മുകേഷ് അംബാനിയുടെ അടുത്ത പണി ഫ്ലിപ്കാർട്ടിനും ആമസോണിനും

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ടെലികോം മേഖലയിൽ എയർടെൽ, വൊഡാഫോൺ, ഐഡിയ തുടങ്ങിയ അതികായന്മാരെ ജിയോയുടെ വരവോടെ നിഷ്പ്രയാസം ഒതുക്കിയ മുകേഷ് അംബാനി അടുത്ത പദ്ധതിയുമായി രം​ഗത്ത്. ഓൺലൈൻ ഷോപ്പിം​ഗ് രം​ഗത്തെ തലവന്മാരായ ഫ്ലിപ്കാർട്ടിനും ആമസോണിനും ഭീഷണിയായി ആകും റിലയൻസിന്റെ പുതിയ റീട്ടെയിൽ സംരംഭം പുറത്തിറക്കുക. മുകേഷ് അംബാനിയുടെ റിലയൻസ് റീട്ടെയിൽ ബിസിനസ്, ആമസോൺ, വാൾമാർട്ടിന്റെ കീഴിലുള്ള ഫ്ളിപ്കാർട്ട് എന്നീ വിപണികൾക്ക് വലിയ വെല്ലുവിളിയാകുമെന്നാണ് റിപ്പോർട്ടുകൾ.

ആഗോള വിപണി ഗവേഷണ കമ്പനിയായ ഫോർറെസ്റ്ററിൻെറ കണക്കനുസരിച്ച്, ഇന്ത്യയിലെ ഓൺലൈൻ വ്യാപാരം അഞ്ചു വർഷത്തിനിടെ 25.8 ശതമാനം വളർച്ച നേടുമെന്നുമാണ് റിപ്പോർട്ട് 2023 ഓടെ ഓൺലൈൻ വ്യാപാരത്തിലൂടെയുള്ള വരുമാനം 85 ബില്യൺ ഡോളർ ആകുമെന്നും റിപ്പോർട്ടിൽ പറയുന്നു. 6,600ൽ കൂടുതൽ നഗരങ്ങളിലായി 10,415ൽ അധികം സ്റ്റോറുകൾ ആരംഭിക്കുകയാണ് റിലയൻസ് റീട്ടെയിൽസിന്റെ ലക്ഷ്യം.

മുകേഷ് അംബാനിയുടെ അടുത്ത പണി ഫ്ലിപ്കാർട്ടിനും ആമസോണിനും

 

ജിയോ ഓഫറുകൾ പോലെ റിലയൻസ് റീട്ടെയ്ൽ വഴി വമ്പിച്ച ഡിസ്കൗണ്ടുകൾ നൽകാൻ തുടങ്ങിയാൽ ആമസോൺ, ഫ്ലിപ്കാർട്ട് എന്നിവയുടെ പ്രവർത്തനങ്ങളെ പ്രതികൂലമായി ബാധിക്കാനിടയുണ്ടെന്ന് ഫോറെസ്റ്റർ റിസേർച്ച് സീനിയർ ഫോർകാസ്റ്റ് അനലിസ്റ്റ് സതീഷ് മീന വ്യക്തമാക്കി.

മൺസൂൺ ഹം​ഗാമ ഓഫറുമായി 2003 ലാണ് റിലയൻസ് ടെലികോം രം​ഗത്ത് പ്രവേശിക്കുന്നത്. ഇതോടെ മിനിറ്റിന് രണ്ട് രൂപ നിരക്ക് ആയിരുന്ന വോയിസ് കോളുകൾ മിനിറ്റിന് 0.40 എന്ന നിരക്കിലേയ്ക്ക് കുറഞ്ഞു. തുടർന്ന് 2016ൽ ജിയോ 4 ജി പ്ലാനുമായി രം​ഗത്തെത്തിയതോടെ 250 രൂപയുടെ ഡേറ്റാ പ്ലാനുകൾ വെറും 50 രൂപയ്ക്ക് ലഭിക്കാൻ തുടങ്ങി. ഈ രീതി തന്നെയാകും റിലയൻസ് റീട്ടെയ്ൽ ബിസിനസിലും തുടരുക. ഇത്തരത്തിലുള്ള ഇളവുകൾ എതിരാളികളെയും സാധനങ്ങളുടെയും സേവനങ്ങളുടെയും വില കുറയ്ക്കാൻ നിർബന്ധിതരാക്കും.

malayalam.goodreturns.in

English summary

Reliance's Entry New Entry In Online Shopping

Mukesh Ambani's Reliance Retail Business will be a big challenge for Amazon and Flipkart.
Story first published: Thursday, May 23, 2019, 9:26 [IST]
Company Search
Enter the first few characters of the company's name or the NSE symbol or BSE code and click 'Go'
Thousands of Goodreturn readers receive our evening newsletter.
Have you subscribed?

Get Latest News alerts from Malayalam Goodreturns

Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Goodreturns sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Goodreturns website. However, you can change your cookie settings at any time. Learn more