ബിഎസ്എൻഎൽ 5ജി നെറ്റ്‍വർക്കിലേയ്ക്ക്; 5 ജി കോറിഡോർ ഡൽഹിയിൽ ഉടൻ ആരംഭിക്കും

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ബിഎസ്എൻഎല്ലിന്റെ 5ജി നെറ്റ്‍വർക്ക് ഇന്ത്യയിൽ ആരംഭിക്കാൻ തയ്യാറെടുക്കുന്നു. തുടക്കത്തിൽ ഡൽഹിയിലെ ലൂട്ടിയൻസ് പ്രദേശത്ത് 5 ജി കോറിഡോർ ആരംഭിക്കാനാണ് കമ്പനിയുടെ പദ്ധതി. 2020 ഓടെ പുതിയ സാങ്കേതിക വിദ്യയുടെ പരീക്ഷണം ആരംഭിക്കുമെന്ന് ബിഎസ്എൻഎൽ അറിയിച്ചു. 5 ജി നിലവാരത്തിൽ പുതിയ ഡാറ്റാ സാങ്കേതിക വിദ്യയുടെ സാധ്യതകൾ വെളിപ്പെടുത്തുന്നതിന് വേണ്ടിയാണ് 5 ജി കോറിഡോർ സംവിധാനം നടപ്പിലാക്കുന്നതെന്നും ബിഎസ്എൻഎൽ അധികൃതർ വ്യക്തമാക്കി.

5 ജി സംവിധാനം ആരംഭിക്കുന്നതോടെ അതിവേ​ഗത്തിലുള്ള ഇന്റർനെറ്റ് ഉപയോ​ഗം സാധ്യതമാകും. അശോക റോഡിലെ സഞ്ചാർ ഭവൻ മുതലോ കമ്മ്യൂണിക്കേഷൻ മന്ത്രാലയം മുതലോ ആണ് കോറിഡോർ ആരംഭിക്കാൻ പദ്ധതി ഇടുന്നത്. ജൻപഥിലുള്ള ബിഎസ്എൻഎല്ലിന്റെ ആസ്ഥാനം, കൊണാട്ട് പ്ലേസ് മാർക്കറ്റ് എന്നിവിടങ്ങളിലും 5ജി ലഭ്യമാക്കും.

ബിഎസ്എൻഎൽ 5ജി നെറ്റ്‍വർക്കിലേയ്ക്ക്; 5 ജി കോറിഡോർ ഡൽഹിയിൽ ഉടൻ ആരംഭിക്കും

അടുത്ത ഒരു വർഷത്തിനുള്ള ഫീൽഡ് ട്രയൽ നടപ്പിലാക്കാനാണ് ബിഎസ്എൻഎല്ലിന്റെ പദ്ധതി. ഇതിനായി സിസ്കോ, നോക്കിയ, സാംസങ്, ജാപ്പനീസ് സോഫ്റ്റ് ബാങ്ക്, എൻടിടി എന്നിവയുമായി ബിഎസ്എൻഎൽ ചർച്ചകൾ ആരംഭിച്ചു കഴിഞ്ഞു. കഴിഞ്ഞ വർഷം ടെലികോം വകുപ്പ് 5 ജി ടെക്നോളജി ആധാരമാക്കിയ ട്രയൽ ആരംഭിക്കുന്നതിനെക്കുറിച്ച് ബിഎസ്എൻഎല്ലിന് കത്ത് അയച്ചിരുന്നു. വൊഡാഫോൺ ഐഡിയ, ഭാരതി എയർടെൽ, റിലയൻസ് ജിയോ തുടങ്ങിയ സ്വകാര്യ കമ്പനികളും 5 ജിയ്ക്ക് വേണ്ടിയുള്ള തയ്യാറെടുപ്പിലാണ്.

2020 ആകുമ്പോഴേക്കും 5 ജി സാങ്കേതികവിദ്യ വികസിപ്പിക്കാനും പ്രവർത്തനങ്ങൾ ആരംഭിക്കാനും നരേന്ദ്രമോദി സർക്കാർ ശ്രമിക്കുമെന്നാണ് വിദ​ഗ്ധരുടെ വിലയിരുത്തൽ. ജിയോ ഓഫറുകൾക്ക് ഒപ്പം പിടിച്ചു നിൽക്കാൽ ബി.എസ്.എൻ.എൽ നിരവധി താരിഫ് ഓഫറുകളിലാണ് ഇപ്പോൾ മാറ്റം വരുത്തിയിരിക്കുന്നത്. ജിയോ, എയർടെൽ തുടങ്ങിയ കമ്പനികളുമായുള്ള താരിഫ് യുദ്ധത്തിന്റെ ഭാ​ഗമാണ് നിലവിലെ പല പരിഷ്കരണങ്ങളും.

malayalam.goodreturns.in

English summary

BSNL to 5G Network; 5G Corridor start soon in Delhi

BSNL is starting to 5G Network. 5G Corridor will start soon in Delhi.
Story first published: Tuesday, May 14, 2019, 17:12 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X