ബസ് ടിക്കറ്റിനേക്കാൾ കുറഞ്ഞ നിരക്കിൽ ​ഗോ എയറിൽ പറക്കാൻ സുവർണാവസരം

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ബഡ്ജറ്റ് എയർലൈനായ ​ഗോ എയറിൽ ആഭ്യന്തര സർവീസുകൾക്ക് വൻ നിരക്കിളവ്. എസി ബസിൽ ടിക്കറ്റ് ബുക്ക് ചെയ്യുന്നതിലും ലാഭകരമാണ് നിലവിലെ ഓഫർ നിരക്കിൽ ​ഗോ എയറിൽ ടിക്കറ്റ് ബുക്ക് ചെയ്യുന്നത്. 1375 രൂപ മുതലാണ് ടിക്കറ്റുകൾ ലഭ്യമാകുക. മേയ് 16 വരെയാണ് ഈ ഓഫർ നിരക്കിൽ ടിക്കറ്റ് ബുക്ക് ചെയ്യുന്നതിനുള്ള അവസരം. ഒക്ടോബർ 6 വരെയുള്ള യാത്രകൾക്ക് ഇതേ നിരക്കിൽ മുൻകൂട്ടി ടിക്കറ്റ് ബുക്ക് ചെയ്യാവുന്നതാണ്.

ബാ​ഗ്ഡോ​ഗ്ര - ​ഗുവഹാട്ടി റൂട്ടിലാണ് 1375 രൂപയുടെ ഏറ്റവും കുറഞ്ഞ നിരക്കുള്ള ടിക്കറ്റുകൾ ലഭിക്കുക. അഹമ്മദാബാദിൽ നിന്ന് ബാം​ഗ്ലൂരിലേയ്ക്ക് 2599 രൂപയ്ക്ക് ടിക്കറ്റുകൾ ലഭിക്കും. ജൂലൈ 15 മുതൽ 18 വരെയാണ് ഈ നിരക്കിൽ ടിക്കറ്റ് ലഭിക്കുക. എന്നാൽ ബാം​ഗ്ളൂരിൽ നിന്നന് അഹമ്മദാബാദിലേയ്ക്കുള്ള ടിക്കറ്റിന് 3938 രൂപ നൽകണം. അഹമ്മദാബാദിൽ നിന്ന് ചെന്നൈയിലേയ്ക്ക് 3,348 രൂപയാണ് നിരക്ക്. ജൂണ് വരെയുള്ള ടിക്കറ്റുകൾ ഈ നിരക്കിൽ ബുക്ക് ചെയ്യാം.

ബസ് ടിക്കറ്റിനേക്കാൾ കുറഞ്ഞ നിരക്കിൽ ​ഗോ എയറിൽ പറക്കാൻ സുവർണാവസരം

 

അഹമ്മദാബാദിൽ നിന്ന് മുംബൈയിലേയ്ക്ക് 1,899 രൂപയാണ് ടിക്കറ്റ് നിരക്ക്. ജൂലൈ ഒന്നു മുതൽ ജൂലൈ 31 വരെയാണ് യാത്രാ കാലാവധി. മുംബൈയിൽ നിന്ന് കൊച്ചിയിലേയ്ക്ക് 2999 രൂപയാണ് ടിക്കറ്റ് നിരക്ക് ഒക്ടോബർ ഒന്നു മുതൽ ആറ് വരെ ഈ നിരക്കിൽ യാത്ര ചെയ്യാം. എന്നാൽ കൊച്ചിയിൽ നിന്ന് മുംബൈയിലേയ്ക്ക് 1999 രൂപയ്ക്ക് ടിക്കറ്റ് ലഭിക്കും. ജൂലൈ ഒന്ന് മുതൽ 31 വരെയാണ് കാലാവധി.

​ഗോ എയറിന്റെ മൊബൈൽ ആപ്ലിക്കേഷനിലൂടെ ടിക്കറ്റുകൾ ബുക്ക് ചെയ്യുന്നവർക്ക് മറ്റ് പ്രത്യേക ഓഫറും കമ്പനി നൽകുന്നുണ്ട്. ആപ്പ് വഴി ടിക്കറ്റ് ബുക്ക് ചെയ്താൽ യാത്രക്കാർക്ക് 10 ശതമാനം ഡിസ്കൗണ്ട് വരെ ലഭിക്കും. ടിക്കറ്റുകൾ ബുക്ക് ചെയ്യാനും സീറ്റുകൾ തെരഞ്ഞെടുക്കാനും, പ്രീ-ബുക്ക് റീഫ്രഷ്മെന്റ്സ്, പേയ്മെൻറ് എന്നിവ നടത്താനും ആപ്പ് വഴി സാധിക്കും. ആഭ്യന്തര ബുക്കിംഗിന് ഇളവ് ലഭിക്കുന്നതിന് പ്രോമോ കോഡ് ആയ GOAPP10 നൽകാവുന്നതാണ്.

malayalam.goodreturns.in

English summary

GoAir Flight Tickets Offer Details

You can book tickets from go air starting from 1375 rupees. Here is the travel period and last booking date of the offer tickets.
Story first published: Monday, May 13, 2019, 13:12 [IST]
Company Search
Enter the first few characters of the company's name or the NSE symbol or BSE code and click 'Go'
Thousands of Goodreturn readers receive our evening newsletter.
Have you subscribed?

Find IFSC

Get Latest News alerts from Malayalam Goodreturns

Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Goodreturns sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Goodreturns website. However, you can change your cookie settings at any time. Learn more