കുവൈത്തില്‍ 1000 ഗാര്‍ഹികത്തൊഴിലാളികള്‍ക്ക് ഉടന്‍ അവസരം; റിക്രൂട്ട്‌മെന്റ് നോര്‍ക്ക വഴി

By
Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

തിരുവനന്തപുരം: കുവൈത്തിലേക്ക് നോര്‍ക്ക റൂട്ട്‌സ് വഴി 1000 ഗാര്‍ഹികത്തൊഴിലാളികളെ ഉടന്‍ റിക്രൂട്ട് ചെയ്യും. കുവൈത്തിലെ അര്‍ധ സര്‍ക്കാര്‍ റിക്രൂട്ട്‌മെന്റ് സ്ഥാപനമായ അല്‍ദുര്‍റ കമ്പനിയിലേക്കാണ് റിക്രൂട്ട്‌മെന്റ്. ഗാര്‍ഹിക തൊഴിലാളികളുടെ സുരക്ഷിതത്വവും നിയമപരവും സുതാര്യവുമായ റിക്രൂട്ട്മെന്റും ഉറപ്പുവരുത്തുന്നതിനായി നോര്‍ക്ക് റൂട്ട്സ് അല്‍ദുര്‍റ ഫോര്‍ മാന്‍പവര്‍ കമ്പനിയുമായി നേരത്തേ ധാരണപത്രം ഒപ്പുവച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് പുതിയ നിയമനം.

കല്ലട ഇഫക്ട്: അന്തര്‍സംസ്ഥാന സര്‍വീസ് ബുക്കിംഗ് ഏജന്‍സികളുടെ ലൈസന്‍സിന് കര്‍ശന മാനദണ്ഡങ്ങള്

30നും 50നും മധ്യേ പ്രായമുള്ള 1000 വനിത ഗാര്‍ഹിക തൊഴിലാളികളെ നോര്‍ക്ക റൂട്ട്സ് മുഖാന്തരം തെരഞ്ഞെടുക്കുന്നത്. ശമ്പളം 110 കുവൈത്ത് ദീനാര്‍ (ഏകദേശം 25000 രൂപ). തെരഞ്ഞടുക്കപ്പെടുന്നവര്‍ക്ക് വിസ, വിമാന ടിക്കറ്റ്, താമസം, ഭക്ഷണം എന്നിവ സൗജന്യമാണ്. റിക്രൂട്ട്‌മെന്റിന് നോര്‍ക്ക് പ്രത്യേക ഫീസ് ഈടാക്കുന്നില്ലെന്ന സവിശേഷതയുമുണ്ട്. താല്പര്യമുള്ളവര്‍ norkadsw@gmail.com ലേക്ക് വിശദമായ ബയോഡേറ്റ, ഫുള്‍ സൈസ് ഫോട്ടോ എന്നിവ അയയ്ക്കണം. കൂടുതല്‍ വിവരങ്ങള്‍ 1800-425-3939 എന്ന ടോള്‍ഫ്രീ നമ്പറില്‍ ലഭിക്കും.

കുവൈത്തില്‍ 1000 ഗാര്‍ഹികത്തൊഴിലാളികള്‍ക്ക് ഉടന്‍ അവസരം; റിക്രൂട്ട്‌മെന്റ് നോര്‍ക്ക വഴി

 

നോര്‍ക്ക റൂട്ട്‌സിന്റെ സ്ത്രീ ശാക്തീകറണ പദ്ധതികളുടെ ഭാഗമായാണ് വിദേശരാജ്യങ്ങളിലെ വിവിധ തസ്തികകളിലേക്ക് റിക്രൂട്ട്‌മെന്റുകള്‍ നടത്തുന്നത്. ഗാര്‍ഹികതൊഴിലാളികള്‍ പീഡനത്തിന് വിധേയരാകുന്നുവെന്ന പരാതി വ്യാപകമായ സാഹചര്യത്തില്‍ കുവൈത്തിലേക്ക് ഗാര്‍ഹിക തൊഴിലാളികളെ അയക്കുന്നത് ഇടയ്ക്ക് ഇന്ത്യന്‍ അധികൃതര്‍ നിര്‍ത്തിവച്ചിരുന്നു. ഫിലിപ്പീന്‍സ് ഗാര്‍ഹികത്തൊഴിലാളികള്‍ കൊല്ലപ്പെടുന്നത് പതിവായതിനെ തുടര്‍ന്നുണ്ടായ വിവാദത്തിന്റെ പശ്ചാത്തലത്തിലായിരുന്നു നടപടി. എന്നാല്‍ സര്‍ക്കാര്‍ തലത്തില്‍ നിരന്തര ചര്‍ച്ചകള്‍ക്കൊടുവിലാണ് ഇന്ത്യ ഗവണ്‍മെന്റ് അംഗീകാരമുള്ള നോര്‍ക്ക വഴി റിക്രൂട്‌മെന്റ് ആകാമെന്ന് ധാരണയായത്. നോര്‍ക്കയുടെ റിക്രൂട്‌മെന്റ് വഴി കുവൈത്തില്‍ എത്തുന്ന ഗാര്‍ഹിക തൊഴിലാളികള്‍ക്ക് ഇന്ത്യന്‍ എംബസിയില്‍ നിന്ന് ഉള്‍പ്പെടെ ആവശ്യമായ സഹായസഹകരണങ്ങള്‍ ലഭിക്കും.

English summary

Applications are invited by the Norka Roots for the post of housemaids in Kuwait,job vacancies reported to be filled by Norka

Applications are invited by the Norka Roots for the post of housemaids in Kuwait,job vacancies reported to be filled by Norka
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Goodreturns sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Goodreturns website. However, you can change your cookie settings at any time. Learn more
X