ജിഎസ്ടി വെട്ടിപ്പ് തടയാന്‍ മണി ലോണ്ടറിംഗ് ആക്ട് നടപ്പിലാക്കാന്‍ ആലോചന

By
Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ദില്ലി: രാജ്യത്ത് പെരുകിവരുന്ന ജിഎസ്ടി വെട്ടിപ്പുകള്‍ തടയുന്നതിന്റെ ഭാഗമായി ശക്തമായ കള്ളപ്പണം തടയല്‍ നിയമം നടപ്പിലാക്കാന്‍ ആലോചന. സെന്‍ട്രല്‍ ഇക്കണോമിക് ഇന്റലിജന്‍സ് ബ്യൂറോ ആണ് ഈ ആശയം മുന്നോട്ടുവച്ചിരിക്കുന്നത്. വ്യാജ ജിഎസ്ടി ബില്‍ ഹാജരാക്കി കമ്പനികള്‍ അനധികൃതമായി ഇന്‍പുട്ട് ക്രെഡിറ്റ് ടാക്‌സ് നേടിയെടുക്കുന്നത് തടയുകയെന്ന ലക്ഷ്യത്തോടെയാണിത്. 2018-19 സാമ്പത്തിക വര്‍ഷത്തില്‍ ഡിസംബര്‍ വരെയുള്ള കണക്കുകള്‍ മാത്രമെടുത്താല്‍ വ്യാജ ജിഎസ്ടി ഇന്‍വോയ്‌സുകള്‍ വഴി 4000 കോടി രൂപ യുടെ തട്ടിപ്പുകള്‍ നടന്നതായി കണ്ടെത്തിയിട്ടുണ്ടെന്ന് സെന്‍ട്രല്‍ ഇക്കണോമിക് ഇന്റലിജന്‍സ് ബ്യൂറോ വ്യക്തമാക്കി.

ടൂർ പോകാൻ പ്ലാനുണ്ടോ? ഏറ്റവും കുറഞ്ഞ ചെലവിൽ യാത്ര പോകാം, സൂപ്പർ സ്ഥലങ്ങൾ ഇവയാണ്

 

ഇല്ലാത്ത സ്ഥാപനങ്ങളുടെ പേരില്‍ ബില്ലുണ്ടാക്കി നടത്തുന്ന നികുതി വെട്ടിപ്പുകളുടെ ചെറിയൊരു ഭാഗം മാത്രമാണിതെന്നും ഇന്റലിജന്‍സ് ബ്യൂറോ കൂട്ടിച്ചേര്‍ത്തു. യഥാര്‍ഥത്തില്‍ സപ്ലൈ ചെയ്യാത്ത സാധനങ്ങള്‍ക്ക് ഇന്‍വോയ്‌സുകള്‍ നല്‍കിയ കേസുകളുമായി ബന്ധപ്പെട്ട് നടത്തിയ അന്വേഷണത്തില്‍ 24000 കോടി രൂപയുടെ തട്ടിപ്പുകളാണ് പിടികൂടിയത്.

ജിഎസ്ടി വെട്ടിപ്പ് തടയാന്‍ മണി ലോണ്ടറിംഗ് ആക്ട് നടപ്പിലാക്കാന്‍ ആലോചന

സംസ്ഥാന തലത്തില്‍ നടക്കുന്ന ഇന്‍പുട്ട് ടാക്‌സ് ക്രെഡിറ്റ് തട്ടിപ്പുകള്‍ ഇതിലും കൂടുതലായിരിക്കുമെന്നും ഉദ്യോഗസ്ഥര്‍ പറയുന്നു. ഈ രീതിയില്‍ തട്ടിയെടുക്കുന്ന പണം യഥാര്‍ഥത്തില്‍ കള്ളപ്പണമാണെന്നും അതുകൊണ്ടു തന്നെ ഇത്തരം ഇടപാടുകളെയും കമ്പനികളെയും കള്ളപ്പണം തടയല്‍ നിയമത്തിന്റെ പരിധിയില്‍ കൊണ്ടുവരണമെന്നുമാണ് ഇക്കണോമിക് ഇന്റലിജന്‍സ് ബ്യൂറോയുടെ വാദം.

ഈ രീതിയില്‍ ഇന്‍പുട്ട് ടാക്‌സ് ക്രെഡിറ്റ് തട്ടിപ്പുകള്‍ നടത്തുന്നവരെ കള്ളപ്പണ നിയമത്തിന്റെ പിരിധിയില്‍ കൊണ്ടുവരുന്നതോടെ അവരെ അറസ്റ്റ് ചെയ്യാനും സ്വത്തുക്കള്‍ കണ്ടുകെട്ടാനും സാധിക്കുമെന്നും ഉദ്യോഗസ്ഥര്‍ അഭിപ്രായപ്പെട്ടു.

English summary

The Central Economic Intelligence Bureau (CEIB) is of the view that use of the stringent Prevention of Money Laundering Act

The Central Economic Intelligence Bureau (CEIB) is of the view that use of the stringent Prevention of Money Laundering Act
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X