ദുബായിലേയ്ക്ക് സൗജന്യ വിമാന ടിക്കറ്റ്; വാർഷികത്തിന് ഫ്ലൈ ദുബായുടെ കിടിലൻ ഓഫർ

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ദുബായ് ആസ്ഥാനമായ വിമാന കമ്പനിയായ ഫ്ലൈ ദുബായ് പത്താം വാർഷികാഘോഷൾക്ക് തുടക്കം കുറിച്ചു 2019 ജൂണിലാണ് എയർലൈൻ സർവ്വീസ് ആരംഭിച്ചിട്ട് 10 വർഷം തികയുന്നത്. ഇതിന്റെ ഭാ​ഗമായി യാത്രക്കാർക്ക് സൗജന്യ വിമാന ടിക്കറ്റ് വരെയാണ് കമ്പനി വാ​ഗ്ദാനം ചെയ്തിരിക്കുന്നത്.

 

10-ാം വാര്‍ഷികത്തോടനുബന്ധിച്ച് ഫ്ലൈ ദുബായ് ഒരു വെബ്സൈറ്റ് രൂപീകരിച്ചിട്ടുണ്ട്. www.comeflydubaiwithus.com എന്നതാണ് വെബ്സൈറ്റ്. ഈ വെബ്സൈറ്റ് വഴി ഫ്ലൈ ദുബായിൽ മുമ്പ് യാത്ര ചെയ്തിട്ടുള്ള യാത്രക്കാർക്ക് അവരുടെ മറക്കാനാകാത്ത അനുഭവം പങ്കു വയ്ക്കാം. ഈ മത്സരത്തിന്റെ വിജയികളായി കമ്പനി തെരഞ്ഞെടുക്കുന്ന 10 ഭാ​ഗ്യശാലികൾക്കാണ് സൗജന്യ വിമാന ടിക്കറ്റ് ലഭിക്കുന്നത്. ദുബായിലേക്കും തിരിച്ചുമുളള ഫ്ലൈ ദുബായുടെ ഇക്കണോമി ക്ലാസ് ടിക്കറ്റാണ് ഭാ​ഗ്യശാലികൾക്ക് സമ്മാനമായി ലഭിക്കുക.

ദുബായിലേയ്ക്ക് സൗജന്യ വിമാന ടിക്കറ്റ്; വാർഷികത്തിന് ഫ്ലൈ ദുബായുടെ കിടിലൻ ഓഫർ

10 വർഷത്തിനിടയിൽ 70 മില്യൺ യാത്രക്കാരെയാണ് ഫ്ലൈ ദുബായ് നേടിയിരിക്കുന്നത്. 47 രാജ്യങ്ങളിലായി 90 വിമാനത്താവളങ്ങളിലേയ്ക്കാണ് ഫ്ലൈ ദുബായ് സർവ്വീസുകൾ നടത്തുന്നത്. ആഫ്രിക്ക, മധ്യേഷ്യ, യൂറോപ്പ്, ജിസിസി, മിഡിൽ ഈസ്റ്റ്, ഇന്ത്യ എന്നിവടങ്ങളിലേയ്ക്കാണ് എയർലൈന്റെ പ്രധാന സർവ്വീസുകൾ. 2009ൽ പ്രവർത്തനം ആരംഭിച്ചെങ്കിലും കമ്പനി ബിസിനസ് ക്ലാസ്സ് ആരംഭിക്കുന്നത് 2013ലാണ്.

സ്ഥിരതയാർന്ന വളർച്ച, വർദ്ധിപ്പിച്ച യാത്രാ സൗകര്യങ്ങൾ, യാത്രക്കാരോടുള്ള പ്രതിബദ്ധത തുടങ്ങിയവ ഉറപ്പു വരുത്തിയാണ് കമ്പനി 10 വർഷം പൂർത്തിയാക്കിയതിന് ശേഷം പുതിയ അധ്യായത്തിലേയ്ക്ക് കടക്കുന്നതെന്ന് ഫ്ലൈ ദുബായ് സിഇഒ ഗൈത് അൽ ​ഗൈത് വ്യക്തമാക്കി. സൗകര്യപ്രദവും, വിശ്വസനീയവും, താങ്ങാനാവുന്ന യാത്രാക്കൂലിയുമാണ് കമ്പനിയുടെ പ്രത്യേകതയെന്നും അദ്ദേഹം വ്യക്തമാക്കി. ജീവനക്കാരുടെ കഠിനാധ്വാനവും പരിശ്രമങ്ങളുമാണ് കമ്പനിയുടെ കഴിഞ്ഞ 10 വർഷത്തെ മികവുറ്റ വിജയത്തിന് പിന്നിലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

malayalam.goodreturns.in

English summary

Flydubai 10 Years Celebration: Free Tickets For Selected Passengers

Dubai based low cost carrier Flydubai celebrating there 10th year. So airline has launched a website. There passengers can participate and win free tickets.
Story first published: Wednesday, May 8, 2019, 15:12 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X