നിംഹാൻസ് ആശുപത്രിയിൽ രോ​ഗികൾക്ക് ഒപ്പം എത്തുന്നവർക്ക് പവർ​ഗ്രിഡിന്റെ വിശ്രമ കേന്ദ്രം‌

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ബാംഗ്ലൂരിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെന്റൽ ഹെൽത്ത് ആൻറ് ന്യൂറോസയൻസസ് (നിംഹാൻസ്) ആശുപത്രിയിൽ രോ​ഗികൾക്ക് ഒപ്പം എത്തുന്ന കൂട്ടിരിപ്പുകാർക്ക് വിശ്രമ കേന്ദ്രം ഒരുക്കുന്നതിനുള്ള ധാരണാപത്രം പവർ ​ഗ്രിഡ് കോർപ്പറേഷൻ ഓഫ് ഇന്ത്യ ഒപ്പുവച്ചു, 270 ബെഡുകളുള്ള പവർഗ്രിഡ് വിശ്രാം സദൻ നിർമിക്കുന്നതിനുള്ള കരാറാണ് ഒപ്പുവച്ചിരിക്കുന്നത്. 23 കോടി രൂപയുടെ ഫണ്ടാണ് ഇതിനായി പവർഗ്രിഡ് ആശുപത്രിയ്ക്ക് നൽകുന്നത്.

പവർഗ്രിഡ്, SRTS-II എക്സിക്യൂട്ടീവ് ഡയറക്ടർ എസ്.എസ് രവി, നിംഹാൻസ് ഡയറക്ടർ ഡോ. ബി. എൻ. ഗംഗാധർ എന്നിവർ ചേർന്ന് മേയ് 27ന് ബം​ഗളൂരുവിൽ വച്ചാണ് കരാറിൽ ഒപ്പു വച്ചത്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് നിംഹാൻസിൽ ചികിത്സ തേടിയെത്തുന്നവരുടെ കൂട്ടിരിപ്പുകാരുടെ ബുദ്ധിമുട്ടുകൾ ലഘൂകരിക്കുക എന്നതാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യം.

നിംഹാൻസ് ആശുപത്രിയിൽ രോ​ഗികൾക്ക് ഒപ്പം എത്തുന്നവർക്ക് പവർ​ഗ്രിഡിന്റെ വിശ്രമ കേന്ദ്രം‌

 

രോ​ഗികളുടെ ചികിത്സാ കാലയളവിൽ ആശുപത്രിയിലെത്തുന്ന കൂട്ടിരിപ്പുകാരാണ് സ്ഥലപരിമിതികൾ കൊണ്ട് ഏറെ വലയുന്നത്. ഇവർക്ക് ആശ്വാസമേകുന്ന പദ്ധതിയ്ക്കാണ് പവർ​ഗ്രിഡ് കോർപ്പറേഷൻ ഓഫ് ഇന്ത്യ തുടക്കമിട്ടിരിക്കുന്നത്.

ആരോഗ്യം, ശുചിത്വം, വിദ്യാഭ്യാസം, സാമൂഹ്യ വികസനം, ഗ്രാമ പ്രദേശങ്ങളുടെ വികസനം തുടങ്ങിയ ലക്ഷ്യമാക്കി നിരവധി പ്രവർത്തനങ്ങൾ ഇതിനോടകം പവർ​ഗ്രിഡ് നടപ്പിലാക്കിയിട്ടുണ്ട്. ലോകത്തിലെ തന്നെ ഏറ്റവും വലിയ ഊർജ വിതരണ കേന്ദ്രമാണ് പവർഗ്രിഡ് കോർപ്പറേഷൻ ഓഫ് ഇന്ത്യ. 239 സബ്സ്റ്റേഷനുകളാണ് പവർ​ഗ്രിഡിന് കീഴിലുള്ളത്.

malayalam.goodreturns.in

Read more about: health india ഇന്ത്യ
English summary

POWERGRID Signs MoU with NIMHANS, Bangalore for 23 Cr CSR Initiative

Power Grid Corporation of India Limited (POWERGRID), Southern Region Transmission System-II has signed a Memorandum of Understanding with National Institute of Mental Health and Neurosciences (NIMHANS), Bengaluru for the construction of 270 Bedded ‘POWERGRID VISHRAM SADAN’ in NIMHANS premises at an estimated cost of Rs. 23 Crores, to be fully funded by POWERGRID under its Corporate Social Responsibility (CSR) Initiative.
Story first published: Tuesday, May 28, 2019, 11:32 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Goodreturns sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Goodreturns website. However, you can change your cookie settings at any time. Learn more