ഇൻഡി​ഗോയുടെ പുതിയ അന്താരാഷ്ട്ര സർവ്വീസുകൾ ജൂലൈ മുതൽ ആരംഭിക്കും

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ജൂലായ് മുതൽ രണ്ട് പുതിയ അന്താരാഷ്ട്ര സർവീസുകൾ കൂടി ആരംഭിക്കുമെന്ന് ഇൻഡിഗോ. മുംബൈയിൽ നിന്ന് സൗദിയിലെ ദമാമിലേയ്ക്കും ചെന്നൈയിൽ നിന്ന് മലേഷ്യയിലെ കോലാലമ്പൂരിലേയ്ക്കുമാണ് പുതിയ സർവ്വീസുകൾ. ആദ്യ റൂട്ടും രണ്ടാമത്തേക്കുള്ള റൂട്ടും വരും. കൂടാതെ ജൂലൈ 5 മുതൽ മുംബൈ - ദോഹ റൂട്ടിൽ കൂടുതൽ സർവ്വീസുകളും ആരംഭിക്കുമെന്ന് കമ്പനി അധക‍ൃതർ വ്യക്തമാക്കി.

മുംബൈ - ദോഹ റൂട്ടിലുള്ള പുതിയ സർവ്വീസുകളിലേയ്ക്ക് ബുക്കിം​ഗും ആരംഭിച്ചു കഴിഞ്ഞു. 6999 രൂപയാണ് നിലവിലെ ടിക്കറ്റ് നിരക്ക്. പുതിയ മുംബൈ-ദമാം റൂട്ടിലെ സർവീസ് ജൂലായ് 5 മുതലും ചെന്നൈ - കോലാലംപൂർ റൂട്ടിലെ സർവ്വീസ് ജൂലൈ 15 മുതലുമാണ് ആരംഭിക്കുക.

ഇൻഡി​ഗോയുടെ പുതിയ അന്താരാഷ്ട്ര സർവ്വീസുകൾ ജൂലൈ മുതൽ ആരംഭിക്കും

 

ആഭ്യന്തര യാത്രക്കാരുടെ എണ്ണത്തിൽ ഇൻഡി​ഗോയാണ് ഏറ്റവും മുന്നിൽ. അന്താരാഷ്ട്ര സർവ്വീസുകൾ വിപുലീകരിക്കുന്നതിന്റെ ഭാ​ഗമായാണ് കമ്പനി പുതിയ സർവ്വീസുകൾ ആരംഭിക്കുന്നതെന്ന് ഇൻഡിഗോയുടെ ചീഫ് കോമേഴ്സ്യൽ ഓഫീസർ വില്യം ബൗൾട്ടർ പറഞ്ഞു. പുതിയ ഫ്ളൈറ്റുകൾ തുടങ്ങുന്നതിലൂടെ കൂടുതൽ അന്താരാഷ്ട്ര യാത്രക്കാരെ ആകർഷിക്കാനാകുമെന്നാണ് കരുതുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

മാർച്ചിൽ കണ്ണൂര്‍ വിമാനത്താവളത്തില്‍ നിന്ന് ഇന്‍ഡി​ഗോ കൂടുതല്‍ വിമാനസര്‍വീസുകള്‍ ആരംഭിച്ചിരുന്നു. കുവൈത്തിലേക്കും ദോഹയിലേക്കുമാണ് അന്ന് പുതിയ സര്‍വീസുകള്‍ ആരംഭിച്ചത്.

malayalam.goodreturns.in

English summary

IndiGo's New International Flights Starts From July

IndiGo announced that it will start two new international flights from July.
Story first published: Wednesday, June 5, 2019, 16:15 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Goodreturns sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Goodreturns website. However, you can change your cookie settings at any time. Learn more
X