ലോകത്തിലെ ഏറ്റവും അപകടകാരികളായ വൈറസുള്ള ലാപ്ടോപ്പ് ലേലത്തിൽ വിൽപ്പനയ്ക്ക്; വില കേട്ടാൽ ഞെട്ടും

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ലോകത്തിലെ ഏറ്റവും അപകടകാരികളായ വൈറസുള്ള ലാപ്ടോപ്പ് ലേലത്തിൽ വിൽപ്പനയ്ക്ക്. 1.2 മില്ല്യൺ ഡോളറിനാണ് ലാപ്ടോപ്പ് വിറ്റഴിച്ചത്. ഏറ്റവും അപകടകാരികളായ ആറ് വൈറസുകളുള്ള സാംസങിന്റെ NC10 ലാപ്ടോപ്പാണ് ലേലത്തിലൂടെ വിറ്റഴിച്ചത്. എന്നാൽ ലോകത്തിന് ദോഷകരമായ രീതിയിൽ ഈ ലാപ്ടോപ്പ് ഉപയോ​ഗിക്കാനാകില്ലെന്നതാണ് പ്രത്യേകത.

 

ഒരു കൗതുക വസ്തു എന്ന നിലയ്ക്കാണ് ലാപ് ടോപ്പ് വിൽപ്പനയ്ക്ക് വച്ചത്. എന്നാൽ അക്കാദമിക് ആവശ്യങ്ങൾക്ക് ഇത് ഉപയോഗിക്കാനാകും. സൈബർ സെക്യൂരിറ്റി കമ്പനിയായ ഡീപ് ഇൻസ്റ്റിങ്ന്റ് ആണ് ലാപ്ടോപ്പ് ലേലത്തിന് വച്ചത്. കലാകാരനായ ഗുവാ ഓ ഡോംഗ് ആണ് ലാപ് ടോപ്പ് നിർമ്മിച്ചിരിക്കുന്നത്.

ലോകത്തിലെ ഏറ്റവും അപകടകാരികളായ വൈറസുള്ള ലാപ്ടോപ്പ് ലേലത്തിൽ വിൽപ്പനയ്ക്ക്; വില കേട്ടാൽ ഞെട്ടും

ഏറ്റവും അപകടകാരികളായ ആറ് വൈറസുകളാണ് ഈ ലാപ് ടോപ്പിലുള്ളത്. 150 രാജ്യങ്ങളിലായി 200,000-ലധികം കമ്പ്യൂട്ടറുകളെ ബാധിച്ച വാനാക്രൈ ഈ ലാപ്ടോപ്പിലുണ്ട്. ഏകദേശം 4 ബില്ല്യൻ നഷ്ടം വരുത്തിയ വൈറസാണ് വാനാക്രൈ. ഉക്രെയിനിൽ വ്യാപകമായ വൈറസായ ബ്ലാക്ക് എനർജിയാണ് ലാപ്ടോപ്പിലുള്ള മറ്റൊരു വൈറസ്. ഐ ലവ് യൂ, മൈ ധൂം, സോ ബി​ഗ്, ഡാർക്ക് ടെക്വൂല തുടങ്ങിയ മാൽവെയറുകളും ഈ ലാപ്ടോപ്പിലുണ്ട്.

ലാപ്ടോപ്പ് വെറുതെ ഷെൽഫിൽ സൂക്ഷിക്കുന്നതിനേക്കാൾ സുരക്ഷിതം വൈ ഫൈയുമായോ യുഎസ്ബിയുമായോ ബന്ധിപ്പിക്കുന്നതാണ്. ഇന്ത്യയും ലോകത്തെ നടുക്കിയ റാൻസംവെയർ ആക്രമണത്തിന് ഇരയായിരുന്നു. പഴയ ഓപ്പറേറ്റിങ് സിസ്റ്റമുപയോഗിക്കുന്ന എല്ലാ എ.ടി.എമ്മുകളും ഇതിനെ തുടർന്ന് അടിയന്തരമായി അടച്ചിട്ടു. പിന്നീട് സോഫ്റ്റ്‌വെയർ അപ്ഡേറ്റ് ചെയ്തതിനു ശേഷമാണ് ഇവ പ്രവർത്തിപ്പിച്ചത്. നൂറ്റമ്പതോളം രാജ്യങ്ങളിലായി രണ്ടുലക്ഷത്തോളം കമ്പ്യൂട്ടർ നെറ്റ് വർക്കുകൾ വാനാക്രൈ ആക്രമണത്തിനിരയായിരുന്നു. മൈക്ക്രോസോഫ്റ്റ് വിൻഡോസിനെ ഉന്നം വയ്ക്കുന്ന ഒരു റാൻസംവെയർ സോഫ്റ്റ്‍വെയറാണ് വാനാ ക്രൈ.

malayalam.goodreturns.in

English summary

Laptop With Most Dangerous Malware Sells

One of the most dangerous viruses in the world is laptops sold at auction. The laptop was sold for $ 1.2 million. Samsung's NC10 laptop, which has the most dangerous six viruses, was sold at auction.
Story first published: Tuesday, May 28, 2019, 13:12 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X