കാനഡയിൽ ഈ ജോലികൾക്ക് വൻ ഡിമാൻഡ്; ജോലി തേടുന്നവർക്ക് സുവർണാവസരം

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

വിദേശത്തെ ജോലി നിങ്ങളുടെ സ്വപ്നമാണോ? എങ്കിൽ പുതിയ രാജ്യത്ത് ജീവിക്കാനും ജോലി ചെയ്യാനും, പുതിയ സംസ്കാരങ്ങൾ, ജനങ്ങൾ, സ്ഥലങ്ങൾ എന്നിവ പരിചയപ്പെടാനും സുവർണാവസരം. കാനഡയിൽ എളുപ്പത്തിൽ ജോലി നേടാൻ നിങ്ങൾ പഠിക്കേണ്ടതെന്ത്? താഴെ പറയുന്ന ജോലികൾക്കാണ് കാന‍ഡയിൽ കൂടുതൽ ജോലി സാധ്യതയുള്ളത്.

 

നഴ്സ്

നഴ്സ്

കാനഡയിലും നഴ്സുമാർക്ക് വൻ ‍ഡിമാൻഡാണ് ഉള്ളത്. 2024 ഓടെ 25,000 നഴ്സുമാരുടെ കുറവ് കാനഡയിൽ ഉണ്ടാകുമെന്നാണ് റിപ്പോർട്ടുകൾ. ഇത് മറ്റ് രാജ്യങ്ങളിൽ നിന്നുള്ളവർക്ക് കൂടുതൽ അവസരങ്ങൾ സൃഷ്ടിക്കും. കാനഡയിലെ ഒന്റാറിയോയിലാണ് ഏറ്റവും കൂടുതൽ നഴ്സുമാരുടെ നിയമനം നടക്കുന്ന സ്ഥലം. രജിസ്ട്രേ‍ഡ് നഴ്സുമാർക്കാണ് അവസരം ലഭിക്കുക.

ട്രക്ക് ഡ്രൈവർ

ട്രക്ക് ഡ്രൈവർ

കാനഡ ഒരു വലിയ രാജ്യമാണ്. അതുകൊണ്ട് തന്നെ രാജ്യത്തിന് ഉള്ളിലെ ചരക്ക് കൈമാറ്റത്തിന് ട്രക്കുകൾ ആവശ്യമാണ്. എന്നാൽ ട്രക്ക് ഡ്രൈവർമാരുടെ എണ്ണത്തിൽ വലിയ കുറവാണ് കാനഡയിലുള്ളത്. രാജ്യത്ത് ഈ മേഖലയിലേയ്ക്ക് കടന്നു വരുന്ന ചെറുപ്പക്കാരായ പൗരന്മാരുടെ എണ്ണം വളരെ കുറവാണ്. അതുകൊണ്ട് തന്നെ മറ്റ് രാജ്യങ്ങളിൽ നിന്നുള്ളവർക്ക് ട്രക്ക് ഡ്രൈവർ ജോലി എളുപ്പത്തിൽ ലഭിക്കുകയും ചെയ്യും. 27,000-ത്തിലധികം ഒഴിവുകൾ ഈ മേഖലയിൽ ഉണ്ടാകുമെന്നാണ് കരുതുന്നത്.

കോളേജ്/വൊക്കേഷണൽ ഇൻസ്ട്രക്ടർ

കോളേജ്/വൊക്കേഷണൽ ഇൻസ്ട്രക്ടർ

കോളജിൽ അധ്യാപനത്തിലോ തൊഴിലധിഷ്ഠിത തലത്തിലോ പരിചയ സമ്പത്തുള്ളവർക്ക് കാനഡയിൽ അവസരങ്ങൾ ലഭിക്കും. അദ്ധ്യാപക മേഖലയിൽ 6000ഓളം ഒഴിവുകൾ കാനഡയിൽ ഉണ്ടാകുമെന്നാണ് ചില റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. ബ്രിട്ടീഷ് കൊളംമ്പിയ, ഒന്റാറിയോ, ക്യുബെക്ക് തുടങ്ങിയ പ്രവിശ്യകളിലാണ് ഏറ്റവുമധികം അദ്ധ്യാപകരുടെ ഒഴിവുള്ളത്.

ബിസിനസ് മാനേജ്മെന്റ് കൺസൾട്ടന്റ്

ബിസിനസ് മാനേജ്മെന്റ് കൺസൾട്ടന്റ്

കാനഡയുടെ സമ്പദ്വ്യവസ്ഥ വികസിച്ചു കൊണ്ടിരിക്കുകയാണ്. അതിനൊപ്പം വ്യവസായ മേഖലയിലും രാജ്യം വളർച്ച കൈവരിച്ചു കൊണ്ടിരിക്കുകയാണ്. അതിനാൽ ബിസിനസ് മാനേജ്മെന്റ് കൺസൾട്ടന്റ്സിന് കാനഡയിൽ ഡിമാൻഡ് കൂടുതലാണ്. ബിസിനസ്സിൽ ബിരുദമുള്ളവർക്കും ടൂറിസം ഹോസ്പിറ്റാലിറ്റി മേഖലയിൽ ജോലി പരിചയമുള്ളവർക്കുമാണ് ഈ മേഖലയിൽ ജോലി ലഭിക്കുക.

വെൽഡർ

വെൽഡർ

കഴിഞ്ഞ വർഷങ്ങളിൽ കാനഡയിൽ വെൽഡിം​ഗ് മേഖലയിൽ വൻ തോതിൽ തൊഴിൽ വളർച്ച കൈവരിച്ചിട്ടുണ്ട്. ഈ മേഖലയിൽ പ്രാ​ഗത്ഭ്യം തെളിയിച്ചവർക്ക് ജോലിയ്ക്കായി അപേക്ഷിക്കാവുന്നതാണ്. പരിചയ സമ്പത്ത് കുറഞ്ഞ വെൽഡർമാർക്ക് പോലും രാജ്യത്ത് നിരവധി അവസരങ്ങളുണ്ട്.

സോഫ്ട്‍വെയർ എഞ്ചിനീയേഴ്സ്

സോഫ്ട്‍വെയർ എഞ്ചിനീയേഴ്സ്

കമ്പ്യൂട്ടർ, ടെലികമ്യൂണിക്കേഷൻ, മൊബൈൽ ടെക്നോളജി എന്നീ മേഖലകളിൽ ജോലി ചെയ്യുന്നവർക്ക് കാനഡയിൽ അവസരങ്ങൾ നിരവധിയാണ്. കാരണം ഈ മേഖലകളിൽ രാജ്യം കൂടുതൽ വളർച്ച കൈവരിച്ചു കൊണ്ടിരിക്കുകയാണ്. വരും വർഷങ്ങളിൽ ഈ മേഖലകളിൽ കൂടുതൽ തൊഴിൽ അവസരങ്ങൾ ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. സാങ്കേതിക മേഖലയിൽ സ്ഥിരതയുള്ള ജോലിയാകും ലഭിക്കുക.

ഇലക്ട്രീഷ്യൻസ്

ഇലക്ട്രീഷ്യൻസ്

കാനഡയ്ക്ക് വിദഗ്ധരായ ഇലക്ട്രീഷ്യൻസിന്റെയും ആവശ്യമുണ്ട്. രാജ്യത്ത് മതിയായ യോഗ്യതയുള്ള ഇലക്ട്രീഷ്യന്മാരുടെ എണ്ണം വളരെ കുറവാണ്. പ്രത്യേകിച്ച് നിർമ്മാണ മേഖലയിൽ പ്രവർത്തിക്കുന്ന ഇലക്ട്രീഷ്യന്മാരുടെ കുറവാണുള്ളത്. അപ്രന്റീസ്ഷിപ്പ് അല്ലെങ്കിൽ തൊഴിലധിഷ്ഠിത പരിശീലനം ലഭിച്ചവർക്കാണ് അവസരങ്ങളുള്ളത്. ഈ മേഖലയിൽ 12500 ഓളം പുതിയ അവസരങ്ങൾ വരും വർഷങ്ങളിൽ ഉണ്ടാകുമെന്നാണ് കരുതുന്നത്.

ഫാർമസിസ്റ്റ്

ഫാർമസിസ്റ്റ്

നഴ്സുമാരുടേത് പോലെ തന്നെ നിരവധി തൊഴിലവസരം ലഭിക്കുന്ന മേഖലയാണ് ഫാർമസിസ്റ്റിന്റേത്. ആരോ​ഗ്യ മേഖലയിൽ രാജ്യത്ത് ഓരോ വർഷവും കൂടുതൽ ജോലി സാധ്യതകളാണുള്ളത്. ബാച്ചിലേഴ്സ് ഡിഗ്രിയും, ബന്ധപ്പെട്ട പ്രാദേശിക റഗുലേറ്ററി അതോറിറ്റിയിൽ രജിസ്റ്റർ ചെയ്തിട്ടുമുള്ളവർക്ക് കാനഡയിൽ അവസരം ലഭിക്കും.

malayalam.goodreturns.in

Read more about: canada job കാനഡ ജോലി
English summary

Top Job Demands In Canada

Is your dream job abroad?The following jobs are more likely to work in Canada. Here are 10 of the top jobs in demand in Canada.
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X