ജിയോ ഇഫക്ട്; വെറും 139 രൂപയ്ക്ക് 5ജിബി ഡേറ്റയുമായി വൊഡാഫോൺ സൂപ്പർ ഓഫർ

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

വൊഡാഫോൺ ഐഡിയ ലയനത്തിന് ശേഷം ഉപഭോക്താക്കളുടെ എണ്ണത്തിൽ വൻ കുറവ് രേഖപ്പെടുത്തി കൊണ്ടിരിക്കുകയാണ് വൊഡാഫോൺ. എന്നാൽ പ്ലാനുകളിൽ മാറ്റങ്ങൾ വരുത്തി ഉപഭോക്താക്കളെ പിടിച്ചു നിർത്താനുള്ള ശ്രമത്തിലാണ് കമ്പനി. ജിയോയും എയർടെല്ലും നൽകുന്നതു പോലെ പ്രീപെയ്ഡ്, പോസ്റ്റ് പെയ്ഡ് പ്ലാനുകളിൽ ഇളവുകൾ നൽകാനാണ് വൊഡാഫോണിന്റെയും പദ്ധതി.

പുതിയ പ്രീപെയ്ഡ് പ്ലാൻ
 

പുതിയ പ്രീപെയ്ഡ് പ്ലാൻ

139 രൂപയുടെ ഏറ്റവും പുതിയ പ്രീപെയ്ഡ് പ്ലാനാണ് വൊഡാഫോൺ അവതരിപ്പിച്ചിരിക്കുന്നത്. കൂടുതൽ ഉപഭോക്താക്കളെ ആകർഷിക്കുന്നതിന്റെ ഭാ​ഗമായാണ് നിരക്ക് ഇളവ് നൽകുന്നത്. 5ജിബി ഡേറ്റയാണ് 139 രൂപയുടെ റീച്ചാർജിലൂടെ ലഭിക്കുന്നത്. ഒരു മാസമാണ് കാലാവധി.

119 രൂപയുടെ പ്ലാൻ

119 രൂപയുടെ പ്ലാൻ അനുസരിച്ച് 1 ജിബി ഡേറ്റയും അൺലിമിറ്റഡ് കോളുമാണ് കമ്പനി നൽകുന്നത്. 28 ദിവസമാണ് ഈ ഓഫറിന്റെ കാലാവധി.

129 രൂപയുടെ പ്ലാൻ

129 രൂപയുടെ അടുത്ത പ്ലാനിൽ 1.5 ജിബി ഡേറ്റയും അൺലിമിറ്റ‍ഡ് കോളും ലഭിക്കും. 28 ദിവസമാണ് ഈ പ്ലാനിന്റെയും കാലാവധി.

169 രൂപയുടെ പ്ലാൻ

169 രൂപയുടെ പ്ലാൻ അനുസരിച്ച് ഉപഭോക്താക്കൾക്ക് ദിവസവും 1.5 ജിബി ഡേറ്റയാണ് ലഭിക്കുക. കൂടാതെ അൺലിമിറ്റ‍ഡ് കോളും ലഭിക്കും. 28 ദിവസമാണ് ഈ പ്ലാനിന്റെ കാലാവധി.

999 രൂപയുടെ പ്ലാൻ
 

999 രൂപയുടെ പ്ലാൻ

ഡേറ്റ കുറച്ച് ഉപയോ​ഗിക്കുന്നവർക്കായി 999 രൂപയുടെ പ്ലാനാണ് അവതരിപ്പിച്ചിരിക്കുന്നത്. ഒരു വർഷമാണ് ഈ പ്ലാനിന്റെ കാലാവധി. 12ജിബിയാണ് ഒരു വർഷത്തേയ്ക്ക് ലഭിക്കുന്ന ഡേറ്റ. ഈ പ്ലാനിൽ അൺലിമിറ്റഡ് ലോക്കൽ, എസ്ടിഡി, റോമിംഗ് കോളുകളും ലഭിക്കും. 100 എസ്എംഎസുകളും പ്രതിദിനം ലഭിക്കുന്നതാണ്.

malayalam.goodreturns.in

English summary

Jio effect: Vodafone is now offering 5GB data along with unlimited calls at Rs 139

Vodafone is now offering 5GB data with its Rs 139 plan. The plan also offers a validity of 28 days and comes with unlimited calling.
Story first published: Friday, April 26, 2019, 10:05 [IST]
Company Search
Enter the first few characters of the company's name or the NSE symbol or BSE code and click 'Go'
Thousands of Goodreturn readers receive our evening newsletter.
Have you subscribed?

Find IFSC

Get Latest News alerts from Malayalam Goodreturns

Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Goodreturns sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Goodreturns website. However, you can change your cookie settings at any time. Learn more