വിസ്താരയിൽ പറക്കാം, ടിക്കറ്റുകൾക്ക് 10 ശതമാനം ഡിസ്കൗണ്ട്; കൂടുതൽ വിവരങ്ങൾ ഇതാ

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

വിസ്താര എയർലൈൻസിൽ യാത്ര ചെയ്യാൻ മുതിർന്ന പൗരന്മാർക്ക് പ്രത്യേക ഓഫർ പ്രഖ്യാപിച്ചു. ഈ ഓഫറിനനുസരിച്ച് യാത്രക്കാർക്ക് അടിസ്ഥാന ടിക്കറ്റ് നിരക്കിൽ പത്തു ശതമാനം വരെ ‍ഡിസ്കൗണ്ട് ലഭിക്കും. airvistara.com എന്ന വെബ്സൈറ്റ് വഴി എക്കണോമി ക്ലാസ് ടിക്കറ്റ് ബുക്ക് ചെയ്യുന്നവർക്കാണ് ഈ ഓഫർ ലഭിക്കുക. ഡിസ്കൗണ്ട് വിവരം ട്വിറ്ററിലൂടെയാണ് കമ്പനി ഉപഭോക്താക്കളെ അറിയിച്ചിരിക്കുന്നത്.

ഈ സ്കീമിനു കീഴിൽ, 60 വയസ്സ് പൂർത്തിയാകുന്ന ആർക്കും ഈ ഡിസ്കൗണ്ടിന് അർഹതയുണ്ട്. ഇന്ത്യയിൽ നിന്ന് ടിക്കറ്റ് ബുക്ക് ചെയ്യുന്നവർക്ക് മാത്രമേ ഇളവ് ബാധകമാകൂ. വിസ്താരയുടെ ഔദ്യോഗിക വെബ്സൈറ്റിൽ നൽകിയിരിക്കുന്ന വിവരം അനുസരിച്ച്, മുതിർന്ന പൗരന്മാർക്ക് ‌അടിസ്ഥാന ടിക്കറ്റ് നിരക്കിന്റെ 10 ശതമാനം വരെയാണ് ഇളവ് ലഭിക്കുക. എക്കണോമി സ്റ്റാൻഡേർഡ്, എക്കണോമി ഫ്ലെക്സി നിരക്കിൽ ടിക്കറ്റ് ബുക്ക് ചെയ്യുന്നവർക്ക് ഡിസ്കൗണ്ട് ലഭിക്കുക.

വിസ്താരയിൽ പറക്കാം, ടിക്കറ്റുകൾക്ക് 10 ശതമാനം ഡിസ്കൗണ്ട്; കൂടുതൽ വിവരങ്ങൾ ഇതാ

 

എക്കണോമി ലൈറ്റ്, പ്രീമിയം എക്കണോമി, ബിസിനസ് ക്ലാസ് ടിക്കറ്റ് എന്നിവ ബുക്ക് ചെയ്യുന്നവർക്ക് ഈ ഇളവ് ബാധകമല്ല. ഇതുകൂടാതെ എക്കണോമി സ്റ്റാൻഡേർഡ് 15 കിലോഗ്രാം സൗജന്യ ബാ​ഗേജും എക്കണോമി ഫ്ലെക്സിയിൽ 20 കിലോഗ്രാം ബാ​ഗേജും കൊണ്ടു പോകാം. ഏഴ് കിലോ ​ഗ്രാമിന്റെ ഹാൻഡ് ബാഗ്ഗേജും കരുതാവുന്നതാണ്.

ഈ സ്കീമിൽ യാത്ര ചെയ്യാൻ ആ​ഗ്രഹിക്കുന്ന യാത്രക്കാർ പ്രായം തെളിയിക്കുന്ന രേഖകൾ കൈയിൽ കരുതേണ്ടതാണ്. ചെക്ക് - ഇൻ സമയത്താണ് ഈ ഐഡി കാർഡുകൾ പരിശോധിക്കുക. ജെറ്റ് എയര്‍വേസ് തകര്‍ച്ചയെ തുടര്‍ന്ന് തൊഴില്‍ നഷ്ടമായവര്‍ക്ക് വിസ്താരയിൽ ജോലി നല്‍കാന്‍ തയ്യാറാണെന്ന് കമ്പനി അടുത്തിടെ അറിയിച്ചിരുന്നു. ടാറ്റയും സിംഗപ്പൂര്‍ എയര്‍ലൈന്‍സും ചേര്‍ന്ന സംരംഭമാണ് വിസ്താര. പുതിയതായി 100 പൈലറ്റുമാരെയും 400 കാബിന്‍ ക്രൂവിനെയുമാണ് നിയമിക്കാന്‍ വിസ്താര പദ്ധതിയിടുന്നത്.

malayalam.goodreturns.in

English summary

Get Up To 10% Off On Vistara

Special offer for senior citizens to travel in Vista Airlines. Under this offer, passengers will get discounts up to 10% on basic ticket charges.
Story first published: Thursday, May 23, 2019, 12:26 [IST]
Company Search
Enter the first few characters of the company's name or the NSE symbol or BSE code and click 'Go'
Thousands of Goodreturn readers receive our evening newsletter.
Have you subscribed?

Find IFSC

Get Latest News alerts from Malayalam Goodreturns

Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Goodreturns sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Goodreturns website. However, you can change your cookie settings at any time. Learn more