ഇരുചക്ര വാഹനക്കാരുടെ ശ്രദ്ധയ്ക്ക്; ഐഎസ്ഐ മുദ്രയില്ലാത്ത ഹെൽമറ്റുകൾ ഉടൻ നിരോധിക്കും

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

വാഹനങ്ങളിൽ ഏറ്റവും സുരക്ഷ കുറഞ്ഞത് ഇരുചക്രവാഹനങ്ങൾക്കാണ്. എന്നാൽ യുവാക്കളുടെ ഹരമായ ബൈക്കുകൾ എത്ര വില കൊടുത്തും അവർ വാങ്ങും. പക്ഷേ സ്വന്തം ജീവൻ സുരക്ഷിതമാക്കാനുള്ള ഹെൽമറ്റ് വാങ്ങാനോ വയ്ക്കാനോ തയ്യാറാകുകയുമില്ല. ഇന്ത്യയിലെ ഈ രീതിയ്ക്ക് ഉടൻ മാറ്റമുണ്ടാകും. കാരണം ഐസ്ഐ മുദ്രയില്ലാത്ത ഹെൽമറ്റുകൾ നിരോധിക്കുന്നതിനുള്ള നടപടികൾ ഉടൻ പൂർത്തിയാകുമെന്നാണ് ബ്യൂറോ ഓഫ് ഇന്ത്യൻ സ്റ്റാൻഡേർഡ്സിൽ (ബിഐഎസ്) നിന്നുള്ള വിവരം.

 

റോ‍ഡ് സൈ‍ഡ് ഹെൽമറ്റുകൾ

റോ‍ഡ് സൈ‍ഡ് ഹെൽമറ്റുകൾ

ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ ഇരുചക്രവാഹനങ്ങൾ ഉപയോഗിക്കുന്ന 75 ശതമാനം മുതൽ 80 ശതമാനം വരെ ആളുകളും ഐഎസ്ഐ നിലവാരമുള്ള ഹെൽമറ്റുകളല്ല ധരിക്കുന്നത്. റോ‍ഡ് സൈ‍ഡുകളിലും നിന്നും മറ്റും വാങ്ങുന്ന നിലവാരം കുറഞ്ഞ ​ഹെൽമറ്റുകൾ നിരോധിക്കാനാണ് സർക്കാരിന്റെ തീരുമാനം. ഉയര്‍ന്ന നിലവാരത്തിലുള്ള ഹെല്‍മറ്റ് ഉപയോഗിക്കുന്നതു വഴി അപകട മരണങ്ങളും തലയ്ക്ക് ഏല്‍ക്കുന്ന ആഘാതങ്ങളും കുറയ്ക്കാനാകുമെന്നാണ് പ്രതീക്ഷ.

വാഹനത്തിന് ഒപ്പം ഹെൽമറ്റ്

വാഹനത്തിന് ഒപ്പം ഹെൽമറ്റ്

തമിഴ്‌നാട്ടില്‍ ഇനി ഇരുചക്ര വാഹനങ്ങള്‍ വാങ്ങുമ്പോള്‍ ബിഐഎസ് നിലവാരത്തിലുള്ള ഹെല്‍മറ്റും നല്‍കണമെന്ന് ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റിയുടെ നിര്‍ദേശം. ബൈക്ക് അപകടങ്ങളും അതേതുടര്‍ന്നുള്ള മരണങ്ങളും കൂടി വരുന്ന പശ്ചാത്തലത്തിലാണ് ഈ നിര്‍ദേശം

മോട്ടോര്‍ വെഹിക്കിള്‍ ആക്ട്

മോട്ടോര്‍ വെഹിക്കിള്‍ ആക്ട്

1989-ലെ മോട്ടോര്‍ വെഹിക്കിള്‍ ആക്ട് 138(4 )(f) അനുസരിച്ച് മോട്ടോര്‍ സൈക്കിള്‍ വാങ്ങുമ്പോള്‍ ബ്യുറോ ഓഫ് ഇന്ത്യന്‍ സ്റ്റാന്റേഡ് അനുശാസിക്കുന്ന നിലവാരത്തിലുള്ള ഹെൽമറ്റ് നൽകണമെന്നാണ് നിർദ്ദേശം.

വിലക്കുറവ്

വിലക്കുറവ്

വിലക്കുറവാണ് ആളുകളെ ഐഎസ്ഐ മുദ്രയില്ലാത്ത നിലവാരം കുറഞ്ഞ ഹെൽമറ്റുകൾ ധരിക്കാൻ പ്രേരിപ്പിക്കുന്നത്. ഐഎസ്ഐ മുദ്രയുള്ളവയുടെ മിനിമം നിർമ്മാണച്ചെലവ് 300 മുതൽ 400 രൂപ വരെയാണ്. ഹെൽമറ്റ് വാങ്ങുമ്പോൾ പൊലീസുകാരുടെ കയ്യിൽ നിന്നു രക്ഷപ്പെടാൻ വേണ്ടിയല്ല, സ്വന്തം ജീവന്‍ രക്ഷിക്കാൻ വേണ്ടിയുള്ളതാണ് എന്ന ബോധ്യമുണ്ടാകണം.

നിലവാരമുള്ള ഹെൽമറ്റുകളുടെ പ്രത്യേകതകൾ

നിലവാരമുള്ള ഹെൽമറ്റുകളുടെ പ്രത്യേകതകൾ

ബിഐഎസ് സർട്ടിഫൈ‍ഡ് ഹെൽമറ്റുകളുടെ പ്രധാന സവിശേഷതകൾ താഴെ പറയുന്നവയാണ്.

  • കടുപ്പമേറിയ പുറംചട്ട
  • അപകടസമയത്ത് മുന്നോട്ടും പിന്നോട്ടും വേഗത്തിൽ ചലിച്ച് മാരകമായ പരുക്കിൽ നിന്ന് മസ്തിഷകത്തെ രക്ഷിക്കുന്ന കുഷ്യൻ പോലുളള ഭാഗം
  • ബാഹ്യമായ പരിക്കുകളിൽ നിന്നും മുഖത്തെ സംരക്ഷിക്കുന്ന് ഫേസ് ഷീൽഡ്
  • ഹെൽ‌മറ്റിനെ ശരിയായവിധം തലയിൽ ഉറപ്പിച്ചു നിർത്താനുളള ബെൽറ്റ്

malayalam.goodreturns.in

English summary

Non-ISI helmets may be banned

Buying a cheap helmet to get past the traffic cop may not work anymore. That’s because the government is considering making the Bureau of Indian Standards certification mandatory for two-wheeler helmets,
Story first published: Thursday, April 25, 2019, 8:48 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X