അനില്‍ കള്ളനെങ്കില്‍ യുപിഎ സര്‍ക്കാര്‍ ഒരു ലക്ഷം കോടിയുടെ കരാര്‍ എങ്ങിനെ നല്‍കി; റിലയന്‍സ് ഗ്രൂപ്പ്

By
Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ദില്ലി: അനില്‍ അംബാനിയെ ക്രോണി കാപിറ്റലിസ്റ്റെന്നും വിശ്വസിക്കാന്‍ കൊള്ളാത്തവനെന്നും മുദ്രകുത്തുന്ന കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്കെതിരേ വിമര്‍ശനവുമായി റിലയന്‍സ് ഗ്രൂപ്പ്. തങ്ങളുടെ ചെയര്‍മാന്‍ കള്ളനും ഉപജാപകനായ മുതലാളിയാണെന്നുമുള്ള രാഹുല്‍ ഗാന്ധിയുടെ തുടരെയുള്ള പ്രസ്താവനകള്‍ തെറ്റിദ്ധാരണ പരത്തുന്നതും വസ്തുതാവിരുദ്ധവും ശുദ്ധ അസംബന്ധവുമാണെന്ന് റിലയന്‍സ് ഗ്രൂപ്പ് വാര്‍ത്താക്കുറിപ്പില്‍ കുറ്റപ്പെടുത്തി. സര്‍ക്കാരിന്റെ ഓശാരം പറ്റി ബിസിനസ് നടത്തുന്നയാളാണ് അനില്‍ അംബാനിയെന്നും ഇദ്ദേഹത്തെ വിശ്വസിക്കാന്‍ കൊള്ളില്ലെന്നുമായിരുന്നു രാഹുല്‍ ഗാന്ധിയുടെ പരാമര്‍ശം.

 

മാസം വെറും 200 രൂപ നിക്ഷേപിക്കാനുണ്ടോ? പോസ്റ്റ് ഓഫീസ് ടിഡി അക്കൗണ്ടിന് പലിശ 7.8 ശതമാനം

രാഹുല്‍ ഗാന്ധിയുടെ വാദങ്ങള്‍ക്കൊന്നും അടിസ്ഥാനമില്ല. അനില്‍ അംബാനിക്കെതിരേ രാഹുല്‍ നടത്തുന്ന വ്യക്തിഹത്യാ കാംപയിന് എന്തെങ്കിലും തെളിവുകള്‍ ഹാജരാക്കാന്‍ രാഹുലിന് സാധിച്ചിട്ടില്ല. റിലയന്‍സ് ഗ്രൂപ്പ് ചെയര്‍മാനെ മാത്രം അദ്ദേഹം ഒറ്റതിരിഞ്ഞ് ആക്രമിക്കുകയാണും രാഹുല്‍ ആരോപണങ്ങള്‍ വാസ്തവ വിരുദ്ധമാണെന്നും പ്രസ്താവനയില്‍ വ്യക്തമാക്കി.

അനില്‍ കള്ളനെങ്കില്‍ യുപിഎ സര്‍ക്കാര്‍ ഒരു ലക്ഷം കോടിയുടെ കരാര്‍ എങ്ങിനെ നല്‍കി; റിലയന്‍സ് ഗ്രൂപ്പ്

സര്‍ക്കാരിന്റെ ഔദാര്യത്തില്‍ കഴിയുന്ന ബിസിനസുകാരനാണ് അനില്‍ അംബാനിയെങ്കില്‍ കഴിഞ്ഞ യുപിഎ സര്‍ക്കാരിന്റെ 10 കൊല്ലത്തെ ഭരണത്തിനിടയില്‍ അദ്ദേഹത്തിന്റെ കമ്പനിയായ റിലയന്‍സിന് ഒരു ലക്ഷം കോടി രൂപയുടെ വിവിധ കരാറുകള്‍ നല്‍കിയത് എന്തിന്റെ അടിസ്ഥാനത്തിലായിരുന്നുവെന്നും റിലയന്‍സ് ഗ്രൂപ്പ് ചോദിച്ചു. ഊര്‍ജം, ടെലികോം, റോഡുകള്‍, മെട്രോ തുടങ്ങിയ പദ്ധതികളിലായിരുന്നു 2004 മുതല്‍ 2014 വരെയുള്ള മന്‍മോഹന്‍ സിംഗ് സര്‍ക്കാര്‍ റിലയന്‍സിന് കരാറുകള്‍ നല്‍കിയത്. തന്റെ തെരഞ്ഞെടുപ്പ് പ്രസംഗങ്ങളിലും വാര്‍ത്താസമ്മേളനങ്ങളിലും റഫാല്‍ ഇടപാടുമായി ബന്ധ്‌പെട്ട് അനില്‍ അംബാനിയെ രാഹുല്‍ ഗാന്ധി പേരെടുത്തു വിമര്‍ശിച്ചിരുന്നു.

English summary

reliance groups against rahul gandhi's statement

reliance groups against rahul gandhi's statement
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X