ഹോട്ടൽ ഭക്ഷണം മടുത്തോ? വീട്ടിലുണ്ടാക്കുന്ന ഭക്ഷണവും ഇനി ഓൺലൈനിൽ ഓർഡർ ചെയ്യാം

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

സ്ഥിരമായി ഹോട്ടൽ ഭക്ഷണം കഴിക്കുന്നവർക്ക്, വീട്ടിലുണ്ടാക്കുന്ന ഭക്ഷണം കഴിക്കാൻ കൊതി തോന്നുന്നത് സ്വാഭാവികം. അങ്ങനെയുള്ളവർക്കായി ഇതാ ഓൺലൈൻ ഫുഡ് ഓർഡറിം​ഗ് ആപ്പായ സ്വി​ഗിയുടെ ഏറ്റവും പുതിയ സംരംഭം. സ്വി​ഗി ‍ഡെയ്ലി എന്ന ആപ്പ് വഴി ഇനി നല്ല നാടൻ ഭക്ഷണം കഴിക്കാം. വീട്ടിലുണ്ടാക്കുന്നതും ടിഫിൻ സർവ്വീസ് ഭക്ഷണവുമാണ് ഈ ആപ്പ് വഴി സ്വി​ഗി ഉപഭോക്താക്കളിൽ എത്തിക്കുന്നത്.

 

തുടക്കം ​ഗുരു​ഗ്രാമിൽ

തുടക്കം ​ഗുരു​ഗ്രാമിൽ

ഗുരു​ഗ്രാമിലാണ് നിലവിൽ പദ്ധതി ആരംഭിച്ചിരിക്കുന്നത്. എന്നാൽ അടുത്ത മാസങ്ങളിൽ തന്നെ സേവനം മെട്രോ സിറ്റികളായ ബാംഗ്ലൂരിലേയ്ക്കും മുംബൈയിലേക്കും വ്യാപിപ്പിക്കുമെന്ന് സ്വി​ഗി വ്യക്തമാക്കി. ഈ ആപ്ലിക്കേഷൻ വഴി ഉപയോക്താക്കൾക്ക് അവരുടെ ഭക്ഷണം മുൻകൂട്ടി ഷെഡ്യൂൾ ചെയ്യാനുള്ള സൗകര്യമുണ്ട്. ഒരു ദിവസത്തേയ്ക്കോ, ഒരു ആഴ്ച്ചയിലേയ്ക്കോ പ്രതിമാസ സബ്സ്ക്രിപ്ഷനോ തിരഞ്ഞെടുക്കാം.

ഗുണമേന്മയുള്ള ഭക്ഷണം

ഗുണമേന്മയുള്ള ഭക്ഷണം

ഗുണമേന്മയുള്ളതും ദിനംപ്രതി താങ്ങാനാവുന്ന നിരക്കിലുമുള്ള ഭക്ഷണത്തിന്റെ ആവശ്യകത വർദ്ധിച്ചു വരികയാണ്. ഇതിനൊരു പരിഹാരമാണ് സ്വി​ഗിയുടെ പുതിയ സംരംഭമെന്ന് സ്വിഗി സിഇഒ, ശ്രീഹർഷ മജേറ്റി വ്യക്തമാക്കി. 30ഓളം ഓപ്ഷനുകളടങ്ങിയ ഭക്ഷണത്തിന്റെ ലിസ്റ്റ് ആകും ഈ ആപ്പിൽ ഉണ്ടാകുക. ഹോംലി, ലഞ്ചിലി, ഫിഗ്, ഐഡബ്ബ വിഭാ​ഗങ്ങളിൽ നിന്നുള്ള ഭക്ഷണവും ഉൾപ്പെടും.

ഡെലിവറി ഫീസില്ല

ഡെലിവറി ഫീസില്ല

സബ്സ്ക്രിപ്ഷൻ അടിസ്ഥാനമാക്കിയുള്ള ഈ ഹോം സ്റ്റൈൽ ഫുഡ് ഡെലിവറിയ്ക്ക് കമ്പനി ഡെലിവറി ഫീസ് ഈടാക്കുന്നില്ല. ബാംഗ്ളൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന സ്ഥാപനമാണ് സ്വി​ഗി. സ്വി​ഗി പോപ്പ്, സൂപ്പർ പോലുള്ള കൂടുതൽ സൗകര്യപ്രദവും ചെലവ് കുറഞ്ഞതും ഗുണനിലവാരം ഉറപ്പാക്കുന്നതുമായ മറ്റ് ഡെലിവറി രീതികളും സ്വി​ഗ് പരീക്ഷിക്കുന്നുണ്ട്.

സ്വി​ഗിയുടെ വളർച്ച

സ്വി​ഗിയുടെ വളർച്ച

ഇന്ത്യയിലെ 35,000ഓളം റെസ്റ്റോറന്റുകളിൽ നിന്നായി പ്രതിമാസം 7 മില്യൺ ഓർഡറുകളാണ് സ്വി​ഗി കൈകാര്യം ചെയ്യുന്നത്. ദക്ഷിണേന്ത്യയിലെ സാന്നിധ്യം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി കോയമ്പത്തൂരിലും കൊച്ചിയിലും സ്വിഗി ഫുഡ് ഡെലിവറി ആരംഭിച്ചിരുന്നു. ബാംഗ്ലൂർ, ചെന്നൈ, ഹൈദരാബാദ് എന്നിവിടങ്ങളാണ് സ്വിഗിയുടെ ഏറ്റവും ശക്തമായ വിപണികൾ. സുഹൃത്തുക്കളായ നന്ദൻ റെഡ്ഡിയും ശ്രീഹർഷയും മറ്റൊരു സുഹൃത്തായ രാഹുൽ ജെമിനിയും ചേർന്ന് 2014 ഓഗസ്റ്റിൽ ബെംഗളൂരുവിലാണ് സ്വിഗി പ്രവർത്തനം ആരംഭിച്ചത്.

malayalam.goodreturns.in

Read more about: swiggy app ആപ്പ്
English summary

Swiggy Daily App Latest News

Swiggy Daily app is the latest initiative of the online food ordering app Swiggy.
Story first published: Tuesday, June 4, 2019, 11:49 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X