പ്രവാസികൾക്ക് നാട്ടിലേയ്ക്ക് വിളിക്കാൻ വാട്ട്സ്ആപ്പ് ഓഡിയോ വീ‍ഡിയോ കോളുകൾക്ക് നിയന്ത്രണമില്ല

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഖത്തറിലെ പ്രവാസികൾക്ക് സന്തോഷ വാർത്ത. നാട്ടിലേയ്ക്ക് ഇനി ഈസിയായി വാട്ട്സ്ആപ്പിലൂടെ വിളിക്കാം. ഖത്തറിൽ വാട്സ്ആപ്പ് വോയിസ്, വീഡിയോ കോളുകള്‍ക്ക് ഉണ്ടായിരുന്ന നിയന്ത്രണം നീക്കി. കഴിഞ്ഞ ദിവസം മുതലാണ് കോളുകള്‍ ലഭ്യമായി തുടങ്ങിയത്. ഇതിനെ തുടർന്ന് നിരവധി പേര്‍ സാമൂഹിക മാധ്യമങ്ങളിലൂടെ അറിയിച്ചു. എന്നാല്‍ ഇക്കാര്യത്തില്‍ ഔദ്യോഗിക സ്ഥിരീകരണം ഇതുവരെ ലഭിച്ചിട്ടില്ല.

 

ഖത്തറില്‍ നേരത്തെ വാട്സ്ആപ്പ് ഓഡിയോ, വീഡിയോ കോളുകള്‍ ലഭ്യമായിരുന്നു. എന്നാൽ 2017 തുടക്കം മുതലാണ് വാട്ട്സ്ആപ്പ് കോളുകൾക്ക് രാജ്യത്ത് വിലക്ക് ഏർപ്പെടുത്തിയത്. ഇതിനെ തുടർന്ന് ആളുകൾക്ക് വാട്ട്സ്ആപ്പിലൂടെ മെസേജുകളും വീഡിയോകളും ചിത്രങ്ങളും അയക്കാന്‍ മാത്രമേ സാധിച്ചിരുന്നുള്ളൂ. കഴിഞ്ഞ ദിവസമാണ് പ്രവാസികള്‍ക്കും സ്വദേശികള്‍ക്കും സന്തോഷം പകര്‍ന്ന വാര്‍ത്തയെത്തിയത്.

പ്രവാസികൾക്ക് നാട്ടിലേയ്ക്ക് വിളിക്കാൻ വാട്ട്സ്ആപ്പ് ഓഡിയോ വീ‍ഡിയോ കോളുകൾക്ക് നിയന്ത്രണമില്ല

പ്രവാസികൾക്ക് ചിലവ് കുറഞ്ഞ രീതിയിൽ നാട്ടിലുള്ള ബന്ധുക്കളെയും മറ്റും കണ്ട് സംസാരിക്കാനുള്ള ഏക മാർ​ഗമാണ് വാട്ട്സ്ആപ്പ് കോളുകൾ. സന്തോഷം പ്രകടിപ്പിച്ചുകൊണ്ട് നിരവധിപ്പേരാണ് ട്വിറ്ററിലൂടെയും മറ്റും രം​ഗത്തെത്തിയിരിക്കുന്നത്. എന്നാൽ വാട്സ്ആപ്പിന് പുറമെ ഫേസ്‍ടൈം, സ്കൈപ്പ്, വൈബര്‍ തുടങ്ങിയ ഓഡിയോ വീഡിയോ ചാറ്റിം​ഗ് പ്ലാറ്റഫോമുകൾക്കും ഖത്തറില്‍ ലഭിച്ചിരുന്നില്ല. ഇവയും ഇപ്പോള്‍ ലഭിച്ചു തുടങ്ങിയോ എന്ന കാര്യത്തില്‍ വ്യക്തതയില്ല.

2016ൽ ഫെയ്‌സ്ബുക്ക് ഏറ്റെടുത്തതിന് ശേഷമാണ് വാട്ട്‌സ്ആപ്പിൽ വീഡിയോ കോളിംഗ് സംവിധാനം ലഭിച്ചു തുടങ്ങിയത്. നിലവില്‍ സ്‌നാപ്പ്ചാറ്റ്, ഫെയ്‌സ്ബുക്ക് മെസ്സഞ്ചര്‍, ഹാങ്ങ് ഔട്ട്, വൈബര്‍ എന്നിവകളിൽ വീഡിയോ കോളിംഗ് സംവിധാനമുണ്ട്. സൗദി അറേബ്യയില്‍ വാട്ട്സ്ആപ്പ്, സ്‌കൈപ്പ്, വൈബര്‍ തുടങ്ങിയ ആപ്പുകള്‍ക്ക് ഏര്‍പ്പെടുത്തിയിരുന്ന നിരോധനം കഴിഞ്ഞ വർഷം നീക്കിയിരുന്നു. ഓണ്‍ലൈന്‍ കോളുകളുടെ വിലക്ക് നീങ്ങുന്നത് ലക്ഷക്കണക്കിന് വരുന്ന മലയാളികള്‍ക്ക് ഗുണകരമാകുമെന്നാണ പ്രതീക്ഷ.

malayalam.goodreturns.in

English summary

Qatar Removed Ban On WhatsApp Calling

Qatar removed ban on WhatsApp audio and video calling.
Story first published: Monday, May 27, 2019, 18:21 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X