എയർടെൽ ഉപഭോക്താക്കൾക്ക് റീച്ചാർജിനൊപ്പം നാലു ലക്ഷം രൂപയുടെ ഇന്‍ഷുറന്‍സ്

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

എയർടെൽ ഉപഭോക്താക്കൾക്ക് സന്തോഷ വാർത്ത. റീച്ചാർജ് പ്ലാനിനൊപ്പം ഇൻഷുറൻസ് കവറേജ് കൂടി വാ​ഗ്ദാനം ചെയ്തിരിക്കുകയാണ് കമ്പനി. എയര്‍ടെല്ലിന്റെ 249 രൂപയുടെ പ്രീ പെയ്ഡ് പ്ലാനിനൊപ്പം നാലു ലക്ഷം രൂപയുടെ ഇന്‍ഷുറന്‍സ് കവറേജാണ് ഇനി മുതൽ ഉപഭോക്താക്കൾക്ക് ലഭിക്കുക. എച്ച്ഡിഎഫ്‌സി ലൈഫ് ഇന്‍ഷുറന്‍സുമായി സഹകരിച്ചാണ് എയർടെൽ ഈ പദ്ധതി നടപ്പിലാക്കുന്നത്.

ഈ പ്ലാന്‍ അനുസരിച്ച് പരിധിയില്ലാത്ത കോളും 2 ജിബി ഡാറ്റയും പ്രതിദിനം 100 എസ്എംഎസുമാണ് ഉപഭോക്താക്കൾക്ക് ലഭിക്കുക. 28 ദിവസമാണ് പ്ലാനിന്റെ കാലാവധി. മൈ എയര്‍ടെല്‍ ആപ്പ് വഴിയോ റീട്ടെയ്‌ലര്‍ വഴിയോ എസ്എംഎസ് അയച്ച് റീച്ചാര്‍ജ് ചെയ്തശേഷം ഉപഭോക്താവിന് ഇന്‍ഷുറന്‍സ് പരിരക്ഷ ഉറപ്പാക്കാം.

എയർടെൽ ഉപഭോക്താക്കൾക്ക് റീച്ചാർജിനൊപ്പം നാലു ലക്ഷം രൂപയുടെ ഇന്‍ഷുറന്‍സ്

 

18 മുതല്‍ 54 വയസ്സുവരെയുള്ളവര്‍ക്കാണ് ഇന്‍ഷുറന്‍സ് പരിരക്ഷ ലഭിക്കുക. ഇതിനായി മെഡിക്കല്‍ പരിശോധനയോ മറ്റ് നടപടിക്രമങ്ങളോ ആവശ്യമില്ല. ആവശ്യമെങ്കില്‍ പോളിസിയുടെ കോപ്പിയും ഉപഭോക്താക്കൾക്ക ലഭിക്കും. ഉപഭോക്താക്കള്‍ക്ക് കൂടുതല്‍ ടോക്ക്‌ ടൈമും ഡേറ്റയും നല്‍കുന്ന പുതിയ പ്ലാനുകളും എയർടെൽ അവതരിപ്പിച്ചിട്ടുണ്ട്.

എയര്‍ടെല്‍ പുതുതായി അവതരിപ്പിച്ച എയര്‍ടെല്‍ താങ്ക്‌സ് പദ്ധതിയുടെ ഭാഗമായി നിരവധി കോംപ്ലിമെന്ററി സേവനങ്ങളും ലഭിക്കും. മൂന്നു മാസത്തെ നെറ്റ്ഫ്‌ളിക്‌സ് സേവനങ്ങള്‍, ഒരു വര്‍ഷത്തെ ആമസോണ്‍ പ്രൈം- സീ5 സബ്‌സ്‌ക്രിപ്ഷന്‍, എയര്‍ടെല്‍ ടിവി, ഹാന്റ്‌സെറ്റ് സംരക്ഷണം എന്നിവ അടങ്ങിയതാണ് എയര്‍ടെല്‍ താങ്ക്‌സ്. മികച്ച ഫാമിലി പായ്ക്കാണ് 999 രൂപയുടെ പോസ്റ്റ്‌പെയ്ഡ് പ്ലാനിലൂടെ എയര്‍ടെല്‍ അവതരിപ്പിച്ചിരിക്കുന്നത്. നാല് റെഗുലര്‍ കണക്ഷനും ഒരു ആഡ് ഓണ്‍ കണക്ഷനും ഇതില്‍ ലഭിക്കും. പരിധിയില്ലാത്ത ഡാറ്റയുമായി 1599 രൂപയുടെ പ്ലാനിൽ മൂന്ന് റഗുലര്‍ കണക്ഷനും ഒരു ആഡ് ഓണ്‍ കണക്ഷനുമാണ് ഈ പ്ലാനില്‍ ലഭിക്കുക.

malayalam.goodreturns.in

English summary

Airtel's ₹249 Plan With Life Insurance Cover

Along with recharge plans, the company has also insured the insurance coverage. Airtel's pre-paid Rs 249 pre-paid plan will now cover up to Rs 4 lakh in insurance cover.
Story first published: Friday, May 24, 2019, 18:06 [IST]
Company Search
Enter the first few characters of the company's name or the NSE symbol or BSE code and click 'Go'
Thousands of Goodreturn readers receive our evening newsletter.
Have you subscribed?

Get Latest News alerts from Malayalam Goodreturns

Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Goodreturns sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Goodreturns website. However, you can change your cookie settings at any time. Learn more