പൊതുമേഖലാ സ്ഥാപനങ്ങളുടെ ആസ്തി വിറ്റഴിയ്ക്കാൻ ഒരുങ്ങി കേന്ദ്രം

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കേന്ദ്ര പൊതുമേഖല സ്ഥാപനങ്ങളുടെ അപ്രധാന ആസ്തികൾ വിൽക്കുന്നതിന്റെ ഭാ​ഗനായി ഭൂമി, വ്യാവസായിക പ്ലാൻറുകൾ എന്നിവ ഉൾപ്പെടെ 50ൽ കൂടുതൽ ആസ്തികൾ കണ്ടെത്തി. എൻടിപിസി, സിമന്റ് കോർപറേഷൻ ഓഫ് ഇന്ത്യ, ഭരത് എർത്ത് മൂവേഴ്സ് ലിമിറ്റഡ്, സ്റ്റീൽ അഥോറിറ്റി ഓഫ് ഇന്ത്യ എന്നീ പൊതുമേഖല സ്ഥാപനങ്ങളുടെ ഉൾപ്പെടെ ഓഹരികൾ ഇവയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

ലിസ്റ്റ് തയ്യാറാക്കിയതിനാൽ വിൽപ്പന നടപടികൾ വിവിധ ബന്ധപ്പെട്ട മന്ത്രാലയങ്ങൾ ത്വരിതപ്പെടുത്തുമെന്ന് അധികൃതർ വ്യക്തമാക്കി. നിതി ആയോഗ് സി.ഇ.ഒ. അമിതാഭ് കന്തിന്റെ നേതൃത്വത്തിൽ ബന്ധപ്പെട്ട മന്ത്രായലങ്ങളുടെ സെക്രട്ടറിമാരുമാി കൂടിയാലോചിച്ചാണ് ലിസ്റ്റ് തയ്യാറാക്കിയിരിക്കുന്നത്.

പൊതുമേഖലാ സ്ഥാപനങ്ങളുടെ ആസ്തി വിറ്റഴിയ്ക്കാൻ ഒരുങ്ങി കേന്ദ്രം

 

എൻടിപിസിയുടെ ബദർപൂർ പ്ലാൻറ് അടച്ചു പൂട്ടിയിരിക്കുകയാണ്. 400 ഏക്കറോളം ഭൂമി ഇവിടെയുണ്ട്. ഇവ ലിസ്റ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ടെന്ന് അധികൃതർ വ്യക്തമാക്കി. നടപ്പു സാമ്പത്തിക വർഷത്തിന്റെ ആദ്യ രണ്ടു മാസക്കാലത്ത് സർക്കാർ പൊതുമേഖല സ്ഥാപനങ്ങളുടെ ഓഹരി വിറ്റഴിക്കലിലൂടെ 2,350 കോടി രൂപയാണ് സമാഹരിച്ചിരിക്കുന്നത്. 90,000 കോടി രൂപയാണ് സർക്കാരിന്റെ ലക്ഷ്യം.

അസറ്റ് ധന സമ്പാദനത്തിന് സർക്കാരിന്റെ തിരഞ്ഞെടുത്തിരിക്കുന്ന പാനൽ അംഗീകാരം നൽകിയാൽ, ഒരു വർഷത്തിനുള്ളിൽ വിൽപ്പന പൂർത്തിയാകുമെന്നാണ് റിപ്പോർട്ട്. എയർ ഇന്ത്യ ഉൾപ്പെടെ 24 കമ്പനികളുടെ ആസ്തി വില്പനയ്ക്ക് സർക്കാർ അംഗീകാരം നൽകിയിട്ടുണ്ട്.

malayalam.goodreturns.in

Read more about: asset niti aayog ആസ്തി
English summary

List Of Over 50 CPSE Assets For Sale

More than 50 assets have been identified, including land and industrial plants, for the sale of unskilled assets.
Story first published: Friday, June 7, 2019, 15:25 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Goodreturns sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Goodreturns website. However, you can change your cookie settings at any time. Learn more
X