ലണ്ടൻ ഓഹരി വിപണി തുറന്ന ആദ്യ ഇന്ത്യൻ മുഖ്യമന്ത്രി പിണറായി വിജയൻ

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ലണ്ടൻ ഓഹരി വിപണി തുറന്ന ആദ്യ ഇന്ത്യൻ മുഖ്യമന്ത്രി എന്ന പേര് ഇനി മുഖ്യമന്ത്രി പിണറായി വിജയന് സ്വന്തം. കിഫ്ബി ഓഹരികൾ ലണ്ടൻ ഓഹരി വിപണിയിൽ ലിസ്റ്റ് ചെയ്യുന്നതിനെത്തിയ പിണറായി വിജയനാണ് ഇന്നത്തെ വ്യാപാരത്തിനായി ലണ്ടൻ ഓഹരി വിപണി തുറന്നത്. പിണറായി വിജയന് മാത്രമല്ല, കിഫ്ബിയ്ക്കും പുതിയ റെക്കോർഡ് ലഭിച്ചു. ഓഹരി ലിസ്റ്റ് ചെയ്യുന്ന ഇന്ത്യയിലെ ആദ്യ സംസ്ഥാന തല സ്ഥാപനം എന്ന പദവിയാണ് കിഫ്ബിക്ക് ലഭിച്ചത്.

ചടങ്ങിൽ ധനമന്ത്രി തോമസ് ഐസക്ക്, ചീഫ് സെക്രട്ടറി ടോം ജോസ്, കിഫ്ബി സി.ഇ.ഒ. കെ.എം. എബ്രഹാം എന്നിവരും പങ്കെടുത്തു. ഇതാദ്യമായാണ് ഇത്തരമൊരു ചടങ്ങിനായി ഇന്ത്യയിലെ ഒരു മുഖ്യമന്ത്രിയെ ലണ്ടൻ സ്റ്റോക് എക്സ്ചേഞ്ച് ക്ഷണിക്കുന്നത്. ഇതിനു പുറമെ കെ.എസ്.എഫ്.ഇ പ്രവാസി ചിട്ടിയുടെ യൂറോപ്പ്തല ഉദ്ഘാടനവും മുഖ്യമന്ത്രി നിർവ്വഹിച്ചു.

ലണ്ടൻ ഓഹരി വിപണി തുറന്ന ആദ്യ ഇന്ത്യൻ മുഖ്യമന്ത്രി പിണറായി വിജയൻ

 

ഇതുവരെ ഗൾഫ് നാടുകളിൽ നിന്നുള്ളവർക്ക് മാത്രമായിരുന്നു പ്രവാസി ചിട്ടി ലഭ്യമായിരുന്നത്. എന്നാൽ ഇനി മുതൽ യൂറോപ്യൻ രാജ്യങ്ങളിലുള്ള മലയാളികൾക്കും പ്രവാസി ചിട്ടിയിൽ ചേരാം. കിഫ്ബിയുടെ മസാല ബോണ്ടുകളാണ് ലണ്ടൻ ഓഹരി വിപണിയിൽ ലിസ്​റ്റ്​ ചെയ്​തിരിക്കുന്നത്. വിദേശ വിപണികളിൽ ലിസ്​റ്റ്​ ചെയ്യുന്ന ഇന്ത്യൻ ബോണ്ടുകളാണ്​ മസാല ബോണ്ടുകൾ എന്നറിയപ്പെടുന്നത്​.

അടുത്ത മൂന്ന് വർഷത്തിനകം 50,000 കോടി രൂപയുടെ മൂലധന നിക്ഷേപമാണ് ലക്ഷ്യമിടുന്നത്. ഇത് സംസ്ഥാനത്തിൻെറ അടിസ്ഥാനപരമായ വികസനത്തിൻ ഉപയോഗപ്പെടും. രാജ്യാന്തര നിക്ഷേപങ്ങൾ സ്വീകരിക്കാൻ വിദേശ നാണ്യത്തിലല്ലാതെ ഇന്ത്യൻ രൂപയിൽ തന്നെ ബോണ്ട് ഇറക്കി പണം സമാഹരിക്കുന്ന രീതിയാണ് മസാല ബോണ്ടുകളുടേത്. മസാല ബോണ്ട് വഴി പണം സമാഹരിക്കുന്നതിന്‍റെ മാനദണ്ഡം റിസര്‍വ് ബാങ്ക് രണ്ടുമാസം മുമ്പ് ലഘൂകരിച്ചിരുന്നു.

malayalam.goodreturns.in

English summary

Pinarayi Vijayan Opened The London Stock Exchange.

Pinarayi Vijayan, The first Indian Chief Minister opened the London Stock Exchange.
Story first published: Friday, May 17, 2019, 17:13 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Goodreturns sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Goodreturns website. However, you can change your cookie settings at any time. Learn more