുമെന്ന് സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഇന്‍ഡയരക്ട് ടാക്‌സസ് ആന്റ് കസ്റ്റംസ് അറിയിച്ചു.

 

ഇരുചക്ര വാഹനക്കാരുടെ ശ്രദ്ധയ്ക്ക്; ഐഎസ്ഐ മുദ്രയില്ലാത്ത ഹെൽമറ്റുകൾ ഉടൻ നിരോധിക്കും

ചരക്കുഗതാഗതം നടത്തുന്നവര്‍ എല്ലാ മാസവും ജിഎസ്ടി റിട്ടേണ്‍ സമര്‍പ്പിക്കണമെന്നാണ് നിയമം. ഒരു മാസത്തെ റിട്ടേണ്‍ അടുത്ത മാസം 20ന് മുമ്പ് സമര്‍പ്പിക്കണം. എന്നാല്‍ ജിഎസ്ടി കംപോസിഷന്‍ സ്‌കീം ഉപയോഗപ്പെടുത്തുന്നവര്‍ക്ക് ഓരോ പാദത്തിലെയും മൂന്ന് മാസം കഴിഞ്ഞ് വരുന്ന 18ാം തിയതിക്ക് മുമ്പായി ഇത് സമര്‍പ്പിച്ചാല്‍ മതിയാവും. നിലവിലെ ഈ വ്യവസ്ഥ തുടര്‍ച്ചയായി രണ്ട് തവണ തെറ്റിക്കുന്നവരെയാണ് ഇ വേ ബില്‍ എടുക്കുന്നതില്‍ നിന്ന് വിലക്കുക. അതായത് സാധാരണ ഗതിയില്‍ രണ്ട് മാസം തുടര്‍ച്ചയായോ കംപോസിഷന്‍ സ്‌കീമില്‍ തുടര്‍ച്ചയായി ആറു മാസമോ റിട്ടേണ്‍ ഫയല്‍ ചെയ്യാതിരുന്നാല്‍ പിന്നീട് ഇ വേ ബില്‍ ലഭിക്കില്ല. ഇ വേ ബില്‍ ഇല്ലാതെ ചരക്കുനീക്കം സാധ്യവുമല്ല.

നികുതി വെട്ടിപ്പ് തടയാന്‍ പുതിയ നയം; ജിഎസ്ടി റിട്ടേണ്‍ ചെയ്യാത്തവര്‍ക്ക് ഇ വേ ബില്‍ ലഭിക്കില്ല

ജിഎസ്ടി വെട്ടിപ്പ് വ്യാപകമായ സാഹചര്യത്തിലാണ് പുതിയ നിയന്ത്രണങ്ങളുമായി മന്ത്രാലയം രംഗത്തെത്തിയിരിക്കുന്നത്. കഴിഞ്ഞ ഏപ്രില്‍ മുതല്‍ ഡിസംബര്‍ വരെയുള്ള കാലയളവില്‍ രാജ്യത്ത് നികുതി വെട്ടിപ്പുമായി ബന്ധപ്പെട്ട 3626 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതായാണ് കണക്കുകള്‍. ഇവയില്‍ 15278 കോടി രൂപയുടെ വെട്ടിപ്പ് നടന്നതായാണ് കണക്കാക്കപ്പെടുന്നത്. റിട്ടേണ്‍ സമര്‍പ്പിക്കാതെ മുങ്ങി നടക്കുന്നവര്‍ക്ക് ഇ വേ ബില്‍ ജനറേറ്റ് ചെയ്യാനാവില്ലെന്ന് വരുന്നതോടെ ഇക്കാര്യത്തില്‍ വലിയ മാറ്റമുണ്ടാവുമെന്നാണ് അധികൃതരുടെ കണക്കുകൂട്ടല്‍.

English summary

Non-filers of GST returns for two straight months will be barred from generating e-way bills for transporting goods effective June 21

Non-filers of GST returns for two straight months will be barred from generating e-way bills for transporting goods effective June 21
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X