പ്രധാനമന്ത്രിയുടെ സത്യപ്രതിജ്ഞ ചടങ്ങിൽ പങ്കെടുത്ത ബിസിനസുകാർ ആരൊക്കെ? ലക്ഷ്യങ്ങൾ നിരവധി

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

പ്രധാനമന്ത്രി നരേന്ദ്ര മോദി തുടർച്ചയായ രണ്ടാം തവണയും ഇന്ത്യയുടെ പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. രാഷ്ട്രപതി ഭവനിൽ നടന്ന ചടങ്ങ് ഇന്നലെ വൈകിട്ട് ഏഴ് മണിക്ക് ആരംഭിച്ചു. ഇന്ത്യയ്ക്ക് അകത്തും പുറത്തും നിന്നായി 8,000 അതിഥികളാണ് ചടങ്ങിൽ പങ്കെടുത്തത്. രാഷ്ട്രീയം, സ്പോർട്സ്, ഫിലിം, ബിസിനസ് തുടങ്ങിയ മേഖലകളിൽ നിന്നുള്ള പ്രമുഖ വ്യക്തികളെയും ചടങ്ങിൽ പങ്കെടുക്കാൻ ക്ഷണിച്ചിരുന്നു. ചടങ്ങിൽ പങ്കെടുത്ത ഇന്ത്യയിലെ പ്രധാന ബിസിനസുകാർ ആരൊക്കെയെന്ന് പരിശോധിക്കാം.

മുകേഷ് അംബാനി
 

മുകേഷ് അംബാനി

ഇന്ത്യയിലെ ഏറ്റവും വലിയ കോടീശ്വരനും റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാനുമായ മുകേഷ് അംബാനി കുടുംബ സമേതമാണ് പ്രധാനമന്ത്രിയുടെ സത്യപ്രതിജ്ഞാ ചടങ്ങിൽ പങ്കെടുത്തത്. ഭാര്യ നിതാ അംബാനി, മകൻ ആനന്ദ് അംബാനി എന്നിവരും മുകേഷ് അംബാനിയ്ക്കൊപ്പം ചടങ്ങിൽ പങ്കെടുക്കാൻ എത്തിയിരുന്നു.

എം.എ യൂസഫലി

മോദി മന്ത്രിസഭയുടെ സത്യപ്രതിജ്ഞാ ചടങ്ങില്‍ എം.എ യൂസഫലിയും പങ്കെടുത്തിരുന്നു. നേരത്തെ എന്‍ഡിഎ തെരഞ്ഞെടുപ്പില്‍ വലിയ വിജയം നേടിയപ്പോള്‍ നരേന്ദ്ര മോദിയെ അഭിനന്ദിച്ച് എം.എ യൂസഫലി ഫേസ്ബുക്ക് പോസ്റ്റിട്ടിരുന്നു. കേരളത്തിൽ നിന്നുള്ള കേന്ദ്രമന്ത്രി വി മുരളീധരനെ പ്രവാസി വ്യവസായിയും ലുലു ഗ്രൂപ്പ് ചെയർമാനുമായ എം.എ യൂസഫലി ചടങ്ങിൽ വച്ച് അഭിനന്ദിക്കുകയും ചെയ്തു.

രത്തൻ ടാറ്റ

ടാറ്റ സൺസ് മുൻ ചെയർമാനും വ്യവസായിയുമായ രത്തൻ ടാറ്റയും നിലവിലെ ടാറ്റ ഗ്രൂപ്പ് ചെയർമാൻ എൻ ചന്ദ്രശേഖരനും ചടങ്ങിൽ പങ്കെടുത്തു. കൂടാതെ പ്രശസ്ത വ്യവസായികളായ ലക്ഷ്മി നിവാസ് മിത്തൽ, ഗൗതം അദാനി എന്നിവരും ഇന്നലെ സത്യപ്രതിജ്ഞാ ചടങ്ങിൽ പങ്കെടുക്കാൻ എത്തിയിരുന്നു.

വിജയ് ശേഖർ ശർമ്മ

പേടിഎം സ്ഥാപകനായ വിജയ് ശേഖർ ശർമ്മയ്ക്കും സത്യപ്രതിജ്ഞാ ചടങ്ങിൽ പങ്കെടുക്കാൻ ക്ഷണം ലഭിച്ചിരുന്നു. ചടങ്ങിൽ പങ്കെടുക്കുന്ന ചിത്രം ഇദ്ദേഹം ട്വിറ്ററിലൂടെ പങ്കു വയ്ക്കുകയും ചെയ്തിരുന്നു. ഇന്ത്യൻ ജനാപധിപത്യത്തിന്റെ ഏറ്റവും വലിയ ആഘോഷം എന്ന പേരിലാണ് വിജയ് ശേഖർ ശർമ്മ ചിത്രം പങ്കു വച്ചത്.

ടി.എസ് കല്യാണരാമൻ

കല്യാൺ ജൂവലേഴ്സ് ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ ടി.എസ്. കല്യാണരാമൻ ചടങ്ങിൽ പങ്കെടുത്തിരുന്നു. ടി.എസ്. കല്യാണരാമന് പുറമേ കല്യാൺ ജൂവലേഴ്സ് എക്സിക്യൂട്ടീവ് ഡയറക്ടർമാരായ രാജേഷ് കല്യാണ രാമൻ, രമേഷ് കല്യാണരാമൻ, കല്യാൺ ഡവലപ്പേഴ്സ് മാനേജിംഗ് ഡയറക്ടർ ആർ കാർത്തിക് എന്നിവരും സത്യപ്രതിജ്ഞാ ചടങ്ങിൽ പങ്കെടുത്തിരുന്നു.

മറ്റ് പ്രമുഖ ബിസിനസുകാർ

എസ്സാർ ഡയറക്ടർ പ്രശാന്ത് റൂയിയ, വേദാന്ത ചെയർമാൻ അനിൽ അഗർവാൾ, എച്ച് ഡി എഫ് സി ദീപക് പരേഖ് എന്നിവർ സത്യപ്രതിജ്ഞാ ചടങ്ങിൽ പങ്കെടുത്തു. ആർബിഐ ഗവർണർ ശക്തികാന്ത ദാസും ചടങ്ങിൽ പങ്കെടുക്കാൻ എത്തിയിരുന്നു. മഹീന്ദ്ര ഗ്രൂപ്പ് ചെയർമാൻ ആനന്ദ് മഹീന്ദ്രയും ചടങ്ങിൽ പങ്കെടുക്കുന്നതിന്റെ ചിത്രം ട്വിറ്ററിൽ പങ്കുവച്ചു.

ബോളിവുഡ് താരങ്ങൾ

സത്യപ്രതിജ്ഞ ചടങ്ങിൽ പങ്കെടുത്ത പ്രശസ്ത സിനിമാ താരങ്ങൾ ഇവരാണ്.

 • രജനീകാന്ത്
 • കങ്കണ റനൗത്ത്
 • കരണ്‍ ജോഹര്‍
 • അനുപം ഖേര്‍
 • ഷാഹിദ് കപൂര്‍
 • ബോണി കപൂര്‍
 • ജിതേന്ദ്ര
 • വിവേക് ഒബ്‌റോയ്
 • ബോമന്‍ ഇറാനി
 • രാകേഷ് ഓംപ്രകാശ് മെഹ്‌റ
 • സിദ്ധാര്‍ത്ഥ് റോയ് കപൂര്‍

malayalam.goodreturns.in

English summary

Who Are The Businessmen Took Part In The Swearing-in Ceremony of Modi

Prime Minister Narendra Modi has been sworn in as Prime Minister of India for the second consecutive term. Prominent personalities from politics, sports, film and business were invited to attend the function.
Story first published: Friday, May 31, 2019, 8:49 [IST]
Company Search
Enter the first few characters of the company's name or the NSE symbol or BSE code and click 'Go'
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Goodreturns sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Goodreturns website. However, you can change your cookie settings at any time. Learn more