സ്വർണത്തിന് ജനുവരിയ്ക്ക് ശേഷമുള്ള ഏറ്റവും കുറഞ്ഞ വില, ലക്ഷ്യം അക്ഷയ തൃതീയ

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

അക്ഷയ തൃതീയയ്ക്ക് ദിവസങ്ങൾ മാത്രം അവശേഷിക്കെ സ്വർണ വിലയിൽ കനത്ത ഇടിവ്. കഴിഞ്ഞ നാല് മാസത്തിനിടയിലെ ഏറ്റവും കുറഞ്ഞ വിലയാണ് ഇന്നത്തേത്.

ഇന്നത്തെ വില
 

ഇന്നത്തെ വില

ഗ്രാമിന് 2,935 രൂപയും പവന് 23,480 രൂപയുമാണ് സംസ്ഥാനത്തെ ഇന്നത്തെ സ്വര്‍ണ നിരക്ക്. ഗ്രാമിന് 15 രൂപയും പവന് 120 രൂപയുമാണ് ഇന്ന് കുറഞ്ഞത്.

ഏറ്റവും കുറഞ്ഞ വില

ജനുവരിയ്ക്ക് ശേഷമുള്ള ഏറ്റവും കുറഞ്ഞ വിലയാണ് ഇന്ന് സ്വർണത്തിന് രേഖപ്പെടുത്തിയിരിക്കുന്നത്. ജനുവരിയിൽ സ്വർണ വില 23440 രൂപ വരെ കുറഞ്ഞിരുന്നു. എന്നാൽ വരും ദിവസങ്ങളിൽ വീണ്ടും സ്വർണ വില കുറയാൻ സാധ്യതയുണ്ടെന്നാണ് വിദ​ഗ്ധരുടെ വിലയിരുത്തൽ.

മേയ് മാസത്തിന്റെ തുടക്കം

മേയ് മാസത്തിന്റെ തുടക്കം മുതൽ സ്വർണ വിലയിൽ കുറവാണ് രേഖപ്പെടുത്തുന്നത്. മെയിലെ ആദ്യ മൂന്ന് ദിനങ്ങളിലും തുടർച്ചയായി സ്വർണത്തിന് വില കുറഞ്ഞു. ഏപ്രില്‍ 30 ന് ഗ്രാമിന് 2,970 രൂപയും പവന് 23,760 രൂപയുമായിരുന്നു നിരക്ക്. മൂന്ന് ദിവസം കൊണ്ട് പവന് 280 രൂപയുടെ കുറവാണ് ഉണ്ടായിരിക്കുന്നത്.

അക്ഷയ തൃതീയ മേയ് 7ന്
 

അക്ഷയ തൃതീയ മേയ് 7ന്

അക്ഷയ തൃതീയ പ്രമാണിച്ചാണ് ഇപ്പോഴത്തെ വിലക്കുറവ്. അക്ഷയ ത്രിതീയയ്ക്ക് സ്വര്‍ണ വാങ്ങുന്നത് ഉത്തമമാണെന്നാണ് ഭാരതീയ വിശ്വാസം. അതുകൊണ്ട് തന്നെ രാജ്യത്ത് ഏറ്റവുമധികം സ്വര്‍ണ വില്‍പ്പന നടക്കുന്ന ദിവസം കൂടിയാണിത്. ഈ വര്‍ഷം മെയ് 7നാണ് അക്ഷയ ത്രിതീയ.

ആവശ്യകത കൂടും

അക്ഷയ ത്രിതീയ പ്രമാണിച്ച് ഇത്തവണ സ്വര്‍ണത്തിന് ആവശ്യകത കൂടാന്‍ സാധ്യതയുണ്ടെന്നും. ഈ വര്‍ഷം രണ്ടാം പകുതിയില്‍ മികച്ച നേട്ടം സ്വര്‍ണത്തില്‍നിന്ന് ലഭിക്കുമെന്നുമാണ് വിദ​ഗ്ധരുടെ വിലയിരുത്തൽ. മാര്‍ച്ചില്‍ അവസാനിച്ച പാദത്തില്‍ സ്വര്‍ണത്തിന്റെ ഇറക്കുമതിയില്‍ 20 ശതമാനം വര്‍ദ്ധനവാണ് ഉണ്ടായിരിക്കുന്നത്. ഇതും അക്ഷയ ത്രിതീയ മുന്നിൽ കണ്ടാണ്. വില്പനയില്‍ 20 മുതല്‍ 30 ശതമാനം വരെ വര്‍ധനവാണ് ഇത്തവണ വ്യാപാരികള്‍ പ്രതീക്ഷിക്കുന്നത്.

കഴിഞ്ഞ മാസത്തെ സ്വർണവില

ഏപ്രിൽ മാസത്തെ ഏറ്റവും കുറഞ്ഞ വിലയും ഇന്നത്തെ നിരക്കായ പവന് 23480 രൂപയാണ്. ഏപ്രിൽ 9നാണ് ഈ വിലയ്ക്ക് വ്യാപാരം നടന്നത്. ഏപ്രിലെ ഏറ്റവും കൂടിയ വില പവന് 23920 രൂപയാണ്. 2019 ഫെബ്രുവരി 20 നാണ് ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന വില സ്വര്‍ണത്തിന് രേഖപ്പെടുത്തിയത്. ഗ്രാമിന് 3,145 രൂപയും പവന് 25,160 രൂപയുമായിരുന്നു അന്നത്തെ നിരക്ക്.

malayalam.goodreturns.in

English summary

Gold price declined sharply

Gold price declined sharply today
Story first published: Friday, May 3, 2019, 12:13 [IST]
Company Search
Enter the first few characters of the company's name or the NSE symbol or BSE code and click 'Go'
Thousands of Goodreturn readers receive our evening newsletter.
Have you subscribed?

Find IFSC

We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Goodreturns sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Goodreturns website. However, you can change your cookie settings at any time. Learn more