സൗദിയിൽ യുഎസ് മോഡൽ ​ഗ്രീൻ കാർഡ്: അപേക്ഷിക്കേണ്ടത് എങ്ങനെ, യോ​ഗ്യതകൾ എന്തൊക്കെ?

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

സൗദിയിൽ പ്രവാസികൾക്ക് യുഎസ് ​ഗ്രീൻ കാർഡ് മോഡലിന് ‌തുല്യമായ വിസ സമ്പ്രദായം നടപ്പിലാക്കാൻ തീരുമാനം. പ്രവാസികൾക്ക് ഏറെ പ്രയോജനം ലഭിക്കുന്ന പദ്ധതിയ്ക്ക് സൗദി ശൂറാ കൗൺസിലിന്റെ അംഗീകാരം ലഭിച്ചു കഴിഞ്ഞു. എന്നാൽ സൗദി ​ഗ്രീൻ കാർഡ് ആർക്കൊക്കെ ലഭിക്കുമെന്നും അപേക്ഷാ നടപടികൾ എങ്ങനെയെന്നും പരിശോധിക്കാം.

 

സൗദിയുടെ ലക്ഷ്യം

സൗദിയുടെ ലക്ഷ്യം

വിദേശികൾക്ക് യുഎസ് മോഡൽ ക്രെഡിറ്റ് കാർഡ് അനുവദിക്കുന്നതോടെ 2020 ആകുമ്പോഴേക്കും 100 ബില്ല്യൺ വരുമാനം നേടാനാണ് സൗദിയുടെ പദ്ധതി. വിദേശികൾ സൗദിയിൽ തന്നെ കൂടുതൽ പണം ചെലവഴിക്കുന്നതിനും സ്പോൺസർഷിപ്പ് സംവിധാനം ഒഴിവാക്കുന്നതിനും ഇതുവഴി സാധിക്കും. ഇത് രാജ്യത്തിന് കൂടുതൽ നേട്ടമാകും. മാത്രമല്ല ​ഗ്രീൻ കാർഡ് സംവിധാനം നടപ്പിലാക്കുന്നതോടെ വിദേശ രാജ്യങ്ങളിൽ നിന്ന് ജീവനക്കാരെ റിക്രൂട്ട് ചെയ്യുന്നതിന് കമ്പനികളിൽ നിന്ന് ഫീസും ഈടാക്കും. സൗദി അറേബ്യയിലെ കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ 2016ൽ പ്രഖ്യാപിച്ച് പദ്ധതിയാണ് ​യുഎസ് മോഡൽ ​ഗ്രീൻ കാർഡ് പദ്ധതി.

യുഎസ് ​ഗ്രീൻ കാർഡ്

യുഎസ് ​ഗ്രീൻ കാർഡ്

അമേരിക്കയിലെ ഗ്രീൻ കാർഡ് സിസ്റ്റം കുടിയേറ്റക്കാരെ രാജ്യത്ത് സ്ഥിരമായി ജീവിക്കാൻ അനുവദിക്കുന്നു. 10 വർഷത്തേക്ക് സാധുതയുള്ള ​ഗ്രീൻ കാർഡ് പിന്നീട് പുതുക്കാവുന്നതാണ്. മാത്രമല്ല അമേരിക്കൻ പൗരത്വം നേടുന്നതിനുള്ള ഒരു പാത കൂടിയാണ് ​ഗ്രീൻ കാർഡ്. സൗദിയിലും ഇതിന് സമാനമായ പരിഷ്കാരങ്ങൾ നടപ്പാക്കുമെന്നാണ് നിലവിലെ അറിയിപ്പ്. ഒരു മാസത്തിനുള്ള പദ്ധതി നടപ്പിലാക്കുമെന്നാണ് ഔദ്യോ​ഗിക സ്ഥിരീകരണം.

യോ​ഗ്യത

യോ​ഗ്യത

സൗദിയിൽ രണ്ട് തരത്തിലുള്ള ​ഗ്രീൻ കാർഡ് സംവിധാനമാണ് നടപ്പിലാക്കുന്നത്. സ്ഥിര താമസക്കാർക്ക് വേണ്ടിയുള്ള കാർഡും താൽകാലികമായി താമസിക്കാനുള്ളതും. അപേക്ഷകർക്ക് ക്രിമിനൽ റെക്കോർഡ് ഉണ്ടാകരുത്. കൂടാതെ മാരകമായ അസുഖങ്ങളില്ലെന്ന് തെളിയിക്കുന്ന മെഡിക്കൽ റിപ്പോർട്ടുകളും ആവശ്യമാണ്. 21 വയസ്സിന് മുകളിൽ പ്രായമുള്ളവർക്ക് മാത്രമേ ​ഗ്രീൻ കാർഡ് സംവിധാനത്തിന് അപേക്ഷിക്കാൻ സാധിക്കൂ. കൂടാതെ അപേക്ഷകർ രാജ്യത്ത് താമസിക്കാൻ സാമ്പത്തിക ശേഷിയുള്ളവരാണെന്ന് തെളിയിക്കുന്ന രേഖകളും ആവശ്യമാണ്.

ആവശ്യമായ രേഖകൾ

ആവശ്യമായ രേഖകൾ

സൗദി ​ഗ്രീൻ കാർഡ് മോഡൽ പദ്ധതിയ്ക്ക് ആവശ്യമായ പ്രധാനപ്പെട്ട രേഖകൾ താഴെ പറയുന്നവയാണ്.

  • സാധുവായ പാസ്പോർട്ട്
  • സാമ്പത്തിക ശേഷി തെളിയിക്കുന്ന രേഖ
  • പ്രായം തെളിയിക്കുന്ന രേഖ
  • ക്രിമിനൽ കേസുകളോ പശ്ചാത്തലമോ ഇല്ലെന്ന് തെളിയിക്കുന്ന രേഖ
  • മാരക രോ​ഗങ്ങൾ ഇല്ലെന്ന് തെളിയിക്കുന്ന രേഖ
  • നിലവിൽ സൗദിയിൽ ജോലി ചെയ്യുന്നവര്‍ താമസ രേഖ സമർപ്പിക്കണം
സ്പോൺസർഷിപ്പ് വേണ്ട

സ്പോൺസർഷിപ്പ് വേണ്ട

​ഗ്രീൻ കാർഡ് സംവിധാനം നടപ്പിലാക്കുന്നതോടെ സൗദിയിലെ സ്പോൺസർഷിപ്പ് രീതി ഇല്ലാതാകും. ഇതുവഴി സ്വകാര്യസ്ഥാപനങ്ങളിൽ ജോലി ചെയ്യാനും ഇഷ്ടത്തിന് അനുസരിച്ച് ജോലിയോ കമ്പനികളോ മാറാനും സാധിക്കും. മാത്രമല്ല രാജ്യത്തു നിന്ന് എപ്പോള്‍ വേണമെങ്കിലും പുറത്തു പോകുകയും തിരിച്ചു വരികയും ചെയ്യാനുള്ള സൗകര്യവും ​ഗ്രീൻ കാർഡ് സംവിധാനത്തിലൂടെ ലഭിക്കും.

വീടും കാറും സ്വന്തമാക്കാം

വീടും കാറും സ്വന്തമാക്കാം

ഗ്രീൻ കാര്‍ഡിന് തുല്യമായ ദീര്‍ഘകാല താമസരേഖ സംവിധാനം നടപ്പിലാക്കുന്നതോടെ പ്രവാസികൾക്ക് സൗദിയിൽ സ്വന്തം പേരിൽ വീടുകളും വാഹനങ്ങളും വരെ വാങ്ങാം. നിലവിൽ രാജ്യത്ത് വിദേശികൾക്ക് സ്വന്തം പേരിൽ വീട്, വാഹനം തുടങ്ങിയവ വാങ്ങുന്നതിന് തടസ്സങ്ങളുണ്ട്.

മറ്റ് നേട്ടങ്ങൾ

മറ്റ് നേട്ടങ്ങൾ

രാജ്യത്തെ ​ഗ്രീൻ കാർഡ് സമാന സംവിധാനമുള്ള പ്രവാസികൾക്ക് ഇഷ്ടാനുസരണം ഗാര്‍ഹിക തൊഴിലാളികളെ റിക്രൂട്ട് ചെയ്യാനും ബന്ധുക്കള്‍ക്ക് വിസിറ്റിം​ഗ് വിസ എടുക്കാനുമുള്ള സൗകര്യവും ലഭിക്കും. മാത്രമല്ല ഈ അനുമതി ലഭിക്കുന്ന വിദേശികൾക്ക് വിമാനത്താവളങ്ങളിൽ സ്വദേശികള്‍ക്കായുള്ള പ്രത്യേക കൗണ്ടറുകളും ഉപയോഗിക്കാവുന്നതാണ്.

malayalam.goodreturns.in

Read more about: saudi visa സൗദി വിസ
English summary

Saudi Arabias U.S Model Green Card: How To Apply?

How to apply for saudi arabias us style green card. Here is the eligibility of application and other major things.
Story first published: Saturday, May 11, 2019, 12:17 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X