​ഗോ എയറിൽ പറക്കാം വെറും 899 രൂപയ്ക്ക്; ബുക്ക് ചെയ്യേണ്ട അവസാന ദിവസം ഇന്ന്

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ബഡ്ജറ്റ് എയർലൈനായ ഗോ എയറിന്റെ മൂന്ന് ദിവസം നീണ്ടു നിന്ന മെഗാ മില്യൺ സെയിൽ ഇന്ന് അവസാനിക്കും. ഇതിന്റെ ഭാ​ഗമായി യാത്രക്കാർക്ക് വെറും 899 രൂപയ്ക്ക് ടിക്കറ്റുകൾ ബുക്ക് ചെയ്യാം. ഇതുവരെ ടിക്കറ്റ് ബുക്ക് ചെയ്യാത്തവർക്ക് ഇന്ന് കൂടി ബുക്ക് ചെയ്യാൻ അവസരമുണ്ട്. ഈ വർഷം ജൂൺ 15 മുതൽ ഡിസംബർ 31 വരെയുള്ള യാത്രാ ടിക്കറ്റുകളാണ് ഓഫർ നിരക്കിൽ ലഭിക്കുക. 10 ലക്ഷത്തോളം സീറ്റുകളാണ് മെ​ഗാ മില്യൺ സെയിലിന്റെ ഭാ​ഗമായി കമ്പനി കുറഞ്ഞ നിരക്കിൽ വാ​ഗ്ദാനം ചെയ്യുന്നത്.

ടിക്കറ്റുകൾ ബുക്ക് ചെയ്യുന്ന യാത്രക്കാർക്ക് മറ്റ് പല ഓഫറുകളും ​ഗോ എയർ വാ​ഗ്ദാനം ചെയ്യുന്നുണ്ട്. പേടിഎം, ഫാബ് ഹോട്ടലുകൾ, മിന്ത്ര, സൂം കാർ എന്നിവയുടെ സേവനങ്ങൾ ഉപയോ​ഗിക്കുന്നവർക്കാണ് മറ്റ് ഡിസ്കൗണ്ടുകളും ക്യാഷ്ബാക്ക് ഓഫറുകളും കമ്പനി വാഗ്ദാനം ചെയ്യുന്നത്. പേടിഎം പേയ്മെന്റ് വാലറ്റ് മുഖേന മിനിമം 2,499 രൂപയ്ക്ക് ഫ്ലൈറ്റ് ടിക്കറ്റ് ബുക്ക് ചെയ്യുന്നവർക്ക് ​ഗോ എയർ 500 രൂപയുടെ ക്യാഷ്ബാക്കാണ് നൽകുന്നത്. ഈ ഓഫറിനനുസരിച്ച് മിനിമം 50 രൂപയെങ്കിലും ക്യാഷ് ബാക്ക് ലഭിച്ചിരിക്കും.

​ഗോ എയറിൽ പറക്കാം വെറും 899 രൂപയ്ക്ക്; ബുക്ക് ചെയ്യേണ്ട അവസാന ദിവസം ഇന്ന്

 

കൂടാതെ FabGoAir എന്ന കൂപ്പൺ കോ‍ഡ് ഉപയോഗിച്ചു കൊണ്ട് ഫാബ് ഹോട്ടൽ ബുക്ക് ചെയ്യുന്ന ഉപഭോക്താക്കൾക്ക് 40 ശതമാനം വരെ ഡിസ്കൗണ്ടും ലഭിക്കും. മിനിമം ബുക്കിം​ഗ് തുകയോ പരാമാവധി ബുക്കിം​ഗ് തുകയോ ഡിസ്കൗണ്ടിന് ബാധകമല്ല. എത്ര രൂപയ്ക്ക് ബുക്ക് ചെയ്യുന്നവർക്കും കൂപ്പൺ കോഡ് ഉപയോ​ഗിച്ചാൽ 40 ശതമാനം ഡിസ്കൗണ്ട് ലഭിക്കും.

മിന്ത്ര ആപ്ലിക്കേഷൻ അല്ലെങ്കിൽ വെബ്സൈറ്റ് വഴി മിനിമം 1,999 രൂപയ്ക്ക് പർച്ചേയ്സ് ചെയ്യുന്നവർക്ക് ആഗസ്റ്റ് 31 വരെ 10 ശതമാനം ഡിസ്കൗണ്ടും ലഭിക്കും.

malayalam.goodreturns.in

English summary

Go Air Mega Million Sale Ends Today

The three-day mega-million sale of Go Air, ends today. Passengers can book tickets for just Rs. 899.
Story first published: Wednesday, May 29, 2019, 16:08 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Goodreturns sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Goodreturns website. However, you can change your cookie settings at any time. Learn more