നാളെ അക്ഷയ തൃതീയ: കേരളത്തിൽ സ്വർണ വില കൂടി

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

അക്ഷയ തൃതീയയ്ക്ക് മുന്നോടിയായി സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വിലയില്‍ വര്‍ദ്ധനവ് രേഖപ്പെടുത്തി. ഗ്രാമിന് 10 രൂപയും പവന് 80 രൂപയുമാണ് ഇന്ന് ഉയർന്നത്. ഗ്രാമിന് 2,955 രൂപയാണ് ഇന്നത്തെ സ്വര്‍ണ വില. ഒരു പവന്‍ സ്വര്‍ണത്തിന് 23,640 രൂപയാണ് ഇന്നത്തെ നിരക്ക്.

സ്വർണ വില എങ്ങോട്ട്?
 

സ്വർണ വില എങ്ങോട്ട്?

കഴിഞ്ഞ രണ്ട് ദിവസമായി പവന് 23560 രൂപയായിരുന്നു സ്വർണ വില. മെയ് മൂന്നിന് ഗ്രാമിന് 2,935 രൂപയും പവന് 23,480 രൂപയുമായി നിരക്ക്. ജനുവരിയ്ക്ക് ശേഷമുള്ള ഏറ്റവും കുറഞ്ഞ നിരക്കായിരുന്നു ഇത്. ഏപ്രിൽ മാസത്തെ ഏറ്റവും കുറഞ്ഞ വിലയും പവന് 23480 രൂപയാണ്. ഏപ്രിൽ 9നാണ് ഈ വിലയ്ക്ക് വ്യാപാരം നടന്നത്. ഏപ്രിലെ ഏറ്റവും കൂടിയ വില പവന് 23920 രൂപയാണ്.

നാളെ അക്ഷയ തൃതീയ

നാളെയാണ് സ്വർണ വ്യാപാരികളും സ്വർണ ഉപഭോക്താക്കളും കാത്തിരിക്കുന്ന അക്ഷയ തൃതീയ ദിനം. അക്ഷയ ത്രിതീയയ്ക്ക് സ്വര്‍ണ വാങ്ങുന്നത് ഉത്തമമാണെന്നാണ് ഭാരതീയ വിശ്വാസം. അക്ഷയ ത്രിതീയ പ്രമാണിച്ച് ഇത്തവണ സ്വര്‍ണത്തിന് ആവശ്യകത കൂടാന്‍ സാധ്യതയുണ്ടെന്നും. ഈ വര്‍ഷം രണ്ടാം പകുതിയില്‍ മികച്ച നേട്ടം സ്വര്‍ണത്തില്‍നിന്ന് ലഭിക്കുമെന്നുമാണ് വിദ​ഗ്ധരുടെ വിലയിരുത്തൽ.

ഇറക്കുമതി കൂടി

മാര്‍ച്ചില്‍ അവസാനിച്ച പാദത്തില്‍ സ്വര്‍ണത്തിന്റെ ഇറക്കുമതിയില്‍ 20 ശതമാനം വര്‍ദ്ധനവാണ് ഉണ്ടായിരിക്കുന്നത്. ഇതും അക്ഷയ ത്രിതീയ മുന്നിൽ കണ്ടാണ്. വില്പനയില്‍ 20 മുതല്‍ 30 ശതമാനം വരെ വര്‍ധനവാണ് ഇത്തവണ വ്യാപാരികള്‍ പ്രതീക്ഷിക്കുന്നത്.

ആ​ഗോള വിപണി
 

ആ​ഗോള വിപണി

ആഗോള വിപണിയിലും സ്വർണവില ഉയരുകയാണ്. ഒരു ട്രോയ് ഔൺസ് സ്വർണത്തിന് (31.1 ഗ്രാം) 1,283 ഡോളറാണ് ഇന്നത്തെ നിരക്ക്. കഴിഞ്ഞ ആഴ്ച സ്വർണ വിലയിൽ ഒരു ശതമാനം ഇടിവുണ്ടായി. വെള്ളി വില 2.3 ശതമാനം നഷ്ടത്തിൽ അവസാനിച്ചു.

malayalam.goodreturns.in

English summary

Akshaya Tritiya 2019: Gold Rate Hiked

Gold prices up in the state ahead of Akshaya Tritiya. The gold price today at Rs 2,955 per gram.
Story first published: Monday, May 6, 2019, 12:24 [IST]
Company Search
Enter the first few characters of the company's name or the NSE symbol or BSE code and click 'Go'
Thousands of Goodreturn readers receive our evening newsletter.
Have you subscribed?

Find IFSC

We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Goodreturns sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Goodreturns website. However, you can change your cookie settings at any time. Learn more