പ്രവാസി മലയാളിക്ക് ദുബായ് ഡ്യൂട്ടി ഫ്രീ നറുക്കെടുപ്പിൽ ഏഴ് കോടിയുടെ സമ്മാനം

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ദുബായ് ഡ്യൂട്ടി ഫ്രീ നറുക്കെടുപ്പിൽ വീണ്ടും മലയാളിയ്ക്ക് ഒന്നാം സമ്മാനം. കോട്ടയം, കുറവിലങ്ങാട് സ്വദേശി പി.ആര്‍ രതീഷ് കുമാറിനാണ് ഏകദേശം ഏഴ് കോടിയോളം രൂപയുടെ ഒന്നാം സമ്മാനം ലഭിച്ചത്. കഴിഞ്ഞ ദിവസം നടന്ന നറുക്കെടുപ്പ് ഒന്നാം സമ്മാനം ലഭിച്ച വിവരം ഡ്യൂട്ടി ഫ്രീ അധികൃതർ വിളിച്ചറിയിച്ചിരുന്നെങ്കിലും രതീഷിന് വിശ്വസിക്കാൻ കഴിഞ്ഞിരുന്നില്ല. തുടർന്ന് ദുബായ് ഡ്യൂട്ടി ഫ്രീയുടെ ഫേസ്ബുക്ക് പേജ് നോക്കിയാണ് വിവരം സത്യമാണെന്ന് ഉറപ്പിച്ചത്.

10 വര്‍ഷമായി യുഎഇയില്‍ താമസിക്കുന്ന രതീഷ് കുമാർ ദുബായ് ബിസിനസ് ബേയിലെ സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരനാണ്. ഏപ്രിൽ രണ്ടിനാണ് സമ്മാനാർഹമായ കൂപ്പൺ രതീഷ് എടുക്കുന്നത്. സമ്മാന തുക കൊണ്ട് എന്ത് ചെയ്യണമെന്ന് രതീഷ് തീരുമാനിച്ചിട്ടില്ല. സാമ്പത്തികമായി ബുദ്ധിമുട്ട് അനുഭവിക്കുന്നവരെ സഹായിക്കണമെന്ന് ആ​ഗ്രഹമുണ്ടെന്ന് രതീഷ് പറഞ്ഞു. കോടീശ്വരനായെങ്കിലും ​ഗൾഫിലെ ജോലി ഉപേക്ഷിക്കില്ലെന്നും പ്രവാസിയായി തന്നെ തുടരുമെന്നും അദ്ദേഹം പറഞ്ഞു.

പ്രവാസി മലയാളിക്ക് ദുബായ് ഡ്യൂട്ടി ഫ്രീ നറുക്കെടുപ്പിൽ ഏഴ് കോടിയുടെ സമ്മാനം

 

ദുബായ് ഡ്യൂട്ടി ഫ്രീ മില്ലേനിയം വഴി മുമ്പും മലയാളികള്‍ക്ക് കോടികൾ സമ്മാനമായി ലഭിച്ചിട്ടുണ്ട്. ഇക്കഴിഞ്ഞ ഫെബ്രുവരിയില്‍ മുഹമ്മദ് അസ്ലം അരയിലകത്ത് എന്ന പ്രവാസിക്കായിരുന്നു ബംപര്‍ സമ്മാനം ലഭിച്ചത്. നൂറിലധികം ഇന്ത്യക്കാര്‍ക്ക് ഇതിനോടകം ബംപര്‍ സമ്മാനമായ പത്തുലക്ഷം ഡോളര്‍ ഡ്യൂട്ടി ഫ്രീ സമ്മാനമായി ലഭിച്ചിട്ടുണ്ട്.

അബുദാബിയിൽ കഴിഞ്ഞ ദിവസം ബിഗ് ടിക്കറ്റ് നറുക്കെടുപ്പിലൂടെ മറ്റൊരു മലയാളിക്ക് ഏകദേശം 28 കോടിയിലധികം ഇന്ത്യന്‍ രൂപ ഒന്നാം സമ്മാനമായി ലഭിച്ചിരുന്നു. ഷാര്‍ജയില്‍ ജോലി ചെയ്യുന്ന കെ.എസ് ഷോജിത്തിനാണ് നറുക്കെടുപ്പിലൂടെ ഈ സമ്മാനം ലഭിച്ചത്. ലഭിച്ച സമ്മാന തുക 12 പ്രവാസി ജീവനക്കാർക്ക് കൂടി പങ്കുവയ്ക്കാനാണ് ഷോജിത്ത് തീരുമാനിച്ചത്.

malayalam.goodreturns.in

English summary

Malayali expat wins Dubai Duty Free Raffle

Malayali expat got first prize in Dubai Duty Free lucky draw. PR Ratheesh Kumar from Kuravilangad received the first prize of Rs 7 crore.
Story first published: Thursday, May 30, 2019, 14:27 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Goodreturns sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Goodreturns website. However, you can change your cookie settings at any time. Learn more