തിരഞ്ഞെടുപ്പ് ഫലം നിങ്ങളുടെ പോക്കറ്റ് കാലിയാക്കാതെ സൂക്ഷിക്കുക; നിക്ഷേപങ്ങളെ ബാധിക്കുന്നതെങ്ങനെ?

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

വോട്ടെണ്ണൽ പുരോ​ഗമിക്കുമ്പോൾ എൻഡിഎയുടെ വിജയ സാധ്യത തെളിഞ്ഞു വരുന്നു. എൻഡിഎയുടെ നേതൃത്വത്തിലുള്ള ബിജെപി സർക്കാർ അധികാരത്തിൽ ഏറ്റാൽ നിങ്ങളുടെ നിക്ഷേപങ്ങളെ ഏതൊക്കെ തരത്തിൽ ബാധിക്കുമെന്ന് പരിശോധിക്കാം. ഈ വിഷയത്തിൽ വിദഗ്ദ്ധരുടെ അഭിപ്രായങ്ങൾ പരിശോധിക്കാം. ഓഹരി വിപണി, സിപ് നിക്ഷേപങ്ങൾ എന്നിവ തിരഞ്ഞെടുപ്പ് ഫലങ്ങളുടെ അടിസ്ഥാനത്തിൽ ​നിക്ഷേപകർക്ക് ​ഗുണകരമാകുന്നത് എങ്ങനെയെന്ന് പരിശോധിക്കാം.

തിരഞ്ഞെടുപ്പുകളും ഇക്വിറ്റികളും തമ്മിൽ യാതൊരു വിധ നേരിട്ടുള്ള ബന്ധവുമില്ല. എന്നാൽ നിക്ഷേപകരെന്ന നിലയിൽ നിങ്ങളുടെ വരുമാനം നിർണ്ണയിക്കുന്നത് വ്യക്തിഗത ഓഹരികളുടെ പ്രകടനത്തിലൂടെയാണ്. തിരഞ്ഞെടുപ്പ് ദിവസത്തെ വ്യതിയാനങ്ങൾ കണ്ട് ഒരിയ്ക്കലും എടുത്തുചാടി നിക്ഷേപ തീരുമാനങ്ങൾ എടുക്കാതിരിക്കുന്നതാണ് നല്ലത്. ഇത് റിസ്ക് വർദ്ധിപ്പിക്കുന്ന തീരുമാനയേക്കാം.

തിരഞ്ഞെടുപ്പ് ഫലം നിങ്ങളുടെ പോക്കറ്റ് കാലിയാക്കാതെ സൂക്ഷിക്കുക; നിക്ഷേപങ്ങളെ ബാധിക്കുന്നതെങ്ങനെ?

 

അടുത്ത സർക്കാരിന് തീരുമാനിക്കുന്ന ഘടകമാണ് തെരഞ്ഞെടുപ്പ് ഫലങ്ങൾ. ഓരോ അഞ്ച് വർഷം കൂടുമ്പോഴും മാറി വരുന്ന സർക്കാർ സാമ്പത്തിക വളർച്ചയെ കാര്യമായി ബാധിക്കാറില്ല. എന്നാൽ ദീർഘകാല നിക്ഷേപങ്ങളെ തിരഞ്ഞെടുപ്പ് കാര്യമായി ബാധിക്കാറില്ല. ദീർഘകാലാടിസ്ഥാനത്തിലുള്ള വളർച്ചയെ നിർണയിക്കുന്ന പ്രധാന ഘടകം കോർപറേറ്റ് വരുമാന വളർച്ചയാണ്.

തെരഞ്ഞെടുപ്പ് ഫലത്തെ തുടർന്നുള്ള ഓഹരി വിപണിയിലെ ട്രെൻഡ് ദീർഘകാലം നിലനിൽക്കില്ല. അതുകൊണ്ട് തന്നെ ഈ ട്രെൻഡിന് അനുസരിച്ച് നിക്ഷേപം നടത്താൻ ശ്രമിക്കരുത്. ഇത് നിങ്ങൾക്ക് നഷ്ട്ടമുണ്ടാക്കിയേക്കാം. ഗവൺമെന്റ് ബോണ്ടുകളുടെ നേട്ടം 7.19 ശതമാനമായി കുറഞ്ഞു, 2018 ഏപ്രിലിനു ശേഷമുള്ള ഏറ്റവും കുറഞ്ഞ നേട്ടമാണിത്. ഓഹരി വിപണിയിൽ കൂടുതൽ മാറ്റങ്ങൾ പ്രതീക്ഷിക്കാമെന്നാണ് നിരീക്ഷകരുടെ വിലയിരുത്തൽ. റിലയൻസ്, എച്ച്ഡിഎഫ്സി, എസ്ബിഐ തുടങ്ങിയ ഓഹരികൾ ദീർഘകാലടിസ്ഥാനത്തിലും നേട്ടം തുടരുമെന്നാണ് അനലിസ്റ്റുകൾ വ്യക്തമാക്കിയിരിക്കുന്നത്. മിഡ്കാപ്പുകളും സ്മോൾക്യാപ്പുകളും മികച്ച് പ്രകടനമാണ് ഇന്ന് കാഴ്ച്ച വയ്ക്കുന്നത്.

malayalam.goodreturns.in

Read more about: stock market stocks investment
English summary

Election result imapact on your investments

Let us examine how the NDA-led BJP government will affect your investments in power.
Story first published: Thursday, May 23, 2019, 17:41 [IST]
Company Search
Enter the first few characters of the company's name or the NSE symbol or BSE code and click 'Go'
Thousands of Goodreturn readers receive our evening newsletter.
Have you subscribed?

Find IFSC

We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Goodreturns sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Goodreturns website. However, you can change your cookie settings at any time. Learn more