ജെറ്റ് എയര്‍വെയ്‌സിന്റെ സ്ലോട്ടുകളില്‍ പകുതിയും നേടിയത് സ്‌പൈസ്‌ജെറ്റും ഇന്‍ഡിഗോയും

By
Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ദില്ലി: സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് സര്‍വീസ് നിര്‍ത്തിയ ജെറ്റ് എയര്‍വെയ്‌സിന്റെ പറക്കല്‍ സ്ലോട്ടുകളില്‍ പകുതിയും വിതരണം ചെയ്തപ്പോള്‍ കൂടുതല്‍ നേടിയത് ബജറ്റ് എയര്‍ലൈനുകളായ സ്‌പൈസ്‌ജെറ്റും ഇന്‍ഡിഗോയും. വിവിധ വിമാനത്താവളങ്ങളിലായി ജെറ്റിന് ഉണ്ടായിരുന്ന 766 സ്ലോട്ടുകളില്‍ 479 എണ്ണമാണ് ഇതിനകം കേന്ദ്ര വ്യോമയാന മന്ത്രാലയം വിതരണം ചെയ്തത്. ഇതില്‍ സ്‌പൈസ്‌ജെറ്റ് 130ഉം ഇന്‍ഡിഗോ 127 സ്ലോട്ടുകളും സ്വന്തമാക്കി.

 

വിസ്താരയ്ക്ക് 110 സ്ലോട്ടുകള്‍ ലഭിച്ചപ്പോള്‍ ബജറ്റ് എയര്‍ലൈനുകളായ ഗോ എയറിന് 44ഉം എയര്‍ ഏഷ്യയ്ക്ക് 42ഉം റൂട്ടുകള്‍ ലഭിച്ചു. ദേശീയ എയര്‍ലൈനായ എയര്‍ഇന്ത്യയ്ക്ക് 26 സ്ലോട്ടുകളാണ് ലഭിച്ചത്.

ജെറ്റ് എയര്‍വെയ്‌സിന്റെ സ്ലോട്ടുകളില്‍ പകുതിയും നേടിയത് സ്‌പൈസ്‌ജെറ്റും ഇന്‍ഡിഗോയും

പ്രധാനമായും ഡല്‍ഹി, മുംബൈ, ബെംഗളൂരു, ഹൈദരാബാദ്, നാഗ്പൂര്‍ എയര്‍പോര്‍ട്ടുകള്‍ കേന്ദ്രീകരിച്ചായിരുന്നു ജെറ്റ് എയര്‍വെയ്‌സ് സര്‍വീസുകള്‍ നടത്തിയിരുന്നത്. സാമ്പത്തിക പ്രതിസന്ധി രൂക്ഷമായതിനെ തുടര്‍ന്ന് ഏപ്രില്‍ 17ന് സര്‍വീസുകളെല്ലാം താല്‍ക്കാലികമായി നിര്‍ത്തിവയ്ക്കുകയായിരുന്നു. കമ്പനി തിരിച്ചുവരുവാനുള്ള സാധ്യതകള്‍ ദിവസം കഴിയുന്തോറും മങ്ങിവരുന്ന പശ്ചാത്തലത്തിലാണ് കമ്പനിക്കുണ്ടായിരുന്ന സ്ലോട്ടുകള്‍ മൂന്നു മാസത്തേക്ക് മറ്റ് എയര്‍ലൈന്‍സുകള്‍ക്ക് വീതിച്ചു നല്‍കുന്നത്.

സ്‌പൈസ്‌ജെറ്റിന് ലഭിച്ച 130 സ്ലോട്ടുകളില്‍ 68ഉം മുംബൈ എയര്‍പോര്‍ട്ടില്‍ നിന്നുള്ളവയാണ്. ഏപ്രില്‍ ഒന്നു മുതല്‍ മുംബൈ വിമാനത്താവളത്തില്‍ നിന്ന് അമ്പതോളം ആഭ്യന്തര-വിദേശ സര്‍വീസുകള്‍ പുതുതായി ആരംഭിച്ചു കഴിഞ്ഞതായി സ്‌പൈസ്‌ജെറ്റ് അറിയിച്ചു. ജെറ്റിന്റെ 28 വിമാനങ്ങള്‍ ഏറ്റെടുക്കാനും സ്‌പൈസ്‌ജെറ്റ് നടപടികള്‍ ആരംഭിച്ചിട്ടുണ്ട്. അതേസമയം ഇന്‍ഡിഗോയ്ക്ക് ലഭിച്ച സ്ലോട്ടുകളിലേറെയും ഡല്‍ഹി എയര്‍പോര്‍ട്ട് കേന്ദ്രീകരിച്ചുള്ളതാണ്.

സൗദി എണ്ണ കേന്ദ്രങ്ങള്‍ക്കിതെരായ ആക്രമണം; ആഗോള വിപണിയില്‍ എണ്ണ വില കൂടി

ജെറ്റ് എയര്‍വെയ്‌സിന്റെ പതനത്തെ തുടര്‍ന്ന് ദിവസവും നൂറുകണക്കിന് സര്‍വീസുകള്‍ മുടങ്ങിയത് രാജ്യത്തെ വ്യോമഗതാഗത രംഗത്ത് വലിയ പ്രതിസന്ധി സൃഷ്ടിച്ചിരുന്നു. ടിക്കറ്റ് നിരക്ക് കുത്തനെ കൂടാനും ഇത് കാരണമായി. ഇത്തരമൊരു സാഹചര്യത്തിലാണ് ജെറ്റ് എയര്‍വെയ്‌സിന്റെ സ്ലോട്ടുകള്‍ മറ്റ് കമ്പനികള്‍ക്ക് നല്‍കി പ്രതിസന്ധിക്ക് താല്‍ക്കാലിക ശമനമുണ്ടാക്കാന്‍ കേന്ദ്ര വ്യോമയാന മന്ത്രാലയം രംഗത്തുവന്നത്.

English summary

SpiceJet and IndiGo got more than half of Jet Airways’ vacant slots

SpiceJet and IndiGo got more than half of Jet Airways’ vacant slots
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X