ജെറ്റ് എയര്‍വെയ്‌സിന് വീണ്ടും ചിറക് നല്‍കാന്‍ സ്ഥിരം യാത്രക്കാരും ബാങ്കുകളും കൈകോര്‍ക്കുന്നു

By
Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ദില്ലി: സാമ്പത്തിക പ്രതിസന്ധി മൂലം സര്‍വീസുകള്‍ നിര്‍ത്തിവയ്‌ക്കേണ്ടി വന്ന ജെറ്റ് എയര്‍വെയ്‌സിനെ പുനരുജ്ജീവിപ്പിക്കാന്‍ അതിന്റെ സ്ഥിരം യാത്രക്കാരും. എയര്‍ലൈന്‍സിന് വായ്പ നല്‍കിയ ബാങ്കുകളുമായി ചേര്‍ന്ന് ജറ്റ് എയര്‍വെയ്‌സ് പുനരുജ്ജീവന പദ്ധതി (റിവൈവല്‍ ഓഫ് ജെറ്റ് എയര്‍വെയ്‌സ് പ്ലാന്‍ - റോജ) യുമായി രംഗത്തെപ്രഫഷനലുകള്‍. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, പഞ്ചാബ് നാഷനല്‍ ബാങ്ക്, ഐസിഐസിഐ ബാങ്ക് തുടങ്ങിയവയ്ക്കാണ് ഇവര്‍ റോജ പദ്ധതി സമര്‍പ്പിച്ചിരിക്കുന്നത്.

 

ഇന്‍കം ടാക്‌സ്: പുതുക്കിയ ഐടിആര്‍ ഫോം പ്രകാരം ഫോം 16ലുണ്ടായ മാറ്റങ്ങളെന്തെല്ലാം?

റോജ പദ്ധതി അവതരിപ്പിച്ചു

റോജ പദ്ധതി അവതരിപ്പിച്ചു

ശങ്കരന്‍ രഘുനാഥന്‍ എന്നയാളുടെ നേതൃത്വത്തിലുള്ള യാത്രക്കാരുടെ സംഘമാണ് പദ്ധതി തയ്യാറാക്കി സമര്‍പ്പിച്ചത്. ബാങ്കുകള്‍ക്കു പുറമെ, ജെറ്റ് എയര്‍വെയ്‌സ് തൊഴിലാളി യൂനിയനുകള്‍, ബാങ്കര്‍മാര്‍, പൈലറ്റുമാര്‍, എഞ്ചിനീയര്‍മാര്‍ തുടങ്ങിയവര്‍ക്കും പദ്ധതി സമര്‍പ്പിച്ചിട്ടുണ്ട്. ജെറ്റ് എയര്‍വെയ്‌സില്‍ ഓഹരി പങ്കാളിത്തമുള്ളവരാണ് ഇവരെന്നാണ് അവകാശവാദം.

ജീവനക്കാര്‍ക്ക് ബാങ്ക് ലോണ്‍

ജീവനക്കാര്‍ക്ക് ബാങ്ക് ലോണ്‍

റോജ പദ്ധതി പ്രകാരം 1500 കോടി രൂപയുടെ ബാങ്ക് ലോണ്‍ നിലവിലെ ജീവനക്കാര്‍ക്കായി വിതരണം ചെയ്യും. ജീവനക്കാരുടെ ആറു മാസത്തെ ശമ്പളം എന്ന രീതിയിലാണ് ഇത് നല്‍കുക. ബാങ്കുകളില്‍ നിന്ന് ജീവനക്കാര്‍ക്ക് വ്യക്തിഗത വായ്പ നല്‍കുന്ന രീതിയിലാണ് ഇത് സജ്ജീകരിച്ചിരിക്കുന്നത്. ഈ പണം ഉപയോഗിച്ച് എസ്ബിഐയുടെ ഓഹരിയില്‍ നിന്ന് 51 ശതമാനവും ഇത്തിഹാദ് എയര്‍വെയ്‌സിന്റെ ഓഹരിയില്‍ നിന്ന് 12.5 ശതമാനവും ജീവനക്കാര്‍ സ്വന്തമാക്കും. ഇതില്‍ ബാക്കി വരുന്ന 200 കോടി രൂപ ഉപയോഗിച്ച് കമ്പനിയുടെ പുതിയ ഓഹരികളും സ്വന്തമാക്കും. അതുവഴി ജെറ്റ് എയര്‍വെയ്‌സിന്റെ നിയന്ത്രണം ജീവനക്കാര്‍ക്കായി മാറും. ഇതോടൊപ്പം ജെറ്റ് എയര്‍വെയ്‌സിന്റെ സ്ഥിരം യാത്രക്കാരുടെ ടീം കൂടുതല്‍ മൂലധനം സ്വരൂപിക്കാനും റോജ പദ്ധതിയിടുന്നു.

ടിക്കറ്റ് വില്‍പ്പനയിലൂടെ 8000 കോടി

ടിക്കറ്റ് വില്‍പ്പനയിലൂടെ 8000 കോടി

മുന്‍കൂറായി ടിക്കറ്റുകള്‍ വില്‍പ്പന നടത്തുന്നതിലൂടെ 8000 കോടി രൂപ സ്വരൂപിക്കാമെന്നും പദ്ധതി കണക്കുകൂട്ടുന്നു. സ്ഥിരം യാത്രക്കാര്‍ക്ക് ബാങ്കുകള്‍ വ്യക്തിഗത വായ്പ നല്‍കുകയും അതുപയോഗിച്ച് 40,000 രൂപയ്ക്കുള്ള നാലു ടിക്കറ്റുകള്‍ സ്വന്തമാക്കുകയും ചെയ്യും. രണ്ട് വര്‍ഷം കാലാവധിയുള്ളതായും ടിക്കറ്റുകള്‍. ഇതുവഴി 12,000 കോടി രൂപ കണ്ടെത്താനാവുമെന്നാണ് കണക്കുകൂട്ടല്‍. ഇങ്ങനെ സ്വരൂപിക്കുന്ന 20,000 കോടി രൂപ ഉപയോഗിച്ച് കമ്പനിക്ക് പ്രവര്‍ത്തന മൂലധനം കണ്ടെത്താനും കടങ്ങള്‍ വീട്ടാനും സാധിക്കുമെന്നും റോജ പദ്ധതി പ്രതീക്ഷിക്കുന്നു.

English summary

Private passengers and banks join hands to give Jet Airways the wings again

Private passengers and banks join hands to give Jet Airways the wings again
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X