മുന്‍ ആര്‍ബിഐ ഗവര്‍ണര്‍ രഘുറാം രാജന്‍ ബാങ്ക് ഓഫ് ഇംഗ്ലണ്ട് ഗവര്‍ണറാകും?

By
Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ലണ്ടന്‍: റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ ഗവര്‍ണറായിരുന്ന ഡോ. രഘുറാം രാജനെ ബാങ്ക് ഓഫ് ഇംഗ്ലണ്ടിന്റെ ഗവര്‍ണറാക്കാന്‍ ആലോചനകള്‍ നടക്കുന്നതായി റിപ്പോര്‍ട്ട്. വാര്‍ത്താ ഏജന്‍സിയായ ബ്ലൂംബര്‍ഗ് ആണ് ഇക്കാര്യം പുറത്തുവിട്ടത്. പ്രസിദ്ധമായ ബാങ്ക് ഓഫ് ഇംഗ്ലണ്ടിന്റെ ഗവര്‍ണര്‍ പദവിയിലേക്ക് രഘുറാം രാജന്റെ പേര് കാര്യമായി പരിഗണിക്കപ്പെടുന്നതായാണ് ഏജന്‍സിയുടെ റിപ്പോര്‍ട്ട്. നിലവിലെ ഗവര്‍ണര്‍ മാര്‍ക്ക് കാര്‍ണി അടുത്ത വര്‍ഷം ആദ്യത്തില്‍ സ്ഥാനമൊഴിയുന്ന പശ്ചാത്തലത്തിലാണ് രഘുറാം രാജന്റെ പേര് പരിഗണിക്കപ്പെടുന്നത്.

മുന്‍ ആര്‍ബിഐ ഗവര്‍ണര്‍ രഘുറാം രാജന്‍ ബാങ്ക് ഓഫ് ഇംഗ്ലണ്ട് ഗവര്‍ണറാകും?

 

എന്നാല്‍ ഇംഗ്ലണ്ട് ബാങ്കിന്റെ ഗവര്‍ണര്‍ പദവിക്കായി താന്‍ അപേക്ഷ നല്‍കുന്നില്ലെന്ന് രഘുറാം രാജന്‍ നേരത്തേ അറിയിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട് നേരത്തേ വന്ന റിപ്പോര്‍ട്ടുകളോട് പ്രതികരിക്കവെയായിരുന്നു മുന്‍ ആര്‍ബിഐ തലവന്‍ ഇക്കാര്യം പറഞ്ഞത്. ചിക്കാഗോ സര്‍വകലാശാലയില്‍ തനിക്ക് നല്ലൊരു ജോലിയുണ്ടെന്നായിരുന്നു റിപ്പോര്‍ട്ടുകളോടുള്ള അദ്ദേഹത്തിന്റെ പ്രതികരണം. പ്രഫഷനല്‍ സെന്‍ട്രല്‍ ബാങ്കര്‍ എന്നതിനേക്കാള്‍ താനൊരു അക്കാദമിക വിദഗ്ധനാണ്. നിലവിലെ ജോലിയില്‍ വളരെ സന്തുഷ്ടനാണ് താനെന്നും ലണ്ടനില്‍ വച്ച് മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് മറുപടിയായി അദ്ദേഹം പറയുകയുണ്ടായി.

എന്നിരുന്നാലും പുതിയ സാഹചര്യത്തില്‍ രഘുറാം രാജന്റെ പേര് ബാങ്ക് ഓഫ് ഇംഗ്ലണ്ട് ഗവര്‍ണര്‍ സ്ഥാനത്തേക്ക് സജീവമായ പരിഗണനയിലുണ്ടെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. നിലവിലെ കാനഡക്കാരനായ ഗവര്‍ണര്‍ കാര്‍ണി 2020 ജനുവരി 31ഓടെയാണ് ഗവര്‍ണര്‍ സ്ഥാനം ഒഴിയുന്നത്. 2013 ജൂലൈ ഒന്നിനാണ് അദ്ദേഹം ഗവര്‍ണറായി സ്ഥാനമേറ്റത്. ബാങ്ക് ഓഫ് ഇംഗ്ലണ്ടിന്റെ മൂന്ന് നൂറ്റാണ്ടിലേറെയുള്ള ചരിത്രത്തില്‍ ഒരു വിദേശി ഗവര്‍ണറായി ചുമതല ഏല്‍ക്കുന്നത് അന്ന് ആദ്യമായിരുന്നു.

മുകേഷ് അംബാനിക്കും പണി കിട്ടി തുടങ്ങിയോ? ജിയോ ഓഹരി വില കുത്തനെ ഇടിയുന്നു

ചിക്കാഗോ ബൂത്ത് ബിസിനസ് സ്‌കൂളിലെ പ്രഫസറായി സേവനമനുഷ്ഠിക്കുന്ന ഡോ. രഘുറാം രാജന്‍ 2013 സപ്തംബര്‍ മുതല്‍ 2016 സപ്തംബര്‍ വരെയായിരുന്നു ആര്‍ബിഐ ഗവര്‍ണായത്. 2003 മുതല്‍ 2006 വരെ ഇന്റര്‍നാഷനല്‍ മോണിറ്ററി ഫണ്ടിന്റെ ചീഫ് ഇക്കണോമിസ്റ്റും റിസേര്‍ച്ച് ഡയരക്ടറുമായിരുന്നു അദ്ദേഹം. 2007-08 കാലഘട്ടത്തില്‍ ലോകത്തെ പിടിച്ചുകുലുക്കിയ സാമ്പത്തിക മാന്ദ്യത്തെ കുറിച്ച് അദ്ദേഹം നേരത്തേ മുന്നറിയിപ്പ് നല്‍കിയത് ലോകശ്രദ്ധയാകര്‍ഷിച്ചിരുന്നു.

English summary

former rbi governor raghuram rajan is being considered for Bank of England governor

former rbi governor raghuram rajan is being considered for Bank of England governor
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X