പിഴ ഒഴിവാക്കാന്‍ ബാങ്ക് അക്കൗണ്ടുകളില്‍ എത്ര മിനിമം ബാലന്‍സ് ഉണ്ടായിരിക്കണം?

By
Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

സേവിംഗ്‌സ് അക്കൗണ്ടുകളില്‍ നിശ്ചിത സംഖ്യ മിനിമം ബാലന്‍സ് ആയി വേണമെന്ന് പ്രധാന ബാങ്കുകളെല്ലാം നിഷ്‌ക്കര്‍ഷിക്കുന്നുണ്ട്. ഒരു മാസത്തില്‍ ആവശ്യമായ മിനിമം ബാലന്‍സ് ഇല്ലെങ്കില്‍ അക്കൗണ്ട് ഹോള്‍ഡര്‍മാരില്‍ നിന്ന് പിഴ ഈടാക്കുന്ന രീതിയാണ് ഇപ്പോഴുള്ളത്. പൊതുമേഖലാ ബാങ്കായ എസ്ബിഐ മുതല്‍ സ്വകാര്യ ബാങ്കുകളായ ഐസിഐസിഐയും എച്ച്ഡിഎഫ്‌സിയും വരെ ഇക്കാര്യത്തില്‍ കര്‍ശന വ്യവസ്ഥകള്‍ മുന്നോട്ടുവച്ചിട്ടുണ്ട്.

 

ഒരു ആപ്പില്‍ നൂറിലേറെ സേവനങ്ങള്‍; റിലയന്‍സ് ജിയോയുടെ സൂപ്പര്‍ ആപ്പ് പണിപ്പുരയില്‍

.

ബാങ്കുകള്‍ക്ക് വ്യത്യസ്ത രീതികള്‍

ബാങ്കുകള്‍ക്ക് വ്യത്യസ്ത രീതികള്‍

ഓരോ മാസവും അക്കൗണ്ടില്‍ ഉണ്ടായിരിക്കേണ്ട മിനിമം ബാലന്‍സ് എത്രയാണെന്ന് കണക്കാക്കുന്നതിലും അതില്‍ കുറഞ്ഞ തുകയേ അക്കൗണ്ടിലുള്ളൂ എങ്കില്‍ അക്കൗണ്ട് ഉടമകളില്‍ നിന്ന് പിഴ ഈടാക്കുന്ന കാര്യത്തിലും ഓരോ ബാങ്കിനും വ്യത്യസ്ത രീതികളാണുള്ളത്. അക്കൗണ്ടില്‍ ഓരോ ദിവസവുമുണ്ടായിരുന്ന ബാലന്‍സ് തുകയുടെ ശരാശരിയാണ് മിനിമം ബാലന്‍സായി കണക്കാക്കുന്നത്. പ്രധാന ബാങ്കുകളായ എസ്ബിഐ, ഐസിഐസിഐ, എച്ച്ഡിഎഫ്‌സി എന്നിവയുടെ മിനിമം ബാലന്‍സ് നിയമങ്ങള്‍ പരിശോധിക്കാം.

എസ്ബിഐ സേവിംഗ് അക്കൗണ്ട്

എസ്ബിഐ സേവിംഗ് അക്കൗണ്ട്

മെട്രോകളിലും പ്രധാന നഗരങ്ങളിലുമുള്ള സേവിംഗ്‌സ് അക്കൗണ്ടുകളില്‍ മാസത്തില്‍ ശരാശരി ബാലന്‍സായി 3000 രൂപ വേണമെന്നാണ് എസ്ബിഐ നിഷ്‌ക്കര്‍ഷിക്കുന്നത്. സെമി അര്‍ബന്‍ പ്രദേശങ്ങളിലും അഥവാ ചെറു നഗരങ്ങളിലും 2000 രൂപയും ഗ്രാമ പ്രദേശങ്ങളില്‍ 1000 രൂപയുമാണ് പിഴ ഒഴിവാക്കാന്‍ മിനിമം ബാലന്‍സായി അക്കൗണ്ടുകളില്‍ വേണ്ടത്.

ഐസിഐസിഐ അക്കൗണ്ടുകള്‍

ഐസിഐസിഐ അക്കൗണ്ടുകള്‍

പ്രധാന സ്വകാര്യ ബാങ്കുകളിലൊന്നായ ഐസിഐസിഐയുടെ സേവിംഗ്‌സ് അക്കൗണ്ടില്‍ മെട്രോ നഗരങ്ങളിലും അര്‍ബന്‍ പ്രദേശങ്ങളിലും പിഴ ഒഴിവാക്കാന്‍ വേണ്ടത് ചുരുങ്ങിയത് 10,000 രൂപയാണ്. സെമി അര്‍ബന്‍ പ്രദേശങ്ങളില്‍ ഇത് 5000 രൂപയും റൂറല്‍ പ്രദേശങ്ങളില്‍ 2000 രൂപയുമായാണ് നിശ്ചയിച്ചിരിക്കുന്നത്. ഇതോടൊപ്പം ഗ്രാമീണ്‍ എന്ന പേരില്‍ തരം തിരിക്കപ്പെട്ടിരിക്കുന്ന പ്രദേശങ്ങളില്‍ മിനിമം ആവറേജ് ബാലന്‍സായി 1000 രൂപ മതി.

എച്ച്ഡിഎഫ്‌സി അക്കൗണ്ടുകള്‍

എച്ച്ഡിഎഫ്‌സി അക്കൗണ്ടുകള്‍

മറ്റൊരു പ്രധാന സ്വകാര്യ ബാങ്കായ എച്ച്ഡിഎഫ്‌സിയുടെ സേവിംഗ്‌സ് അക്കൗണ്ടില്‍ മെട്രോ നഗരങ്ങളിലും അര്‍ബന്‍ പ്രദേശങ്ങളിലും 10,000 രൂപ തന്നെയാണ് ആവശ്യമായ ആവറേജ് മന്ത്‌ലി ബാലന്‍സ്. സെമി അര്‍ബന്‍ പ്രദേശങ്ങളില്‍ ഇത് 5000 രൂപയാണ്. എന്നാല്‍ ബാങ്കിന്റെ ഗ്രാമീണ ശാഖകളില്‍ മൂന്ന് മാസത്തിനിടയിലെ ശരാശരി ബാലന്‍സ് 2500 രൂപ വേണമെന്നാണ് എച്ച്ഡിഎഫ്‌സി പറയുന്നത്. അല്ലെങ്കില്‍ ചുരുങ്ങിയത് ഒരു വര്‍ഷവും ഒരു ദിവസവും കാലാവധിയുള്ള 10,000 രൂപയുടെ സ്ഥിര നിക്ഷേപം അക്കൗണ്ടില്‍ ഉണ്ടായിരിക്കണം

English summary

Major banks today require their customers to maintain a certain minimum balance in their savings accounts to avoid penalty charges

Major banks today require their customers to maintain a certain minimum balance in their savings accounts to avoid penalty charges
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X