ഷവോമി ഉപഭോക്താക്കൾ സൂക്ഷിക്കുക; കമ്പനി സ്വകാര്യ വിവരങ്ങൾ ചോർത്തുന്നതായി റിപ്പോർട്ട്

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ചൈനീസ് മൊബൈൽ നിർമ്മാതാക്കളായ ഷവോമിയുടെ ഉപഭോക്താക്കളുടെ സ്വകാര്യ വിവരങ്ങൾ ചോർത്തുന്നതായി റിപ്പോർട്ട്. ഉപയോക്താക്കളുടെ അധികാര പരിധിക്ക് പുറത്തുള്ള തേർഡ് പാർട്ടി സേവന ദാതാക്കളിലേക്ക് ഇന്ത്യൻ ഉപയോക്താക്കളുടെ വ്യക്തിഗത വിവരങ്ങൾ കൈമാറുന്നതായാണ് വിവരം.

 

പ്രൈവസി പോളിസി

പ്രൈവസി പോളിസി

ഷവോമിയുടെ പ്രൈവസി പോളിസി കൃത്യമായി അറിയാതെയാണ് ഉപഭോക്താക്കൾ ഫോൺ വാങ്ങുന്നത്. നിങ്ങളുടെ വ്യക്തിഗത വിവരങ്ങൾ കമ്പനിയുടെ തേർഡ് പാർട്ടി സേവന ദാതാക്കൾക്ക് കൈമാറുന്നുണ്ടെന്നും അവർ ഇന്ത്യയ്ക്ക് പുറത്തുള്ള മറ്റ് രാജ്യങ്ങളിലാകാമെന്നും പ്രൈവസി പോളിസിയിൽ വ്യക്തമാക്കിയിട്ടുണ്ട്.

എന്താണ് ഡ്രാഫ്റ്റ് ഡേറ്റ പ്രൊട്ടക്ഷൻ ബിൽ?

എന്താണ് ഡ്രാഫ്റ്റ് ഡേറ്റ പ്രൊട്ടക്ഷൻ ബിൽ?

വ്യക്തിഗത വിവരങ്ങളുടെ കുറഞ്ഞത് ഒരു പകർപ്പെങ്കിലും ഇന്ത്യയിലുള്ള സെർവറിൽ ശേഖരിക്കണമെന്നാണ് ഡ്രാഫ്റ്റ് ഡേറ്റ പ്രൊട്ടക്ഷൻ ബില്ലിൽ പറയുന്നത്. യൂറോപ്യന്‍ ജനറല്‍ ഡാറ്റാ പ്രൊട്ടക്ഷന്‍ റെഗുലേഷന്‍റെ (ജിഡിപിആര്‍) നിയമ പ്രകാരം, 2018 മേയ് 25 മുതലാണ് ഷവോമി ഇന്ത്യയില്‍ പ്രൈവസി പോളിസി നടപ്പാക്കിയത്.

സ്വകാര്യ വിവരങ്ങൾ

സ്വകാര്യ വിവരങ്ങൾ

വ്യക്തികളുടെ സ്വകാര്യ വിവരങ്ങളായ പേര്, ജനന തീയതി, ലിംഗം തുടങ്ങിയവ ഷവോമി ശേഖരിച്ചു വയ്ക്കുന്നുണ്ടെന്നാണ് റിപ്പോർട്ട്. കൂടാതെ ഉപഭോക്താവ് ഫോണില്‍ സേവ് ചെയ്തു വച്ചിരിക്കുന്ന കോണ്ടാക്റ്റ് നമ്പറുകള്‍, ഇ-മെയില്‍ അഡ്രസ്സുകള്‍ തുടങ്ങിയവയും കമ്പനി ശേഖരിക്കുന്നുണ്ട്.

ഇ-കോമേഴ്സ് പോളിസി

ഇ-കോമേഴ്സ് പോളിസി

ഇ-കോമേഴ്സ് പോളിസി അനുസരിച്ച് വിദേശത്തു സൂക്ഷിക്കുന്ന ഡാറ്റകൾ ഇന്ത്യയ്ക്ക് പുറത്തുള്ള മറ്റ് ബിസിനസ് സ്ഥാപനങ്ങൾക്കോ തേർഡ് പാർട്ടി സേവന ദാതാക്കൾക്കോ വിദേശ ​ഗവൺമെന്റിനോ ഉപഭോക്താവിന്റെ സമ്മതമുണ്ടെങ്കിൽ കൂടിയും ലഭ്യമാക്കാൻ പാടില്ല.

ഉപഭോക്താവ് നൽകേണ്ടി വരുന്ന വിവരങ്ങൾ

ഉപഭോക്താവ് നൽകേണ്ടി വരുന്ന വിവരങ്ങൾ

ബാങ്ക് അക്കൗണ്ട് നമ്പര്‍, ക്രെഡിറ്റ് കാര്‍ഡ് നമ്പര്‍, അക്കൗണ്ട് ഹോള്‍ഡര്‍ നേം തുടങ്ങിയ സാമ്പത്തിക വിവരങ്ങളും ഉപഭോക്താവിന് ഷവോമിക്ക് നല്‍കേണ്ടി വരുന്നു. സ്ഥലം, ജോലി, വിദ്യാഭ്യാസം തുടങ്ങി ഉപഭോക്താവിന്‍റെ പ്രൊഫഷണല്‍ പശ്ചാത്തലം, വീട്ടുവിലാസം എന്നിവ ഷവോമി ആവശ്യപ്പെടുന്നുണ്ട്. പാസ്‌പോര്‍ട്ട്, ഡ്രൈവിംഗ് ലൈസന്‍സ് മുതലായ സര്‍ക്കാര്‍ അംഗീകൃത രേഖകളാണ് ഷവോമി സേവ് ചെയ്യുന്ന മറ്റു വിവരങ്ങള്‍. എം ഐ ക്ലൗഡില്‍ സേവ് ചെയ്ത ഫോട്ടോ, കോണ്ടാക്റ്റ് നമ്പറുകള്‍ എന്നിവയും ഷവോമി ശേഖരിച്ചു വയ്ക്കുന്നുണ്ട്.

വ്യോമസേനയുടെ മുന്നറിയിപ്പ്

വ്യോമസേനയുടെ മുന്നറിയിപ്പ്

ചൈനീസ് ഫോണായ ഷവോമി ഉപയോഗിക്കരുതെന്ന് വ്യോമസേന നേരത്തെ തന്നെ മുന്നറിയിപ്പ് നൽകിയിരുന്നു. കോളുകള്‍ സംബന്ധിച്ച വിവരങ്ങള്‍ ചൈനീസ് ഇന്‍ഫര്‍മേഷന്‍ വകുപ്പിന് ചോര്‍ത്തിക്കൊടുക്കാന്‍ ഷവോമി ഫോണുകളില്‍ സംവിധാനമുണ്ടെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് വ്യോമസേന സൈനികരേയും കുടുംബാംഗങ്ങളേയും ഷവോമി ഫോണ്‍ ഉപയോഗിക്കുന്നതില്‍ നിന്ന് വിലക്കിയത്.

malayalam.goodreturns.in

English summary

Xiaomi exports personal data of Indian users to foreign third parties: Report

Mobile phone maker Xiaomi’s privacy policy, that the company transfers personal data of Indian users to third-party service providers outside the users’ jurisdiction.
Story first published: Friday, April 26, 2019, 12:21 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X