സ്റ്റാര്‍ട്ടപ്പുകള്‍ക്ക് പ്രത്യേക തിരിച്ചറിയല്‍ നമ്പറുമായി കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍

By
Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

തിരുവനന്തപുരം: കേരളത്തില്‍ സ്റ്റാര്‍ട്ടപ്പ് സംരംഭങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനും ശക്തിപ്പെടുത്തുന്നതിനുമുള്ള വിവിധ പദ്ധതികളുമായി കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍ (കെഎസ്‌യുഎം). സ്റ്റാര്‍ട്ടപ്പുകള്‍ക്കിടയിലെ ആശയ വിനിമയം സുഗമമാക്കുന്നതിനുള്ള തിരിച്ചറിയല്‍ കാര്‍ഡ് അഥവാ യുനീക്ക് ഐഡി സംവിധാനമാണ് ഇവയിലൊന്ന്. ഓരോ സ്റ്റാര്‍ട്ടപ്പ് സംരംഭവും സവിശേഷമായ നമ്പറില്‍ അറിയപ്പെടുകയെന്നതാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.

 

കുവൈത്തില്‍ 1000 ഗാര്‍ഹികത്തൊഴിലാളികള്‍ക്ക് ഉടന്‍ അവസരം; റിക്രൂട്ട്‌മെന്റ് നോര്‍ക്ക വഴി

ഈ പ്രത്യേക കോഡ് നമ്പര്‍ ഉപയോഗിച്ച് നിക്ഷേപകരുള്‍പ്പെടെ ലോകത്തെവിടെയുമുള്ള സ്റ്റാര്‍ട്ടപ്പ് മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് കേരളത്തിലെ സ്റ്റാര്‍ട്ടപ്പുകളെ കുറിച്ചുള്ള വിവരങ്ങള്‍ അറിയുവാനും അവയുമായി ബന്ധപ്പെടുവാനും സാധിക്കും. കേരള സ്റ്റാര്‍ട്ടപ്പ് മിഷന്റെ പോര്‍ട്ടല്‍ വഴിയാണ് ഇത് സാധ്യമാവുക. പ്രൈവറ്റ് ലിമിറ്റഡ് കമ്പനികളായും പാര്‍ട്ണര്‍ഷിപ്പ് കമ്പനികളായും ലിമിറ്റഡ് ലയബിലിറ്റി പാര്‍ട്ണര്‍ഷിപ്പുകളായും രജിസ്റ്റര്‍ ചെയ്തിട്ടുള്ള സ്റ്റാര്‍ട്ടപ്പുകള്‍ക്ക് യുനീക്ക് ഐഡിക്കായി കേരള സ്റ്റാര്‍ട്ടപ്പ് മിഷനില്‍ അപേക്ഷിക്കാം.

സ്റ്റാര്‍ട്ടപ്പുകള്‍ക്ക് പ്രത്യേക തിരിച്ചറിയല്‍ നമ്പറുമായി കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍

കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തെ ടേണോവര്‍ 100 കോടി രൂപയില്‍ കുറവായിരിക്കണമെന്ന നിബന്ധനയുണ്ട്. കമ്പനി തുടങ്ങി 10 വര്‍ഷം കഴിയാത്തവയെ മാത്രമേ സ്റ്റാര്‍ട്ടപ്പുകളായി പരിഗണിക്കപ്പെടുകയുള്ളൂ എന്നതാണ് മറ്റൊരു നിബന്ധന. നൂതന ആശയങ്ങള്‍ വികസിപ്പിക്കുന്നതിനോ നിലവിലെ ഉല്‍പ്പന്നങ്ങള്‍, സേവനങ്ങള്‍, പ്രവര്‍ത്തനങ്ങള്‍ എന്നിവയെ മെച്ചപ്പെടുത്തുന്നതിനോ ലക്ഷ്യമിട്ടുള്ള സ്റ്റാര്‍ട്ടപ്പുകള്‍ക്കാണ് ഇങ്ങനെ ഐഡി നമ്പര്‍ നല്‍കുക. അതോടൊപ്പം തൊഴിലവസരങ്ങളും വരുമാനവും സൃഷ്ടിക്കാന്‍ കെല്‍പ്പുള്ളവയായിരിക്കണം സ്റ്റാര്‍ട്ടപ്പുകള്‍. നിലവിലെ കമ്പനികളെ വിഭജിച്ചോ മാറ്റം വരുത്തിയോ രൂപീകരിച്ച സ്ഥാപനങ്ങളെയും സ്റ്റാര്‍ട്ടപ്പുകളായി പരിഗണിക്കപ്പെടുകയില്ലെന്ന് സ്റ്റാര്‍ട്ടപ്പ് മിഷന്‍ വ്യക്തമാക്കി.

സ്റ്റാര്‍ട്ടപ്പുകള്‍ക്കായി സര്‍ക്കാര്‍ നടപ്പിലാക്കുന്ന വിവിധ പദ്ധതികള്‍, സാമ്പത്തിക സഹായങ്ങള്‍, മാര്‍ക്കറ്റിംഗ് സൗകര്യങ്ങള്‍ തുടങ്ങിയ സ്റ്റാര്‍ട്ടപ്പ് മിഷന്‍ വഴിയുള്ള എല്ലാ സേവനങ്ങളും ആശയവിനിമയങ്ങളും ഐഡി നമ്പര്‍ മുഖേന മാത്രമേ സാധ്യമാവുകയുള്ളൂ. യുനീക്ക് ഐഡിക്കായി ഏപ്രില്‍ 30 വരെ അപേക്ഷിക്കാം. അപേക്ഷയുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ http://startups.startupmission.in ല്‍ ലഭിക്കും.

English summary

,Kerala Startup Mission (KSUM) has launched an ambitious project to create Unique ID (UID) codes for startup ventures in the state

,Kerala Startup Mission (KSUM) has launched an ambitious project to create Unique ID (UID) codes for startup ventures in the state
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X