കോടികൾ മുടക്കി വാട്ട്സ്ആപ്പിനെ വാങ്ങിയത് പണിയായി; ഫേസ്ബുക്ക് വൻ നഷ്ട്ടത്തിലേയ്ക്ക്

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കോടികൾ മുടക്കി വാട്സ്ആപ്പ് വാങ്ങിയത് ഫേസ്ബുക്കിന് തലവേദനയാകുന്നു. ഫേസ്ബുക്കിന് ഏറ്റവും വലിയ വെല്ലുവിളി ഇന്ന് വാട്സ്ആപ്പാണ്. വാട്ട്സ്ആപ്പിന് കാര്യമായ വരുമാനമില്ലാത്തതും ഫേസ്ബുക്ക് ഉപഭോക്താക്കൾ വാട്ട്സ്ആപ്പിലേയ്ക്ക് പോകുന്നതുമാണ് തിരിച്ചടിയായിരിക്കുന്നതെന്ന് ഫേസ്ബുക്ക് മേധാവി മാർക്ക് സക്കർബർ​ഗ് വ്യക്തമാക്കി.

കോടികൾ മുടക്കി വാങ്ങി
 

കോടികൾ മുടക്കി വാങ്ങി

1900 കോടി ഡോളറിനാണ് (ഏകദേശം 1.32 ലക്ഷം കോടി രൂപയ്ക്കാണ്) സക്ക‍ർബർ​ഗ് വാട്ട്സ്ആപ്പ് വാങ്ങിയത്. വാങ്ങുമ്പോൾ തന്നെ വാട്ട്സ്ആപ്പ് നഷ്ട്ടത്തിലായിരുന്നു. എന്നാൽ ഫേസ്ബുക്ക് ഏറ്റെടുത്ത ശേഷവും നഷ്ടം നികത്താനായില്ല.

ജനപ്രീതി കൂടുതൽ വാട്ട്സ്ആപ്പിന്

വരുമാനം കുറവാണെങ്കിലും ജനപ്രീതി കൂടുതൽ വാട്ട്സ്ആപ്പിനാണ്. ഇന്ത്യയിലെ ഫേസ്ബുക്ക് ഉപഭോക്താക്കളിൽ ഭൂരിപക്ഷവും കൂടുതൽ സമയം വാട്ട്സ്ആപ്പിൽ ചെലവാക്കാൻ തുടങ്ങിയതോടെ ഫേസ്ബുക്കും നഷ്ട്ടത്തിലായി. കൂടാതെ വാട്ട്സ്ആപ്പ് വഴിയുള്ള കേസുകളും വർദ്ധിച്ചു.

ഇന്ത്യയിലെ ഉപഭോക്താക്കൾ

ഫേസ്ബുക്കിന് ഏറ്റവും കൂടുതൽ ഉപഭോക്താക്കൾ ഉള്ളത് ഇന്ത്യയിലാണ്. 30 കോടി പേരാണ് ഇന്ത്യയിൽ ഫേസ്ബുക്ക് ഉപയോ​ഗിക്കുന്നത്. എന്നാൽ വാട്ട്സ് ആപ്പിന്റെ വരവോടെ ഉപഭോക്താക്കളുടെ എണ്ണത്തിൽ കുറവുണ്ടായി. വാട്ട്സ്ആപ്പിന് 40 കോടി ഉപഭോക്താക്കളാണ് ഇന്ത്യയിലുള്ളത്.

ലാഭം പകുതിയായി

ഫെയ്സ്ബുക്കിന്റെ 2019 വര്‍ഷത്തെ ആദ്യപാദത്തിലെ ലാഭം മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് പകുതിയായി കുറഞ്ഞു. ജനുവര‍ി മുതല്‍ മാർച്ച് വരെയുള്ള ആദ്യപാദത്തിലെ ലാഭം 2.43 ബില്ല്യണ്‍ കോടി ഡോളറാണ്. കഴിഞ്ഞ വർഷം ഇക്കാലയളവിൽ കമ്പനിയുടെ വരുമാനം 11.97 ബില്ല്യൻ ഡോളറായിരുന്നു.

malayalam.goodreturns.in

English summary

Unprofitable WhatsApp may hit Facebook's profitable apps: Mark Zuckerberg

Facebook CEO Mark Zuckerberg has admitted that WhatsApp, the popular but unprofitable messaging application owned by his company, may be cannibalising the time Indians spend on its other social media apps, posing a challenge to the American giant in its largest market.
Story first published: Saturday, April 27, 2019, 8:40 [IST]
Company Search
Enter the first few characters of the company's name or the NSE symbol or BSE code and click 'Go'
Thousands of Goodreturn readers receive our evening newsletter.
Have you subscribed?

Find IFSC

We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Goodreturns sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Goodreturns website. However, you can change your cookie settings at any time. Learn more