ആക്സിസ് ബാങ്കും എഫ്ഡി പലിശ നിരക്കുകൾ പരിഷ്കരിച്ചു; പുതിയ നിരക്കുകൾ ഇതാ

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

എസ്ബിഐയ്ക്ക് പിന്നാലെ സ്വകാര്യ ബാങ്കായ ആക്സിസ് ബാങ്കും എഫ്ഡി പലിശ നിരക്കുകൾ പരിഷ്കരിച്ചു. ചില കാലാവധികളിലുള്ള എഫ്ഡി പലിശ നിരക്കുകൾ മാത്രമാണ് ബാങ്ക് പരിഷ്കരിച്ചത്. മെയ് 29 മുതൽ പുതുക്കിയ നിരക്കുകൾ പ്രാബല്യത്തിൽ വന്നു. കാലാവധി, നിക്ഷേപ തുക എന്നിവയ്ക്ക് അനുസരിച്ച് ഓരോ വർഷവും 3.50 ശതമാനം മുതൽ 7.30 ശതമാനം വരെയാണ് എഫ്ഡി നിക്ഷേപങ്ങൾക്ക് ബാങ്ക് ഈടാക്കുന്ന പലിശ നിരക്ക്. കുറഞ്ഞത് ഏഴു ദിവസം മുതൽ പരമാവധി 10 വർഷം വരെയാണ് ആക്സിസ് ബാങ്കിന്റെ എഫ്ഡി നിക്ഷേപ കാലാവധി.

പലിശ നിരക്ക് പരിഷ്കരിച്ച സ്കീമുകൾ
 

പലിശ നിരക്ക് പരിഷ്കരിച്ച സ്കീമുകൾ

താഴെ പറയുന്നവയാണ് ആക്സിസ് ബാങ്കിന്റെ പലിശ നിരക്കുകൾ പരിഷ്കരിച്ച ഫിക്സഡ് ഡിപ്പോസിറ്റ് സ്കീമുകൾ.

  • ആഭ്യന്തര ഫിക്സഡ് ഡിപോസിറ്റുകൾ
  • ആഭ്യന്തര ഫിക്സഡ് ഡിപോസിറ്റ് പ്ലസ്
  • എൻആർഐ ഫിക്സഡ് ഡിപ്പോസിറ്റുകൾ
  • എൻആർഐ ഫിക്സഡ് ഡിപ്പോസിറ്റ് പ്ലസ്
കാലാവധി കുറഞ്ഞ നിക്ഷേപങ്ങളുടെ പലിശ

കാലാവധി കുറഞ്ഞ നിക്ഷേപങ്ങളുടെ പലിശ

ആക്സിസ് ബാങ്കിലെ കാലാവധി കുറഞ്ഞ ഫിക്സഡ് ഡിപ്പോസിറ്റ് നിക്ഷേപങ്ങളുടെ പുതുക്കിയ നിരക്കുകൾ ഇങ്ങനെയാണ്. 7 ദിവസം മുതൽ 14 ദിവസം വരെയുള്ള കാലാവധിയിൽ 2 കോടി രൂപയിൽ താഴെയുള്ള നിക്ഷേപങ്ങൾക്ക് ജനറൽ പബ്ലിക്കിനും, മുതിർന്ന പൗരന്മാർക്കുള്ള പലിശ 3.50 ശതമാനമാണ്. എന്നാൽ ഒൻപതു മാസത്തിനും 10 മാസത്തിന് താഴെയുമുള്ള നിക്ഷേപങ്ങൾക്ക് സാധാരണ പൗരന്മാർക്ക് 7.1 ശതമാനവും മുതിർന്ന പൗരന്മാർക്ക് 7.35 ശതമാനവുമാണ് പലിശ.

എഫ്ഡി നിക്ഷേപം

എഫ്ഡി നിക്ഷേപം

ആക്സിസ് ബാങ്കിന്റെ ഔദ്യോഗിക വെബ്സൈറ്റ് അനുസരിച്ച് ഇന്റർനെറ്റ് ബാങ്കിംഗ് വഴിയോ മൊബൈൽ ബാങ്കിം​ഗ് വഴിയോ എഫ്ഡി ആരംഭിക്കാവുന്നതാണ്. 5000 രൂപ മുതൽ ഇത്തരത്തിൽ എഫ്ഡിയിൽ നിക്ഷേപിക്കാം. എന്നാൽ ബാങ്കിൽ എത്തി എഫ്ഡി ആരംഭിക്കുമ്പോൾ കുറഞ്ഞത് 10000 രൂപയെങ്കിലും നിക്ഷേപിക്കണം.

എസ്ബിഐ പലിശ നിരക്ക്

എസ്ബിഐ പലിശ നിരക്ക്

എസ്ബിഐ വെബ്സൈറ്റിൽ നൽകിയിരിക്കുന്ന വിവരം അനുസരിച്ച് ഒരു വർഷം മുതൽ രണ്ടു വർഷത്തിൽ താഴെ വരെയുള്ള നിക്ഷേപങ്ങളുടെ പലിശ നിരക്കാണ് കൂട്ടിയിരിക്കുന്നത്. 6.8% ൽ നിന്ന് 7 ശതമാനമായാണ് ഈ കാലാവധിയിലെ ഫിക്സഡ് ഡിപ്പോസിറ്റിന് ലഭിക്കുന്ന പലിശ. എന്നാൽ മറ്റ് ചില കാലാവധികളിലുള്ള നിക്ഷേപങ്ങൾക്ക് എസ്ബിഐ പലിശ നിരക്ക് കുറച്ചിട്ടുമുണ്ട്.

malayalam.goodreturns.in

English summary

Axis Bank Fixed Deposit Interest Rate Revised

Private sector lender Axis Bank has also revised interest rates on FDI after SBI. The bank has revised interest rates on fixed deposit rates for some maturity periods.
Story first published: Friday, May 31, 2019, 16:25 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Goodreturns sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Goodreturns website. However, you can change your cookie settings at any time. Learn more
X