ഇന്‍ഡിഗോ എയര്‍ലൈന്‍സില്‍ അധികാര വടംവലി; ഓഹരി വില കുത്തനെ ഇടിഞ്ഞു

By
Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

മുംബൈ: രാജ്യത്തെ ഏറ്റവും കൂടുതല്‍ മാര്‍ക്കറ്റ് ഷെയറുള്ള ഇന്‍ഡിഗോ എയര്‍ലൈന്‍സ് ഉമടകള്‍ തമ്മില്‍ ഉടമസ്ഥാവകാശത്തെ ചൊല്ലി തര്‍ക്കം രൂക്ഷമായതായി റിപ്പോര്‍ട്ട്. ഇന്ത്യന്‍ എക്‌സ്പ്രസ് ദിനപ്പത്രമാണ് ഇതേക്കുറിച്ചുള്ള വാര്‍ത്ത പുറത്തുവിട്ടത്. ആഭ്യന്തര തര്‍ക്കം പുറത്തറിഞ്ഞതോടെ കമ്പനിയുടെ ഓഹരി മൂല്യം കുത്തനെ ഇടിഞ്ഞു. ആറു മാസത്തിനു ശേഷമുള്ള ഏറ്റവും കുറഞ്ഞ മൂല്യമാണ് ഓഹരിവിപണിയില്‍ ഇന്‍ഡിഗോയ്ക്ക് ഇപ്പോഴുള്ളത്. മൂല്യം 7.5 ശതമാനം താഴ്ന്ന് 1,487.10 രൂപയായി.

 

പുതിയ കാറുകളുടെ വില്‍പ്പന കുറയുമ്പോള്‍ യൂസ്ഡ് കാറുകള്‍ക്ക് വന്‍ ഡിമാന്റ്

സ്വകാര്യ എയര്‍ലൈന്‍സിന്റെ പ്രൊമോട്ടര്‍മാരായ രാഹുല്‍ ഭാട്ടിയയും രാകേഷ് ഗാംഗ്‌വാളും തമ്മിലുള്ള അധികാര വടംവലിയാണ് മറനീക്കി പുറത്തുവന്നിരിക്കുന്നത്. തര്‍ക്കം രൂക്ഷമായതോടെ പ്രശ്‌നപരിഹാരത്തിനായി ഒരു നിയമസ്ഥാപനത്തെ കമ്പനി സമീപിച്ചിരിക്കുകയാണെന്നും റിപ്പോര്‍ട്ടുണ്ട്. കമ്പനിയുടെ നിയന്ത്രണം, ഉയര്‍ന്ന ഉദ്യോഗസ്ഥരെ നിയമിക്കുന്നതിനുള്ള അധികാരം തുടങ്ങിയ കാര്യങ്ങളിലാണ് രാഹുല്‍ ഭാട്ടിയയും രാകേഷ് ഗാംഗ്‌വാളും തമ്മില്‍ തര്‍ക്കം ഉടലെടുത്തിരിക്കുന്നത്.

ഇന്‍ഡിഗോ എയര്‍ലൈന്‍സില്‍ അധികാര വടംവലി; ഓഹരി വില കുത്തനെ ഇടിഞ്ഞു

2006ല്‍ ഇരുവരും ചേര്‍ന്ന് സ്ഥാപിച്ച കമ്പനി 2013ല്‍ ഓഹരിവിപണിയില്‍ ലിസ്റ്റ് ചെയ്യുമ്പോള്‍ 99 ശതമാനം ഓഹരിയും ഇരുവരുടെയും പേരിലായിരുന്നു. എന്നാല്‍ എയര്‍ലൈന്‍സിനെ നിയന്ത്രിക്കുന്ന ഇന്റര്‍ഗ്ലോബ് ഏവിയേഷന്റെ 38 ശതമാനം ഓഹരി രാഹുല്‍ ഭാട്ടിയയുടെ പേരിലും 37 ശതമാനം ഓഹരി രാകേഷ് ഗാംഗ്‌വാളിന്റെ പേരിലുമാണ്.

2018 മാര്‍ച്ചില്‍ കമ്പനിയുടെ സിഇഒ ആദിത്യ ഘോഷ് സ്ഥാനമൊഴിഞ്ഞതിനെ തുടര്‍ന്നാണ് ഇരുവരും തമ്മിലുള്ള തര്‍ക്കം ഉടലെടുക്കുന്നതെന്നാണ് റിപ്പോര്‍ട്ട്. ഗാംഗ്‌വാള്‍ നേരത്തേ ജോലി ചെയ്തിരുന്ന യുനൈറ്റഡ് എയര്‍ലൈന്‍സിലെ ജീവനക്കാരെ കമ്പനിയുടെ മാനേജ്‌മെന്റ് പദവികളില്‍ അവരോധിക്കാനുള്ള നീക്കവും തര്‍ക്കങ്ങള്‍ക്ക് വഴിവെച്ചതായി റിപ്പോര്‍ട്ടുണ്ട്.

അതേസമയം, സാമ്പത്തിക പ്രതിസന്ധി കാരണം സര്‍വീസ് നിര്‍ത്തിയ ജെറ്റ് എയര്‍വെയ്‌സിന്റെ ഓഹരി മൂല്യം 7.5 ശതമാനത്തിലേറെ വര്‍ധിച്ച് 133.35 രൂപയായി ഉയര്‍ന്നു. കഴിഞ്ഞ ഏതാനും ദിവസങ്ങളിലെ തകര്‍ച്ച മറികടന്നാണ് വ്യാഴാഴ്ച ഈ നേട്ടം കൈവരിച്ചത്. ജെറ്റ് എയര്‍വെയ്‌സില്‍ നിക്ഷേപമിറക്കാന്‍ കൂടുതല്‍ സ്ഥാപനങ്ങള്‍ താല്‍പര്യവുമായി രംഗത്തെത്തിയതിനെ തുടര്‍ന്നാണിത്.

English summary

indigo airlines Stock prices fell sharply

indigo airlines Stock prices fell sharply
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X